
രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്
അങ്ങ് ദൂരെ ഒരു പച്ച വെളിച്ചം ഉണ്ടെന്നത് എപ്പോഴും മനുഷ്യന് പ്രത്യാശ നല്കുന്നതത്രെ! ഒരു പക്ഷേ ഓണ്‍ലൈന്‍ പച്ച വെളിച്ചങ്ങള്‍ മനുഷ്യനെ ആകര്‍ഷിക്കുന്നതും ഈയാം പാറ്റകളെ പോലെ ചെറുതല്ലാത്ത ഒരു പറ്റം മനുഷ്യര്‍ ആ വെളിച്ചത്തിലേയ്ക്കു ഓടി അണയുന്നതും അത് കൊണ്ടാകാം.
ഇന്‍ ബോക്‌സിലേക്ക് വരുന്നവര്‍ പക്ഷെ അശ്ലീലം പറഞ്ഞു മടുപ്പിച്ചിട്ടില്ല എന്നത് നന്ദിയോടെ ഓര്‍ക്കേണ്ടുന്ന വസ്തുത തന്നെ. ആ ഉദ്ദേശ്യത്തോടെ വന്നവരൊക്കെയും പിന്നെ ഈ മുഖം ഒരിക്കല്‍ കൂടി കാണാതെ വിഷണ്ണരായി തിരികെ പോകുന്നത് മനക്കണ്ണില്‍ കണ്ടു ഞാന്‍ കള്ളച്ചിരി ചിരിച്ചിട്ടുണ്ട്.
പ്രൊഫൈലില്‍ ഒരു വിശദീകരണവും നല്‍കിയിട്ടില്ലാത്തതിനാല്‍ ആകാംക്ഷയോടെ അത് അന്വേഷിച്ചു എത്തുന്നവര്‍ ഏറെ. അത് പങ്കു വെക്കുവാന്‍ താല്‍പര്യം ഇല്ലെന്നു അറിയിക്കുന്നതോടെ ചിലരെങ്കിലും അണ്‍ഫ്രന്റ് ചെയ്തു പോകാറുണ്ട. അതാകട്ടെ രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന മട്ടില്‍ ഞാന്‍ എടുക്കും.
പിന്നെയുള്ളതു അസമയത്തെ ഈ ഓണ്‍ലൈന്‍ കറക്കങ്ങളില്‍ വ്യാകുലപ്പെടുന്ന മറ്റൊരു കൂട്ടം വലിയ മനുഷ്യരാണ്. അവര്‍ക്കു സങ്കടമാണ്. ഭര്‍ത്താവില്ലേ ? പ്രശ്‌നമുണ്ടാക്കില്ലേ ? ജോലി വേറെ ഒന്നുമില്ലെ ? ചോദ്യങ്ങള്‍ അനവധിയാവും.
അവഗണന, ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണെന്നുള്ളത് ഇവിടെ പ്രയോഗിക്കേണ്ടതായി വരും, സ്വഭാവികമായും.
ഇനിയാണ് ഏറ്റവും മനോഹരമായ സംഗതി...
You are beautiful, you are cute, you are awesome...ഇങ്ങനെ എത്ര സന്ദേശങ്ങള്‍. ഫില്‍ട്ടേഡ് മെസ്സേജില്‍ മറഞ്ഞു കിടക്കുന്നത്. കര്‍ണാടക സംഗീതം അഭ്യസിച്ചതുകൊണ്ടും ചില ഗാനങ്ങള്‍ പാടി അതൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് കൊണ്ടും അതിനെ അഭിനന്ദിച്ചുകൊണ്ടും വരാറുണ്ട് നിരവധി മനോഹരമായ സന്ദേശങ്ങള്‍.
നീ സുന്ദരിയാണ് , നിന്റെ പാട്ടു മനോഹരമാണ് എന്നൊക്കെയുള്ള ഇത്തരം മെസേജുകള്‍ എന്നിലെ സ്ത്രീയെ ഊര്‍ജ്വസലയാക്കുന്നില്ല എന്ന് എഴുതിയാല്‍ അത് പെരും നുണയാണ്. അപ്പോള്‍ ഈ പച്ചവെളിച്ചം ഒരു അനുഗ്രഹമല്ലേ.
സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?
രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്
ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും ഓരോ കഥയുണ്ട്
ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം