എംഎസ്എഫ്, കെഎസ്‍യു, ഫ്രറ്റെണിറ്റി എന്നീ സംഘടനകൾ എല്ലാം ചേർന്ന് ആകെ 86 സീറ്റുകളിലേക്ക് ഒതുങ്ങിപോയി.

കൊച്ചി: കുസാറ്റ് വിദ്യാർഥി യൂണിയൻ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 190 സീറ്റുകളിൽ 104 സീറ്റും നേടി എസ്എഫ്ഐ തിരിച്ചുപിടിച്ചു. സർവകലശാലയ്ക്ക് കീഴിലെ വിവിധ ഡിപ്പാർട്മെന്റുകളിലായി നടന്ന യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റുകളുടെ തെരഞ്ഞെടുപ്പിൽ 190 ൽ 104 സീറ്റുകൾ നേടി രണ്ടാഘട്ട തെരഞ്ഞെടുപ്പിലേക്ക് ഉള്ള വിജയം ഉറപ്പിച്ചു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട സർവകലശാല യൂണിയൻ ഇതോടെ എസ്എഫ്ഐക്ക് തിരികെപ്പിടിക്കാൻ കഴിയും. എംഎസ്എഫ്, കെഎസ്‍യു, ഫ്രറ്റെണിറ്റി എന്നീ സംഘടനകൾ എല്ലാം ചേർന്ന് ആകെ 86 സീറ്റുകളിലേക്ക് ഒതുങ്ങിപോയി. എസ്എഫ്ഐയുടെ വലിയ വിജയത്തിന്റെ ഭാഗമായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും SFI എറണാകുളം ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു