എല്ലാ സൗകര്യങ്ങളോടും കൂടി മഥുരയില്‍ ആനകള്‍ക്കായി ഒരു ആശുപത്രി

Published : Nov 18, 2018, 05:36 PM ISTUpdated : Nov 18, 2018, 06:50 PM IST
എല്ലാ സൗകര്യങ്ങളോടും കൂടി മഥുരയില്‍ ആനകള്‍ക്കായി ഒരു ആശുപത്രി

Synopsis

അല്ലറ ചില്ലറ ആശുപത്രിയൊന്നുമല്ല, 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്ന ആശുപത്രി. ഡിജിറ്റല്‍ എക്സ്റേ, അള്‍ട്രാ സോണോഗ്രാഫി, ഹൈഡ്രോതെറാപ്പി എന്ന് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

മഥുര: രാജ്യത്തെ ആദ്യത്തെ ആന ആശുപത്രി മഥുരയില്‍. മഥുരയിലെ ഫറയിലാണ് ആനകള്‍ക്ക് വേണ്ടിയുള്ള ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. 

അല്ലറ ചില്ലറ ആശുപത്രിയൊന്നുമല്ല, 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്ന ആശുപത്രി. ഡിജിറ്റല്‍ എക്സ്റേ, അള്‍ട്രാ സോണോഗ്രാഫി, ഹൈഡ്രോതെറാപ്പി എന്ന് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. തീര്‍ന്നില്ല, ആനകളുടെ സുരക്ഷ ഉറപ്പിക്കുന്നതിനായി ചുറ്റും സിസിടിവിയും ഒരുക്കിയിട്ടുണ്ട്. 

രണ്ട് ആനകളെ ഉദ്ഘാടനത്തിന്‍റെ അന്നുതന്നെ ചികിത്സക്കെത്തിച്ചിരുന്നു. സര്‍ക്കസ് സംഘത്തില്‍ നിന്നും മോചിപ്പിച്ച 'മായ', കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്നെത്തിച്ച 'ഫൂല്‍ക്കലി' എന്നിവയാണ് ചികിത്സ തേടിയെത്തിച്ച ആദ്യത്തെ രണ്ട് ആനകള്‍. ആനകള്‍ക്കുള്ള ചികിത്സ മാത്രമല്ല, ആനകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 

നാട്ടില്‍ മെരുക്കി വളര്‍ത്തുന്ന ആനകളുടെ നേരെ ക്രൂരത കൂടിയിട്ടുണ്ട് എന്നാണ് എന്‍.ജി.ഒയുടെ പഠനങ്ങള്‍ പറയുന്നത്. ആനകള്‍ ഇപ്പോള്‍ നേരത്തേ ചെരിയുന്നുണ്ടെന്നും വിവിധ പഠനങ്ങള്‍ പറയുന്നു. ആനകള്‍ക്കായുള്ള ആശുപത്രി ആനകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് വലിയ രീതിയില്‍ സഹായകമാകുമെന്നാണ് കണക്ക് കൂട്ടല്‍. 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!