
ഉറ്റ ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിക്കാമോ? ഏറ്റവും അപകടകരമാണ് ഇത്. ഇങ്ങനെ, വിവാഹം കഴിക്കുന്നത് കുഞ്ഞുങ്ങളെ മോശമായി ബാധിക്കുമെന്ന് ഒരുപാട് പഠനങ്ങള്‍ തെളിയിച്ചതാണ്. എങ്കിലും പലയിടങ്ങളിലും, ഇപ്പോഴും ബന്ധുക്കള്‍ തമ്മില്‍ കല്ല്യാണം കഴിക്കാറുണ്ട്.ബ്രിട്ടനില്‍ ഇക്കാര്യമാണ് പുതിയ ചര്‍ച്ചാ വിഷയം. ഹിബ മഹറൂഫ് എന്ന പെണ്‍കുട്ടി ' സംവിധാനം ചെയ്ത ഞാന്‍ എന്റെ കസിനെ വിവാഹം കഴിക്കേണ്ടതുണ്ടോ' (should i marry my cousin?) എന്ന ഡോക്യുമെന്ററിയെ തുടര്‍ണ്ണാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. ലീഡ്‌സ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്ഹിബ.
ബ്രിട്ടീഷ്- പാകിസ്ഥാനി വംശത്തില്‍ അറുപത് ശതമാനം പേരും വിവാഹം കഴിക്കുന്നത് കസിനെയാണ് എന്ന് അവിടെ നടക്കുന്ന പഠനങ്ങള്‍ പറയുന്നു. ഹിബ മഹറൂഫ് ഇതില്‍ പെടുന്നയാളാണ്. ഹിബയുടെ മാതാവും പിതാവും ബന്ധുക്കളാണ്. ഹിബയ്ക്ക് കല്യാണപ്രായമെത്തിയപ്പോള്‍ കസിനായ യൂനുസിനെ കല്യാണം കഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി.
അവളുടെ അമ്മാവന്‍ യൂനിസ് ആയിരുന്നു ഇതിന് നിര്‍ബന്ധിച്ചത്. അദ്ദേഹത്തിന്റെ നാല് മക്കളും വളരെ അടുത്ത ബന്ധുക്കളെയാണ് വിവാഹം കഴിച്ചത്. എന്നാല്‍, ഒരാള്‍ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ല. അയാളെക്കൊണ്ട് ഹിബയെ വിവാഹം കഴിപ്പിക്കാനാണ് യൂനുസ് തീരുമാനിച്ചിരുന്നത്. ഹിബയുടെ പിതാവ് ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍, മാതാവിന് ആ വിവാഹത്തിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. കാരണം, അവരാദ്യം, അവരുടെ ഏറ്റവും അടുത്ത കസിനെ വിവാഹം കഴിച്ചത് വിവാഹമോചനത്തിലാണ് അവസാനിച്ചത്.
സ്വത്ത് പുറത്തുപോവാതിരിക്കാനും കുടുംബബന്ധം മെച്ചപ്പെടുത്താനുമായാണ് പലപ്പോഴും ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്.പക്ഷെ, നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്നത്. ഇത്തരം വിവാഹങ്ങളില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും, വൈകല്യങ്ങളുമായാണ് ജനിക്കുന്നത്.
ഹിബയുടെ ഡോക്യുമെന്ററിയും തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഇത്തരം വിവാഹങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്തിരിയാന്‍ ചെറുതെങ്കിലും പ്രചോദനമാകുമെന്നാണ് കരുതുന്നത്.
ഹിബ തയ്യാറാക്കിയ ഡോക്യുമെന്‍ററിയില്‍ നിന്ന്:
കടപ്പാട്: ഡെയ്‍ലി മെയില്‍
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം