വീഡിയോ: ലോകമാകെ ആരാധകരുള്ള ആ പതിനാറുകാരന്‍

Published : Oct 05, 2018, 03:18 PM ISTUpdated : Oct 05, 2018, 04:07 PM IST
വീഡിയോ: ലോകമാകെ ആരാധകരുള്ള ആ പതിനാറുകാരന്‍

Synopsis

സ്ട്രീറ്റ് വെയേഴ്സിലുള്ള ഇന്‍സ്റ്റഗ്രാമില്‍ സ്വയം ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് ലിയോ ചെയ്യുന്നത്. അവന്‍റെ ആരാധകരെല്ലാം അങ്ങനെയുണ്ടായവരാണ്. ഫാഷന്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ അവതരിപ്പിക്കാനുള്ള മാര്‍ഗമാണെന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് ലിയോ പറയുന്നത്.

വാര്‍വിക്: ലിയോ മണ്ടേലയെന്ന പതിനാറുകാരന്‍റെ അടിപൊളി സ്റ്റൈലിന് എഴുപതിനായിരത്തോളം ആരാധകരുണ്ട് ഇന്‍സ്റ്റഗ്രാമില്‍ മാത്രം. എവിടെ ചെന്നാലും തിരിച്ചറിയപ്പെടുന്നു. ആരാധകര്‍ പിന്നാലെ ചെല്ലുന്നു.  

പഠനവും, യാത്രയും, എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്  ഈ ഇന്‍സ്റ്റ താരം. ഫാഷന്‍ ഇന്‍ഫ്ലുവന്‍സറെന്ന നിലയില്‍ ലോകത്താകെ യാത്ര ചെയ്യുകയാണ് ലിയോ. സ്ട്രീറ്റ് ഫാഷന്‍ രംഗത്ത് പേരെടുത്തു കഴിഞ്ഞിരിക്കുന്നു ഈ പതിനാറുകാരന്‍. അച്ഛനും അമ്മക്കുമൊപ്പം നാര്‍വിക്ക്ഷെയറിലാണ് ലിയോയുടെ താമസം. 

സ്ട്രീറ്റ് വെയേഴ്സിലുള്ള ഇന്‍സ്റ്റഗ്രാമില്‍ സ്വയം ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് ലിയോ ചെയ്യുന്നത്. അവന്‍റെ ആരാധകരെല്ലാം അങ്ങനെയുണ്ടായവരാണ്. ഫാഷന്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ അവതരിപ്പിക്കാനുള്ള മാര്‍ഗമാണെന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് ലിയോ പറയുന്നത്.

നിരവധി ഫാഷന്‍ പ്രസിദ്ധീകരണങ്ങളില്‍ ലിയോ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പ്രശസ്തമായ ഫാഷന്‍ ഷോകളിലും സാന്നിധ്യമായി. കളറുകളും പാറ്റേണുമാണ് തന്നെ സ്ട്രീറ്റ് വെയറിലേക്ക് ആകര്‍ഷിച്ചതെന്നും ലിയോ പറയുന്നു. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!