സെക്‌സ് ഡോളുകള്‍ അനുവദിക്കണം: ജയില്‍ പുള്ളിയുടെ സമരം

By Web DeskFirst Published May 8, 2017, 8:03 AM IST
Highlights

ലണ്ടന്‍: ജയിലില്‍ സെക്‌സ് ഡോളുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ ജയില്‍ പുള്ളിയുടെ സമരം. നോട്ടിംഗാംഷെയറിലെ ഒരു ജയിലില്‍ ജാക്ക് സ്വാരസ് എന്നയാളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സെക്‌സ് ഡോളുകള്‍ പെരുമാറ്റം മെച്ചപ്പെടുത്തുമെന്നും ടെസ്‌റ്റോസ്‌റ്റെറോണുകള്‍ പുറത്തുവിടാന്‍ സഹായിക്കുമെന്നും ഇയാള്‍ പറഞ്ഞു. 

ഇതിനായി സര്‍ക്കാരിന് ഒരു പൈസ പോലും ചെലവാക്കേണ്ടി വരില്ലെന്നും ആവശ്യമുളള പണം തടവുകാരുടെ കീശയില്‍ നിന്നുതന്നെ എടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. ജയില്‍ വെബ്‌സൈറ്റായ ഇന്‍സൈഡ് ടൈമിലൂടെയാണ് ഇക്കാര്യം സ്വാരസ് വ്യക്തമാക്കിയിട്ടുള്ളത്. ടെസ്റ്റിസ്‌റ്റെറോണുകള്‍ നിറഞ്ഞ യുവാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ജയില്‍. 

ഇക്കാര്യം പരിഹരിക്കാന്‍ താന്‍ മൂന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം ശ്രദ്ധയോടെ പരിഗണിക്കണമെന്നും ഇത്തരം നീക്കങ്ങള്‍ രാജ്യത്താകമാനം സമ്മര്‍ദ്ദം കുറയ്ക്കാന്‍ കാരണമായി തീരുമെന്നും പറയുന്നു. നിലവില്‍ ഇത്തരം പ്രതിസന്ധികള്‍ നിരോധനം ഉണ്ടായിട്ടും പുകവലിച്ചാണ് തടവുകാര്‍ തീര്‍ക്കുന്നത്. എന്നാല്‍ റബ്ബര്‍ സുന്ദരികളെ വെച്ചാല്‍ ഇത് തടവുകാരുടെ ശ്വാസകോശത്തിന് പോലും സുരക്ഷ കിട്ടും എന്നാണ് ഇയാളുടെ വാദം.
 

click me!