പച്ചക്കറി പായ്ക്കറ്റില്‍ തവള; സൂപ്പര്‍മാര്‍ക്കറ്റുകാര്‍ മാപ്പുപറഞ്ഞു

Web Desk |  
Published : Jul 04, 2018, 01:28 PM ISTUpdated : Oct 02, 2018, 06:47 AM IST
പച്ചക്കറി പായ്ക്കറ്റില്‍ തവള;  സൂപ്പര്‍മാര്‍ക്കറ്റുകാര്‍ മാപ്പുപറഞ്ഞു

Synopsis

ലെറ്റ്യൂസിന്‍റെ ബാഗ് തുറന്നപ്പോഴാണ് ജീവനുള്ള തവളയെ കണ്ടത് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ലെറ്റ്യൂസ് വാങ്ങിയത് പിന്നീടതിനെ അടുത്തുള്ള പറമ്പിലുപേക്ഷിച്ചു

കടയില്‍ നിന്ന് വാങ്ങിയ ഫ്രഷ് ലെറ്റ്യൂസില്‍ ജിവനുള്ള തവളയെ കണ്ടാലെങ്ങനെയിരിക്കും? യു.കെയിലെ കോണ്‍വാളിലാണ് സംഭവം. അവിടെയൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ഷെവാവുഗന്‍ ടോബട്ട് എന്ന സ്ത്രീ ലെറ്റ്യൂസ് വാങ്ങിയത്. അവര്‍ തന്നെയാണ് ട്വിറ്ററില്‍ തവളയുടെ വീഡിയോ ഷെയര്‍ ചെയ്തത്. 

 

ലെറ്റ്യൂസ് ഇട്ട ബാഗ് തുറന്നതും ഒരു ജോഡി കണ്ണുകള്‍ തന്നെ തുറിച്ചുനോക്കുന്നതാണ് ഷെവാഗുന്‍ കണ്ടത്. അത് കണ്ടതും അവര്‍ ഭര്‍ത്താവിനെ വിളിച്ച് ഒച്ചയിട്ടു. ആളെത്തിയപ്പോഴാണ് അകത്തുള്ളത് തവളയാണെന്ന് കണ്ടത്. ഉടനെ അടുത്ത പറമ്പിലേക്ക് തവളയെ തുറന്നുവിട്ടു.

സൂപ്പര്‍ മാര്‍ക്കറ്റുകാര്‍ എന്തായാലും ഷെവാവുഗനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ലെറ്റ്യൂസിന്‍റെ പണം തിരികെ നല്‍കാനും തയ്യാറായി.


 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

മാസം 3.2 ലക്ഷം ശമ്പളമുണ്ട്, 70 ലക്ഷം ഡൗൺ പേയ്‌മെന്റും നൽകാനാവും, 2.2 കോടിക്ക് വീട് വാങ്ങണോ? സംശയവുമായി യുവാവ്
മോനേ, ഇതിവിടെ പറ്റില്ല; സി​ഗരറ്റ് വലിച്ചുകൊണ്ട് യുവാവ്, തിമിം​ഗലം ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ