ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യുബ് ശിശുവിന് 40-ാം പിറന്നാൾ; ആഘോഷിച്ച് സുഹൃത്തുക്കളും കുടുംബവും

Published : Oct 08, 2018, 06:17 PM IST
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യുബ് ശിശുവിന് 40-ാം പിറന്നാൾ; ആഘോഷിച്ച് സുഹൃത്തുക്കളും കുടുംബവും

Synopsis

ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യുബ് ശിശു പിറന്നിട്ട് ഇന്നേക്ക് 40 വർഷമാകുന്നു.1978, ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷണ ലാബില്‍ ഒരു ജീവന്‍ പിറവിയെടുക്കുന്നത്. ദുർ​ഗ എന്ന് പേരിട്ടാണ് അവളെ വിളിച്ചത്. ഐവിഎഫ് ചികിത്സക്ക് നേതൃത്വം നൽകിയത് ഡോക്ടർ സുഭാഷ് മുഖര്‍ജിയാണ്.   ‌  

ഇന്ന് ലോകം തന്നെ ഉറ്റ് നോക്കുന്ന ദുർ​ഗ എന്ന കനുപ്രിയ അഗര്‍വാളിന്റെ ജന്മദിനമാണ്. ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തിന്റെ നാൽപതാം വർഷവും.  മഹാരാഷ്ട്രയിലെ പൂനൈയില്‍ വച്ച് തന്റെ സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പമാണ് കനുപ്രിയ പിറന്നാള്‍ ആഘോഷിക്കുന്നത്. എന്നാൽ ആ സുവർണ നിമിഷം കനുപ്രിയയ്ക്കൊപ്പം ആഘോഷിക്കാൻ സുഭാഷ് മുഖര്‍ജി ഇല്ല. രാജ്യത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. എന്നാൽ അന്ന് അദ്ദേഹത്തോടൊപ്പം പരീക്ഷണങ്ങളില്‍ ഉണ്ടായിരുന്ന പ്രൊഫസര്‍ സുനിത് കുമാര്‍ ഇന്നുമുണ്ട്. ആ വലിയ സന്തോഷം പങ്കിടാന്‍ ആഘോഷത്തില്‍ പ്രൊഫസര്‍ സുനിതും പങ്കെടുത്തിരുന്നു.
 
ടെസ്റ്റ് ട്യൂബ് ശിശു ആയതിനാല്‍ ഏറെ കരുതലോടെയാണ് മാതാപിതാക്കൾ വളര്‍ത്തിയത്. എപ്പോഴും ആരോ​ഗ്യം ശ്രദ്ധിക്കുന്നതിനായി ചുറ്റിലും ‍ഡോക്ടർമാരും കൂടെ ഉണ്ടാകും . എങ്കിലും എല്ലാവരേയും പോലെ തന്നെയായിരുന്നു എന്റെയും കുട്ടിക്കാലം കനുപ്രിയ പറയുന്നു. ടെസ്റ്റ് ട്യൂബ് ശിശു ആയതിനാല്‍ എന്നെ അം​ഗീകരിക്കുക എന്നത് മറ്റുള്ളവരെ സംബന്ധിച്ച് വളരെ പ്രയാസമായിരുന്നു. എന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ് എന്നെ അം​ഗീകരിച്ച ആദ്യത്തെ വ്യക്തികൾ. എല്ലാവരും അം​ഗീകരിച്ചെങ്കിലും വളരെ വ്യത്യസ്ത കാഴ്ചപ്പാടുകളോടെയായിരുന്നു‌ ആളുകൾ സമീപിച്ചിരുന്നത്. എന്നാൽ സാധാരണ എല്ലാരേയും പോലെയാണ് താനുമെന്ന് മനസ്സിലാക്കിയ അവർ പൂർണ്ണമായും അം​ഗീകരിക്കാൻ തുടങ്ങുകയായിരുന്നു. പഠനത്തോടുകൂടി എല്ലാം സാധാരണ ​ഗതിയിലാകുകയായിരുന്നുവെന്ന് കനുപ്രിയ കൂട്ടിച്ചേർത്തു.    
 
PREV
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം