ഉടമയെ രക്ഷിക്കാന്‍ വിഷപ്പാമ്പിന്‍റെ കടി വാങ്ങിയ നായ

Web Desk |  
Published : Jul 04, 2018, 01:08 PM ISTUpdated : Oct 02, 2018, 06:45 AM IST
ഉടമയെ രക്ഷിക്കാന്‍ വിഷപ്പാമ്പിന്‍റെ കടി വാങ്ങിയ നായ

Synopsis

രാവിലെ നടക്കാന്‍ പോയപ്പോഴാണ് പാമ്പ് പൌളയുടെ കാലിലേക്ക് ചാടിയത് ഉടനെ അതിന് മുകളിലേക്ക് ചാടുകയായിരുന്നു ടോഡ് ടോഡിനെ ഉടനെ മൃഗാശുപത്രിയിലെത്തിച്ചു

അരിസോണ: പൌള ഗോഡ്വിന്‍ ഏറ്റവും ഭാഗ്യവതിയായൊരു സ്ത്രീയാണ്. കാരണം, സ്വന്തം ജീവന്‍ നല്‍കിയും അവരെ രക്ഷിക്കാന്‍ തയ്യാറാകുന്നൊരു കൂട്ടുകാരന്‍ അവള്‍ക്കുണ്ട്. അവളുടെ പ്രിയപ്പെട്ട വളര്‍ത്തുനായ, ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട ഒരുവയസുകാരന്‍ ടോഡ്. 
പൌള തന്നെയാണ് ടോഡ് എങ്ങനെയാണ് അവളെ രക്ഷിച്ചതെന്ന് ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ അരിസോണയിലേക്ക് ഒരു യാത്ര നടത്തിയതാണ് രണ്ടാളും. നടന്നാണ് പോയത്. 

നടപ്പിനിടയില്‍ പൌളയുടെ തൊട്ടടുത്ത് ഉഗ്രവിഷമുള്ളൊരുതരം പാമ്പെത്തി. ഇപ്പോ കടിക്കുമെന്നായപ്പോള്‍ പൌളയുടെ കാലിനു മുകളിലൂടെ ടോഡ് ഒറ്റച്ചാട്ടം. പൌളയുടെ കാലില്‍ കടിക്കാനാഞ്ഞ പാമ്പിന്‍റെ കടിയേറ്റതാകട്ടെ ടോഡിന്‍റെ മുഖത്തും. ഇല്ലെങ്കില്‍ പൌളിന് തീര്‍ച്ചയായും കടിയേറ്റേനെ. 

പെട്ടെന്ന് തന്നെ, പൌള ടോഡിനെയും കൊണ്ട് അടുത്തുള്ള മൃഗാശുപത്രിയിലേക്ക് ഓടി. പാമ്പ് കടിയേറ്റതിന് ചികിത്സ ലഭ്യമാക്കി. ടോഡിപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. എന്‍റെ സ്വീറ്റ് ഹീറോയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞാണ് പൌള ഫേസ്ബുക്കില്‍ ടോഡിന്‍റെ ചിത്രം പങ്ക് വെച്ചിരിക്കുന്നത്. 

എന്തായാലും സ്വന്തം ജീവന്‍ കളഞ്ഞും ഉടമയുടെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞ ടോഡിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്‍റുകളിട്ടത്. 


 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്