ദുരിതപ്പെയ്ത്തില്‍, നമുക്കും ഒരു കൈത്താങ്ങാകാം

By Web TeamFirst Published Aug 16, 2018, 12:54 PM IST
Highlights

നാളെ ഒരു നേരത്തെ പൊതി ചോറ് തയ്യാറാക്കാൻ കഴിയുന്നവർ തയ്യാറാക്കി അടുത്തുള്ള ദുരിതമേഖലകളിൽ നമുക്ക് എത്തിച്ചൂടെ? ഓരോ കുടുംബവും മറ്റൊരു കുടുംബത്തിന് കൈത്താങ്ങാകൂ

ഈ ദുരിതപ്പെയ്ത്തില്‍ എങ്ങനെയൊക്കെയാണ് നമുക്ക് മറ്റുള്ളവരെ സഹായിക്കാനാകുന്നത്? കിടക്കാനിടം നല്‍കാം, ഒരു പൊതി ചോറ് നല്‍കാം, കാപ്പിയോ മരുന്നോ എത്തിച്ചുകൊടുക്കാം. ദീപ പ്രവീണ്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതും അതാണ്. കഴിയും പോലെ അവരെയൊക്കെ സഹായിക്കാമെന്നാണ് ദീപ പറയുന്നത്. നമുക്കും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. ഒരുമിച്ച് നിന്ന് അതിജീവിക്കാം. 

ഫേസ് ബുക്ക് പോസ്റ്റ്: സ്നേഹത്തോടെ ഒരു നേരത്തെ ഭക്ഷണം.
#mealswithlove #opendoor #keralaflood

നാളെ ഒരു നേരത്തെ പൊതി ചോറ് തയ്യാറാക്കാൻ കഴിയുന്നവർ തയ്യാറാക്കി അടുത്തുള്ള ദുരിതമേഖലകളിൽ നമുക്ക് എത്തിച്ചൂടെ? ഓരോ കുടുംബവും മറ്റൊരു കുടുംബത്തിന് കൈത്താങ്ങാകൂ...

അല്ലെങ്കിൽ നിങ്ങൾ വീടുകളിൽ മറ്റൊരു കുടുംബത്തിനോ, രക്ഷാപ്രവർത്തകർക്കോ ഇത്തിരി ഭക്ഷണമോ, കാപ്പിയോ, ടോയ് ലെറ്റ് സൗകര്യമോ കൊടുക്കാൻ തയ്യാറാണെങ്കിൽ ദയവായി അത് കമന്‍റ് ആയോ ഇൻബോക്സിലോ അറിയിക്കൂ. അത് ഞാനും കൂടുതൽ പേരിൽ എത്തിക്കാൻ ശ്രമിക്കാം.

ഈ മിഷനിൽ പങ്കെടുക്കുന്ന ഒരുപാട് ഗവണ്‍മെന്‍റ് വോളന്‍ററി പ്രവർത്തകരുണ്ട്. അവരുടെ ഊർജം കെടാതെ സൂക്ഷിക്കേണ്ടതുണ്ട്.

അതുകൊണ്ട് അവർക്ക് ഒരിത്തിരി കാപ്പിയോ ഭക്ഷണമോ, ടോയ് ലെറ്റ് , മൊബൈൽ റീചാർജിങ് സൗകര്യമോ ചെയ്തു കൊടുക്കാൻ കഴിയുന്നവർ അതു ചെയ്തു കൊടുക്കണേ.

ദീപ പ്രവീൺ

 

click me!