
മെല്‍ബണ്‍ : വിനോദ സഞ്ചാര ബോട്ടിന് താഴെയായി ഭീതി നിറച്ചു ഒരു തിമിംഗലം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ് കൗതുകവും ഭയവും ഉണര്‍ത്തുന്ന സംഭവം അരങ്ങേറിയത്. 50 മിനിട്ടോളം ഈ വമ്പന്‍ തിമിംഗലം ഇത്തരത്തില്‍ ടൂറിസ്റ്റ് ബോട്ടിന് അടിയില്‍ തന്നെ നീങ്ങിയെന്നാണ് ക്യാമറമാന്‍ പറയുന്നത്. വായ ഭാഗം മുകളിലേക്ക് തുറന്ന് പിടിച്ചാണ് തിമിംഗലം ബോട്ടിനെ അനുഗമിച്ചത്.
തിമിംഗലത്തിന് 40 അടി നീളവും 20 ടണ്ണിലധികം ഭാരവും കാണുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തിമിംഗലം ഉപദ്രവകാരി ആയിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
26 വയസ്സുകാരനായ ടോമി കാന്നോണ്‍ എന്ന ഫോട്ടോഗ്രാഫറാണ് കടലിലേക്ക് എടുത്ത് ചാടി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാഴ്ചയിലെ ഭീകരത കൊണ്ട് തന്നെ ഈ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അതിവേഗം വൈറലാവുകയാണ്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം