അമ്മക്ക്, പാഡ് വാങ്ങിക്കൊടുത്തിരുന്നത് ഞാനാണ്, എനിക്കതില്‍ അഭിമാനമാണ്

Published : Sep 29, 2018, 03:07 PM IST
അമ്മക്ക്, പാഡ് വാങ്ങിക്കൊടുത്തിരുന്നത് ഞാനാണ്, എനിക്കതില്‍ അഭിമാനമാണ്

Synopsis

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെനിക്ക് എന്താണ് ആര്‍ത്തവം എന്നും, എന്തുകൊണ്ടാണ് അതൊരു അനാചാരം പോലെ നിലനില്‍ക്കുന്നതെന്നും പറഞ്ഞുതന്നു. അതോടെ എന്‍റെ വീട്ടില്‍ ആര്‍ത്തവം സാധാരണ സംഗതിയായി. മറ്റ് വീടുകളില്‍ എന്നാല്‍ അങ്ങനെ ആയിരുന്നില്ല. 

മുംബൈ: ആര്‍ത്തവവുമായി ബന്ധപ്പെട്ട് വലിയ അനാചാരങ്ങളാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. വിലക്കാവുന്നിടത്തുനിന്നെല്ലാം ഇതിന്‍റെ പേരില്‍ അവളെ വിലക്കിയിട്ടുമുണ്ട്.

ആര്‍ത്തവം എന്തുകൊണ്ടാണെപ്പോഴും പരിഹസിക്കപ്പെടുന്നതും, ആ സമയത്ത് മാറ്റിനിര്‍ത്തപ്പെടുന്നതും എന്ന് ചോദിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലാണ് ഈ യുവാവിന്‍റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. താനാണ് അമ്മയ്ക്ക് കടയില്‍ പോകാനാകാത്തപ്പോഴൊക്കെ പാഡ് വാങ്ങിക്കൊടുത്തിരുന്നത്. അതിന്‍റെ പേരില്‍ പരിഹസിക്കപ്പെട്ടിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും ഈ യുവാവ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ഞാനൊരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്നുള്ളതാണ്. എന്‍റെ അമ്മക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് വിവാഹം കഴിയുന്നത്. പത്തൊമ്പത് വയസുള്ളപ്പോള്‍ ഞാന്‍ ജനിച്ചു. അവരെപ്പോഴും ലജ്ജയുള്ളൊരു സ്ത്രീ ആയിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് പാഡ് വേണ്ടപ്പോഴൊക്കെ അവരെന്നെ കടയിലയച്ചു. ആദ്യമായി എട്ട് വയസുള്ളപ്പോള്‍ ഒരു കഷ്ണം കടലാസിലെഴുതിത്തന്ന് അമ്മയെന്നെ മെഡിക്കല്‍ സ്റ്റോറിലയച്ചു. ഞാനത് കടയില്‍ കൊടുത്തതും അയാള്‍ എന്നെ അദ്ഭുതത്തോടെ നോക്കി. കുറേ പത്രക്കടലാസില്‍ കട്ടിയായി പൊതിഞ്ഞാണ് അയാളത് എനിക്ക് തന്നത്. വരും വഴി ഞാനാ പത്രക്കടലാസ് ദൂരെക്കളഞ്ഞു. എല്ലാവരും പരിഭ്രമത്തോടെ എന്നെ നോക്കി. അമ്മയും ആകെ അദ്ഭുതപ്പെട്ടുപോയി അത്രയും തുറന്ന് ഞാനത് കൊണ്ടുചെല്ലുന്നത് കണ്ടപ്പോള്‍. അതിനുശേഷം അവര്‍ക്ക് പോകാന്‍ കഴിയാത്തപ്പോഴൊക്കെ ഞാനാണ് അവര്‍ക്ക് പാഡ് വാങ്ങിക്കൊണ്ടു കൊടുത്തത്. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെനിക്ക് എന്താണ് ആര്‍ത്തവം എന്നും, എന്തുകൊണ്ടാണ് അതൊരു അനാചാരം പോലെ നിലനില്‍ക്കുന്നതെന്നും പറഞ്ഞുതന്നു. അതോടെ എന്‍റെ വീട്ടില്‍ ആര്‍ത്തവം സാധാരണ സംഗതിയായി. മറ്റ് വീടുകളില്‍ എന്നാല്‍ അങ്ങനെ ആയിരുന്നില്ല. 

കുറേ നാളുകള്‍ക്കു ശേഷമാണ്. സ്കൂളില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ പാവാട നനഞ്ഞു കണ്ടു. എല്ലാവരും അവളെ തുറിച്ച് നോക്കുകയും ചിരിക്കുകയും ചെയ്തു. അവള്‍, അവളുടെ ബെഞ്ചില്‍ തന്നെ സ്റ്റക്കായി ഇരുന്നു പോയി. അവള്‍ക്ക് നീങ്ങാന്‍ പോലും പേടിയായിരുന്നു. ഞാനവളുടെ അടുത്ത് ചെന്നു. അവളുടെ കൈ പിടിച്ചു. അവളെ അവിടെ നിന്നും നീങ്ങാന്‍ സഹായിച്ചു. അവളെന്‍റെ പുറത്തുതട്ടി എന്നില്‍ അഭിമാനം തോന്നുന്നു എന്ന് പറഞ്ഞു. 

എന്‍റെ ജീവിതം ഇത്തരം സംഭവങ്ങളിലൂടെയാണ് വളര്‍ന്നത്. എന്‍റെ വീട്ടില്‍ ആര്‍ത്തവം ഒരു സാധാരണ സംഭവം ആയിരുന്നു. അതൊരു ശാരീരികപ്രക്രിയ മാത്രം. 

പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാനെന്തിനാണ് പെണ്‍കുട്ടികളെ പോലെ പാഡ് തൊടുന്നതെന്നും മറ്റും. അതൊന്നും എന്നെ ബാധിക്കുന്നില്ല. അപ്പോള്‍ സ്ത്രീകളെന്തുമാത്രം അനുഭവിക്കുന്നുണ്ടാകും. സ്കൂളിലെ പ്രഷര്‍, വീട്, ജോലി അങ്ങനെ... നമ്മളാണ് അവര്‍ക്ക് ജീവിതം ഈസിയാകുന്നതിന് കൂടെ നില്‍ക്കേണ്ടത്. ആര്‍ത്തവം സാധാരണപ്രക്രിയ ആണ്. സാനിറ്ററി നാപ്കിനുകള്‍ അത്യാവശ്യസാധാനവുമാണ്. ഒരു ആണ്, സ്ത്രീകള്‍ നാപ്കിന്‍ വാങ്ങുന്നതിനേക്കാള്‍ ഈസിയായി കോണ്ടം വാങ്ങുന്നില്ലേ?

PREV
click me!

Recommended Stories

വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്
വിവാഹത്തിന് രണ്ട് മണിക്കൂർ മുമ്പ് കാമുകനുമായി വധുവിന്‍റെ രഹസ്യ കൂടിക്കാഴ്ച; ഭർത്താവിനെ ഓർത്താണ് ആശങ്കയെന്ന് നെറ്റിസെന്‍സ്