
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആഹ്വാനം അതിവേഗം ഫലം കണ്ടു. പ്രചാരണത്തിനായി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ എടുത്തു മാറ്റി ഗുണകരമായി ഉപയോഗിക്കണം എന്നായിരുന്നു പിണറായിയുടെ ആഹ്വാനം. നാടെങ്ങുമുള്ള എല്‍.ഡി.എഫ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ എടുത്തുമാറ്റി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃക കാട്ടുകയും ചെയ്തു. എന്നാല്‍, അവിടെ തീര്‍ന്നില്ല. ഡി.വൈ.എഫ്.ഐ മണ്ണഴി യൂനിറ്റ് പരിസ്ഥിതിക്ക് ഹാനികരമായ ആ ബോര്‍ഡുകളെ ഗ്രോ ബാഗുകളാക്കി മാറ്റുകയാണ്. പിണറായി വിജയന്‍ തന്നെയാണ് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇതാണ് പിണറായിയുടെ പോസ്റ്റ്:
We need such inspiring steps towards clean and green Kerala..
'ഫ്‌ലെക്‌സ് സംസ്‌കാരത്തിനെതിരെയുള്ള ആദ്യത്തെവെടി ഈ തിരഞ്ഞെടുപ്പുവേളയില്‍ പൊട്ടിച്ചത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നത് അഭിനന്ദനാര്‍ഹമാണ്.' ഇന്ന് മാതൃഭൂമിയുടെ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതുന്നു. നന്ദി.
എനിക്ക് ലഭിച്ച സന്ദേശവും ചിത്രങ്ങളും ഇതോടോപ്പം:
'ഡി വൈ എഫ് ഐ മണ്ണഴി യുടെ സ്‌നേഹ സമ്മാനം. 'എല്ലാം ശരിയാക്കാനുള്ള ചുമതല നമ്മിലോരോരുത്തരിലും കൂടി അര്‍പ്പിതമാണല്ലോ.
'സഖാവ് പറഞ്ഞതുപോലെ let's take up the responsibiltiy towards a clean and green Kerala..!!
സഖാവേ ഈ രാത്രി ഞങ്ങള്‍ ഗ്രോ ബാഗ് നിര്‍മ്മാണത്തിലാണു..സഖാവ് പറഞ്ഞപോലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിച്ച ഫ്‌ലെക്‌സ് കൊണ്ട് ഗ്രോ ബാഗ് ഉണ്ടാക്കുന്നു.... 25 നു സഖാവിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ മന്ത്രിസഭ ചുവപ്പന്‍ കേരളത്തില്‍ അധികാരമേല്‍ക്കുമ്പോള്‍ ആഹ്ലാദ പ്രകടനം മണ്ണഴിയെ ചെങ്കടലാക്കുമ്പോള്‍ ആ ചടങ്ങില്‍ വെച്ച് കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ഗ്രോ ബാഗ് വിതരണം ചെയ്യും....ലാല്‍ സലാം,'
ഇങ്ങിനെയാണ് പിണറായി പോസ്റ്റ് അവസാനിപ്പിക്കുന്നത്: ഇത് ഒരു നിഷ്‌കര്‍ഷയായി സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. ഫ്‌ലക്‌സ് ഉപയോഗിച്ചാലും അത് യഥോചിതം പുനരുപയോഗിക്കുകയോ പ്രകൃതിക്ക് ഹാനികരമല്ലാത്ത വിധം സംസ്‌കരിക്കുകയോ ചെയ്യുന്നത് പ്രധാനമാണ്. ഇക്കാര്യത്തില്‍ കക്ഷി ഭേദമെന്യേ എല്ലാവരും ഇടപെടണം എന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.