സുഹൃത്തിനും കാമുകനും വേണ്ടി ഒരു കഥയെഴുതിയതാണ്; ജോലി തന്നെ രാജിവെച്ചു

By Web TeamFirst Published Oct 22, 2018, 1:05 PM IST
Highlights

വീണ്ടും തിരികെ ബോംബെയിലേക്ക് തന്നെ വന്നു. ഒരു കാള്‍ സെന്‍ററില്‍ ജോലി ചെയ്തു തുടങ്ങി. ഒമ്പത് മണിക്കൂര്‍ വരെ ആയിരുന്നു ജോലി. അതെനിക്ക് നിലനില്‍ക്കാനായിരുന്നു. പക്ഷെ, ഒന്നും എഴുതാനോ മറ്റും കഴിയുന്നില്ലായിരുന്നു. 

മുംബൈ: ഇഷ്ടപ്പെട്ട ജോലിയേതാണ് എന്ന് ചോദിച്ചാല്‍ പലര്‍ക്കും പലതായിരിക്കും. എല്ലാവര്‍ക്കും താന്‍ ഏറ്റവും തിളങ്ങുന്ന ജോലി കണ്ടെത്താനോ അതുതന്നെ ചെയ്യാനോ കഴിയണമെന്നില്ല. എന്നാല്‍, ചില അവസരങ്ങളില്‍ അറിയാതെ നമ്മളവിടെ എത്തിച്ചേരും. 

അങ്ങനെ അപ്രതീക്ഷിതമായി പുതിയൊരു ജോലി കണ്ടെത്തുന്ന പെണ്‍കുട്ടിയുടെ രസകരമായ അനുഭവമാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. കൂട്ടുകാരിക്കും കാമുകനും വേണ്ടി ഒരു പ്രണയകഥയെഴുതിയതാണ് അതുവരെ ചെയ്തിരുന്ന ജോലി വരെ ഉപേക്ഷിക്കാന്‍ കാരണമായത്.  അതുവരെ ഒരു കാള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്നതാണ്. ഇപ്പോള്‍ ജോലി ചെയ്യുന്നത് ഒരു എച്ച്.ആര്‍ ആയിട്ടാണ്. ഒരു നോവലും എഴുതി തുടങ്ങിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: ഞാനൊരു ഇന്‍റര്‍നാഷണല്‍ കാള്‍ സെന്‍ററില്‍ ജോലി ചെയ്യുകയായിരുന്നു. ഞാന്‍ നന്നായി സംസാരിക്കുന്ന ആളാണ്. അതുകൊണ്ട് ആ ജോലി എനിക്കിഷ്ടമായിരുന്നു. എന്‍റെ കുടുംബം ഗുജറാത്തിലേക്ക് മാറിയപ്പോള്‍ ഞാനും അങ്ങോട്ട് പോയി. ജോലിയും രാജിവെച്ചു. എനിക്ക് ബോംബെ മിസ് ചെയ്യുന്നുണ്ടെന്നും രണ്ട് മാസത്തിനുള്ളില് തിരികെ ബോംബെയിലേക്ക് തന്നെ മടങ്ങുമെന്നും ഞാന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. 

വീണ്ടും തിരികെ ബോംബെയിലേക്ക് തന്നെ വന്നു. ഒരു കാള്‍ സെന്‍ററില്‍ ജോലി ചെയ്തു തുടങ്ങി. ഒമ്പത് മണിക്കൂര്‍ വരെ ആയിരുന്നു ജോലി. അതെനിക്ക് നിലനില്‍ക്കാനായിരുന്നു. പക്ഷെ, ഒന്നും എഴുതാനോ മറ്റും കഴിയുന്നില്ലായിരുന്നു. ഞാനിടക്ക് എഴുതുമായിരുന്നു പക്ഷെ ആരും വായിക്കാത്തതുകൊണ്ട് അത് നല്ലതാണോ എന്ന് അറിയില്ലായിരുന്നു. 

അങ്ങനെ ഒരു വാലന്‍റൈന്‍സ് ഡേ... എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി എന്നോട് അവള്‍ക്കും അവളുടെ ആണ്‍ സുഹൃത്തിനുമായി ഒരു പ്രണയകഥ എഴുതി നല്‍കാന്‍ പറഞ്ഞു. അതു വായിച്ച ഉടന്‍ അവന്‍ എന്നെ വിളിച്ചു. അവന്‍ വായിച്ചതിലേറ്റവും മനോഹരമായിരുന്നു അതെന്ന് എന്നോട് പറഞ്ഞു. ആ ഒരു പ്രചോദനമായിരുന്നു എനിക്ക് വേണ്ടിയിരുന്നത് എന്ന് തോന്നുന്നു. അങ്ങനെ ഞാനെന്‍റെ കാള്‍ സെന്‍ററിലെ ജോലി ഉപേക്ഷിച്ചു. ഫ്രീലാന്‍സറായി എച്ച്.ആര്‍ ആയി ഞാനിപ്പോള്‍ ജോലി ചെയ്യുന്നു. ബാക്കി കിട്ടുന്ന സമയം കൊണ്ട് എന്‍റെ നോവലെഴുതി തീര്‍ക്കുന്നു. ജീവിക്കാന്‍ പണത്തിനായി ഞാന്‍ ജോലി ചെയ്യുന്നു. മനസിന്‍റെ സന്തോഷത്തിനായി എഴുതുകയും ചെയ്യുന്നു. 

click me!