ബ്രെക്‌സിറ്റിനെക്കുറിച്ച് ഇതിലുമേറെ ലളിതമായി പറയുന്നതെങ്ങനെ?

By Web DeskFirst Published Jun 25, 2016, 5:09 PM IST
Highlights

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രീട്ടീഷ് ജനതയുടെ തീരുമാനം ലോകത്തെയാകെ ചോദ്യങ്ങളുടെ മുനമ്പില്‍ നിര്‍ത്തിയിരിക്കുകയാണ്. എന്താണ് ഈ തീരുമാനത്തിന്റെ പശ്ചാത്തലം? ബ്രിട്ടീഷ് ജനഹിതം രൂപപ്പെട്ടു വന്നത് എങ്ങനെയാണ്? ആ തീരുമാനം ബ്രിട്ടനില്‍ എന്തു മാറ്റം വരുത്തും? യൂറോപ്യന്‍ യൂനിയന്‍ ഇനി എങ്ങനെയായിരിക്കും? സ്‌കോട്ട്‌ലാന്റും വടക്കന്‍ അയര്‍ലന്റും ഏതു ദിശയിലേക്ക് പോവും? ലോക ശാക്തിക രാഷ്ട്രീയത്തില്‍ ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്? ലോക സാമ്പത്തിക ക്രമം ഈ മാറ്റങ്ങളെ എങ്ങനെ സ്വാശംശീകരിക്കും?  ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അത് ഏതു വിധത്തില്‍ ബാധിക്കും? 

നിര്‍ണായകമായ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന അനേകം അഭിപ്രായ പ്രകടനങ്ങള്‍ ഇതിനകം പലയിടങ്ങളില്‍നിന്ന് നമ്മുടെ മുന്നില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, അവയില്‍ പലതും അവ്യക്തവും കടിച്ചാല്‍ പൊട്ടാത്ത താത്വിക ജാര്‍ഗണുകളാല്‍ സമൃദ്ധവുമാണ്. ഈ സാഹചര്യത്തിലാണ്, ഇന്ത്യയിലെ പ്രമുഖ നയതന്ത്രജ്‌രില്‍ ഒരാളായ എം.കെ ഭദ്രകുമാര്‍ ലളിതവും വ്യക്തവുമായി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ട പരിപാടിക്കു വേണ്ടി ബിജോയ് ഗോപിനാഥാണ് എം.കെ ഭദ്രകുമാറുമായി സംസാരിക്കുന്നത്. 

click me!