20 -കാരിയായ സോഫിയ ലീ എന്ന യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് അമേരിക്കയെക്കാൾ സുരക്ഷിതമാണെന്നാണ് യുവതി കുറിച്ചിരിക്കുന്നത്. 

ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് അമേരിക്കയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനേക്കാൾ സുരക്ഷിതമാണെന്ന് 20 -കാരി. അമേരിക്കയിലെ അനുഭവങ്ങളെ അപേക്ഷിച്ച് ഒറ്റപ്പെട്ട ഇന്ത്യൻ പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നാണ് യുവതി തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നത്. വിവാദമായേക്കാവുന്ന അഭിപ്രായം എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് യുവതി തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'ഇന്ത്യയിലെ ഏറ്റവും വിദൂരമായ പ്രദേശങ്ങളെ അപേക്ഷിച്ച്, അമേരിക്കയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് സുരക്ഷിതത്വം കുറവ് എന്നാണ് പൊതുവെ എനിക്ക് തോന്നിയിട്ടുള്ളത്' എന്നാണ് സോഫിയ ലീ എന്ന യുവതി എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വളരെ പെട്ടെന്നാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അനേകങ്ങൾ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. ചിലർ ലീ പറഞ്ഞതിനെ അനുകൂലിച്ചെങ്കിൽ മറ്റ് ചിലർ അതിനെ എതിർത്തുകൊണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'വളരെ ശരിയാണ് ലീ പറഞ്ഞത്' എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ കമന്റ് നൽകിയത്, 'അമേരിക്കയേക്കാൾ വളരെ സുരക്ഷിതമായ സ്ഥലമാണ് ഇന്ത്യ. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് ഒരു കഠിനമായ സത്യമായിരിക്കും' എന്നായിരുന്നു. 'അമേരിക്ക ഒട്ടും സുരക്ഷിതമല്ല. എനിക്ക് എപ്പോഴും അവിടെ മോശമായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. മറ്റൊരു യൂസർ കുറിച്ചത്, 'സ്ത്രീകളെ ശല്ല്യപ്പെടുത്തുന്ന ആളുകൾ എല്ലായിടത്തും ഉണ്ട്. രാത്രിയിലോ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലോ യാത്ര ചെയ്യുന്നത് നല്ലതല്ല എന്ന മുന്നറിയിപ്പ് നൽകാൻ താൻ ആ​ഗ്രഹിക്കുന്നു' എന്നാണ്.

Scroll to load tweet…

എന്തായാലും, സാധാരണയായി ഇന്ത്യയിലേക്ക് വരുന്ന സ്ത്രീകളെ ഇന്ത്യ സുരക്ഷിതമല്ല എന്ന കാരണം പറഞ്ഞ് പലപ്പോഴും ആളുകൾ പിന്തിരിപ്പിക്കാറുണ്ട്. അതിനാൽ തന്നെ യുവതിയുടെ പോസ്റ്റ് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.