ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയുടെ പൊള്ളുന്ന ഓര്‍മ്മകളുമായി ഈ മനുഷ്യര്‍ ഇവിടെ ബാക്കിയുണ്ട്

By Web DeskFirst Published Jun 22, 2016, 5:14 PM IST
Highlights

2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ അഹമ്മദാബാദ് പ്രത്യക കോടതി ഇക്കഴിഞ്ഞ ദിവസം വിധി പറഞ്ഞു. കൊലവിളിയുമായി എത്തിയ അക്രമി സംഘം 69 പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പ്രതികളില്‍ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ.  12 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും ഒരു പ്രതിക്ക് 10 വര്‍ഷം തടവും.  66 പ്രതികളില്‍ 36 പേരെ നേരത്തെ കോടതി വെറുതെവിട്ടിരുന്നു.  

കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഇഹ്‌സാന്‍ ജഫ്രി അടക്കമുള്ള 69 പേരാണ് പൊലീസും ഭരണകൂടവും നിസ്സംഗരായി നിന്നതിനാല്‍ അരുംകൊലയ്ക്ക് ഇരയായത്. ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാഖിയ ജഫ്രി നീതിക്കായി നടത്തിയ പോരാട്ടമാണ് ഈ കോടതി വിധിയില്‍ എത്തിച്ചത്. 2002 ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് അഹമ്മദാബാദിലെ ഗുല്‍ബര്‍ സൊസൈറ്റിയില്‍ അതിക്രമിച്ചെത്തിയ ആള്‍ക്കൂട്ടം കൂട്ടക്കൊല നടത്തിയത്. 

Latest Videos

കൂട്ടക്കൊല കഴിഞ്ഞ് 14 വര്‍ഷങ്ങള്‍. ഇപ്പോള്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ എന്താണ് അവസ്ഥ? സാഖിയ ജഫ്രിയ്ക്കും കുടുംബത്തിനും എന്താണ് പറയാനുള്ളത്? ഇക്കാര്യമാണ്, ഏഷ്യാനെറ്റ് ന്യൂസിന്റെ അകലങ്ങളിലെ ഇന്ത്യ അന്വേഷിക്കുന്നത്. 

കത്തിക്കരിഞ്ഞ ഈ പ്രേതഭൂമിയില്‍ കുഞ്ഞു മക്കളുടെ ഓര്‍മ്മയുമായി ജീവിക്കുന്ന ഒരാളുണ്ട്. എല്ലാവരും രക്ഷാ മാര്‍ഗങ്ങള്‍ തിരഞ്ഞ് പോയപ്പോഴും എങ്ങൂം പോവാതെ ബാക്കിയായ കാസിം ബായ് മന്‍സൂരി. എന്ന വൃദ്ധന്‍. അദ്ദേഹത്തിന്റെ കുടുംബത്തിലെ 19 പേരാണ് കൊല്ലപ്പെട്ടത്

19 വീടുകളിലും ആറ് ഫ്‌ലാറ്റുകളുിലുമായി താമസിച്ച 69 പേരാണ് അരുംകൊല ചെയ്യപ്പെട്ടത്. ഇവിടെ ഇപ്പോഴും ജഫ്രിയുടെ കുടുംബമുണ്ട്. അവര്‍ക്ക് പറയാനുണ്ട്, പൊള്ളുന്ന അനേകം അനുഭവങ്ങള്‍. 

കത്തിക്കരിഞ്ഞ ഈ പ്രേതഭൂമിയില്‍ കുഞ്ഞു മക്കളുടെ ഓര്‍മ്മയുമായി ജീവിക്കുന്ന ഒരാളുണ്ട്. എല്ലാവരും രക്ഷാ മാര്‍ഗങ്ങള്‍ തിരഞ്ഞ് പോയപ്പോഴും എങ്ങൂം പോവാതെ ബാക്കിയായ കാസിം ബായ് മന്‍സൂരി. എന്ന വൃദ്ധന്‍. അദ്ദേഹത്തിന്റെ കുടുംബത്തിലെ 19 പേരാണ് കൊല്ലപ്പെട്ടത്. ഏഷ്യാനെറ്റ് ന്യസ് സംഘത്തോട് അദ്ദേഹത്തിനുമുണ്ടായിരുന്നു ഏറെ പറയാന്‍.

കലാപത്തിനിടെ കാണാതായ മകനു വേണ്ടി 14 വര്‍ഷങ്ങള്‍ക്കിപ്പുറവും കണ്ണീരോടെ കാത്തിരിക്കുന്ന രൂപാ മോദിയുടെ ജീവിതവും 'അകലങ്ങളിലെ ഇന്ത്യ' പകര്‍ത്തുന്നു. ഗുല്‍ബര്‍ സൊസൈറ്റിയിലെ മുസ്‌ലിം അല്ലാത്ത ഏക കുടുംബത്തിലെ അംഗമായിരുന്നു രൂപ എന്ന ഈ പാഴ്‌സി വനിത. അവര്‍ക്കും പറയാനുണ്ട് താന്‍ താണ്ടിയ കനല്‍പ്പാതകളുടെ പൊള്ളുന്ന അനുഭവങ്ങള്‍. 

കാണാം, ആ കാഴ്ചകള്‍: 

click me!