ഈ ലൈബ്രറി കണ്ടാല്‍ ആരും പുസ്തകം വായിച്ചുപോകും; ചിത്രങ്ങള്‍

Published : Sep 29, 2018, 11:24 AM IST
ഈ ലൈബ്രറി കണ്ടാല്‍ ആരും പുസ്തകം വായിച്ചുപോകും; ചിത്രങ്ങള്‍

Synopsis

2012ലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചാവസാനവും നൂറുകണക്കിനു പേരെത്തുന്നു. മിക്കവരും എത്തുന്നത് ലൈബ്രറിയുടെ ഡിസൈനില്‍ ആകൃഷ്ടരായാണ്. 

ബെയ്‌ജിങ്ങ്‌: ഓരോ ആഴ്ചാവസാനവും നൂറുകണക്കിന് പുസ്തകപ്രേമികളാണ് ഈ ഗ്രാമത്തിലെത്തുന്നത്. ലിയുവാണ്‍ ലൈബ്രറിയാണ് ഇങ്ങനെ പുസ്തകപ്രേമികളുടെ പറുദീസയായി നിലനില്‍ക്കുന്നത്.

ചെസ്നട്ട്, വാല്‍നട്ട് പിന്നെ, പീച്ച് മരങ്ങളൊക്കെ നിറഞ്ഞുനില്‍ക്കുന്നൊരു താഴ്വാരത്തിലാണ് ഈ ലൈബ്രറി. അതിന്‍റെ ചില്ലകളാണ് ഈ ലൈബ്രറിയെ അലങ്കരിക്കുന്നത്. 

2012ലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചാവസാനവും നൂറുകണക്കിനു പേരെത്തുന്നു. മിക്കവരും എത്തുന്നത് ലൈബ്രറിയുടെ ഡിസൈനില്‍ ആകൃഷ്ടരായാണ്. 

40 പേര്‍ക്കാണ് ഒരേ സമയം അകത്ത് നില്‍ക്കാനാവുക. വരിനിന്ന് വേണം അകത്ത് കയറാന്‍. ആഴ്ചാവസാനം മാത്രമേ ഈ ലൈബ്രറി തുറക്കൂ. 

മരം കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നും, നിലത്തിരുന്നുമൊക്കെ വായിക്കാം. 

ഇപ്പോള്‍ അകത്ത് ചിത്രങ്ങളെടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. കാരണം, ചിലരൊക്കെ ചിത്രങ്ങളെടുക്കാനായി മാത്രം ഇവിടെ വരാറുണ്ടായിരുന്നു. അതിനായുള്ള വസ്ത്രങ്ങളില്‍ വരെ വരുമായിരുന്നു. അതുകൊണ്ടാണ് ചിത്രങ്ങളെടുക്കുന്നത് തടയുന്നതെന്നും ലൈബ്രറിയുടെ ഉടമ പറയുന്നു. മനോഹരമായ ചുറ്റുപാടില്‍ വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കുക മാത്രമാണ് ചെയ്യാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

PREV
click me!

Recommended Stories

വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്
വിവാഹത്തിന് രണ്ട് മണിക്കൂർ മുമ്പ് കാമുകനുമായി വധുവിന്‍റെ രഹസ്യ കൂടിക്കാഴ്ച; ഭർത്താവിനെ ഓർത്താണ് ആശങ്കയെന്ന് നെറ്റിസെന്‍സ്