ഇറാഖിലെ ആക്രമണം: ഐസിസ് പ്രചാരണ വീഡിയോ  പച്ചക്കള്ളമെന്ന് തെളിയിക്കുന്നു ഈ വീഡിയോ

By Web DeskFirst Published Jul 20, 2016, 2:22 PM IST
Highlights

ബാഗ്ദാദ്: ഇറാഖി സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തിയെന്ന് പറഞ്ഞ് ഇസ്‌ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ട പ്രചാരണ വീഡിയോ നുണയെന്നതിന് തെളിവ്. ഇറാഖി സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥന്‍ എടുത്ത വീഡിയോയാണ് ഐസിസ് പ്രചാരണത്തിന്റെ പൊള്ളത്തരം പൊളിക്കുന്നത്. 

ബാഗ്ദാദില്‍നിന്ന് 110 കിലോ മീറ്റര്‍ അകലെ റമാദിയിലുള്ള സൈനിക കേന്ദ്രത്തിനു നേര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് അയച്ച് ആക്രമണം നടത്തിയതായാണ് ഐസിസ് വീഡിയോയിലൂടെ പ്രചരിപ്പിച്ചത്. ട്രക്ക് സൈനിക കേന്ദ്രത്തിനു നേര്‍ക്ക് വരുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ഐസിസ് വീഡിയോയിലുള്ളത്. 

ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇറാഖി സൈനിക വൃത്തങ്ങളാണ് പുറത്തുവിട്ടത്. ഇവിടെ കാവല്‍ നിന്ന ഒരു ഇറാഖി സൈനികനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേന്ദ്രത്തിനു നേര്‍ക്ക് ട്രക്ക് വരുന്നതും അവ ഇറാഖി സൈനികര്‍ തിരിച്ചറിഞ്ഞതും ഈ വീഡിയോയില്‍ വ്യക്തമാണ്. ഈ പ്രദേശത്ത് കാവല്‍ നിന്ന ഒരു ഇറാഖി സൈനികന്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ഉപയോഗിച്ച് വഴിയില്‍വെച്ച് ഈ ട്രക്കിനെ ആക്രമിക്കുന്നതും ആക്രമണത്തില്‍ ട്രക്ക് തകരുന്നതും ദൃശ്യങ്ങളില്‍ കാണാം. സേനാ കേന്ദ്രത്തിന് സ്‌ഫോടനത്തില്‍ ഒരു തകരാറും  സംഭവിച്ചില്ലെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.

കാണാം, ആ വീഡിയോ:  

click me!