കണക്കിഷ്ടമാണോ? ഡൂഗിള്‍ ഡൂഡിലില്‍ ആരെന്ന് നോക്കാം

Web Desk |  
Published : Jul 01, 2018, 12:00 PM ISTUpdated : Oct 02, 2018, 06:44 AM IST
കണക്കിഷ്ടമാണോ? ഡൂഗിള്‍ ഡൂഡിലില്‍ ആരെന്ന് നോക്കാം

Synopsis

ഗണിതശാസ്ത്രത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തി ചിഹ്നനവ്യവസ്ഥ ഗണിതത്തിൽ കൊണ്ടുവന്നു "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി

പ്രശസ്തരായവരുടെ ജന്മ, മരണദിനങ്ങളില്‍ അവരായിരിക്കും ഗൂഗിള്‍ ഡൂഡിലില്‍. ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ഒരു ജര്‍മ്മന്‍ ഗണിത ശാസ്ത്രജ്ഞനാണ്, ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്.

ഗണിതശാസ്ത്രത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ലെയ്ബിനീസ്. ജർമ്മനിയിലെ ലീപ്സിഗിലിൽ 1646-ൽ ഒരു കോളേജ് അധ്യാപകന്റെ മകനായാണ് ജനനം. ഇരുപതാമത്തെ വയസ്സിൽ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1667-ൽ ഒരു നാടുവാഴിയുടെ കീഴിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിലിരിക്കെത്തന്നെ അദ്ദേഹം ആ പ്രദേശത്തെ നിയമങ്ങൾ ക്രോഡീകരിക്കുകയും, ദർശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളെ കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്തു. ബർലിനിൽ ജർമ്മൻ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനുമായിരുന്നു അദ്ദേഹം. 1710-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.


കലനം, അങ്കഗണിതത്തിലെ ഡിറ്റർമിനന്‍റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകൾ, ഇന്ന് കലനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തിൽ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോർജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മർദ്ദം അളക്കുന്നതിന്‌ രസം ഉപയോഗിക്കാതെ അനറോയ്ഡ് ബാരോമീറ്റർ എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകർഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം 1682-ൽ ലിബ്നീസിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്. 1716-ൽ ലിബ്നീസ് അന്തരിച്ചു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

അമ്മയുടെ ആത്മാവിന് ശാന്തി കിട്ടാൻ, അമ്മ ഉപയോഗിച്ച കിടക്കയിൽ മകൻ കിടന്നു, പിന്നാലെ ഗുരുതര രോഗം
ഇന്‍സ്റ്റാ ബന്ധം, സ്വർണവും പണവുമായി യുവതി പോലീസ് കോൺസ്റ്റബിളിനൊപ്പം ഒളിച്ചോടി, തങ്ങൾക്ക് 12 -കാരനായ മകനുണ്ടെന്ന് ഭർത്താവ്