ഈ പ്രശ്നമൊക്കെ പരിഹരിക്കാന്‍ ഓരോ പഞ്ചായത്തിലും മദ്യപാന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുക

Published : Jun 04, 2017, 01:50 PM ISTUpdated : Oct 05, 2018, 03:40 AM IST
ഈ പ്രശ്നമൊക്കെ പരിഹരിക്കാന്‍ ഓരോ പഞ്ചായത്തിലും മദ്യപാന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുക

Synopsis

മലയാളിക്കാണോ മദ്യത്തിനാണോ പ്രശ്നം? ലോകത്ത് ഇവിടെയല്ലാതെ എവിടെയെങ്കിലും വെള്ളമടിച്ച് കഴിഞ്ഞുള്ള കോലാഹലങ്ങളോ തെറിവിളികളോ വാളുവെയ്‌ക്കലുകളോ കണ്ടിട്ടുണ്ടോ? മിക്കവാറും എല്ലാ വീടുകളിലും ബാറുള്ള ഗോവയില്‍ മദ്യപിച്ച് ആരെങ്കിലും റോഡില്‍ കിടക്കുന്നുണ്ടെങ്കില്‍ അത് മലയാളിയായിരിക്കുമെന്ന് പറയുകയാണ് ക്രിസ്ത്യന്‍ പുരോഹിതനായ ജെയിംസ് മൊറായിസ്. മലയാളിയെ ക്രമമായി മദ്യപിക്കാന്‍ പഠിപ്പിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുക മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

സുരക്ഷാ അറിയിപ്പുകള്‍:
1. ഞാന്‍ മദ്യപാനിയല്ല
2 മദ്യപിക്കുന്നവരോടും അതിനെ എതിര്‍ക്കുന്നവരോടും സ്നേഹം
3. മദ്യപാനത്തിന്റെ ഫലം എന്റെ അപ്പന്റെ രൂപത്തില്‍ ധാരാളം അനുഭവിച്ചിട്ടുണ്ട്.
4 ഏറ്റവും കൂടുതല്‍ സഹിച്ച എന്റെ അമ്മയ്‌ക്ക് പ്രണാമം.

കേരളത്തില്‍ മദ്യം പ്രശനമാക്കുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്.
1. മലയാളിക്ക് മദ്യപിക്കാന്‍ അറിഞ്ഞു കൂടാ
2. മദ്യപാനത്തിന് സാമൂഹിക അംഗീകാരമില്ല.

ഗോവയില്‍ മദ്യപിച്ച് ആരെങ്കിലും റോഡില്‍ കിടക്കുന്നുണ്ടെങ്കില്‍ അത് സാധാരണയായി മലയാളിയായിരിക്കും എന്ന് 15 വര്‍ഷം അവിടെ ബാറില്‍ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്. ഗോവയില്‍ മിക്കവീടുകളിലും ബാറുണ്ട്. അവിടെ മദ്യപാനം സാമൂഹിക അംഗീകാരമുള്ള പ്രവര്‍ത്തിയാണ്. മദ്യപിക്കുന്നവന്‍ മോശക്കാരനാണ് എന്ന ചിന്തയില്ല. ഗോവയിലെ ഏറ്റവും നല്ല ഫെനി, കശു മാങ്ങയില്‍ നിന്നുണ്ടാക്കുന്ന വാറ്റുചാരായം, പിയറിസ്റ്റ് ഫാദേര്‍സിന്റെ ആശ്രമത്തില്‍ നിന്നാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നല്ല മദുശേഖരം ഐറീഷ് കൃസ്ത്യന്‍ ബ്രദേര്‍സ് എന്ന സന്യാസസമൂഹത്തിന്റെതാണ് എന്നും കേട്ടിണ്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്തപ്പോഴും ജീവിച്ചപ്പോഴും മംഗലാപുരം മുംബെ കല്‍ക്കത്ത അടങ്ങിയ സ്ഥലങ്ങളില്‍ കൃസ്ത്യാനികള്‍ പുരോഹിതരോടൊപ്പം മദ്യപിക്കുന്നത് കണ്ടിട്ടുണ്ട് (നമ്മുടെ നാട്ടില്‍ പൂട്ടിനൊപ്പം ചൂട് ചായ കുടിക്കുന്ന താളത്തില്‍) അവിടെ കോലാഹലങ്ങളോ തെറി വിളികളോ വാളു വയ്‌ക്കലുകളോ കണ്ടില്ല.

യൂറോപ്യന്‍/അമേരിക്കന്‍ രാജ്യങ്ങളിലും ഇതുപോലെയാണ് എന്നാണ് കേള്‍ക്കുന്നത് അവിടങ്ങളില്‍ ബിയറിനോടാണ് കൂടുതല്‍ തത്പര്യം എന്നും വലിയ വീപ്പകളില്‍ 'ടാപ്പ്', പിടിപ്പിച്ചാണ് വച്ചിരിക്കുന്നത് എന്നും കേള്‍ക്കുന്നു. മിക്കതും ക്യസ്ത്യന്‍ പാരമ്പര്യമുള്ള രാജ്യങ്ങളാണ്.

അപ്പോള്‍ കേരളത്തിനെന്താ പ്രശ്നം?
1 മദ്യവും മദ്യപനും മോശം എന്ന ചിന്ത
2. സ്വസ്ഥമായി മദ്യപിക്കുവാനുള്ള സാഹചര്യങ്ങളുടെ കുറവ്
3. കുടിച്ചാലും കുഴപ്പമില്ല പക്ഷെ ആരും അറിയരുത് എന്ന ചിന്ത.
4 അതിവേഗ മദ്യപാനം (ദാഹിച്ചു വരണ്ട മനുഷ്യന്‍ ജീവന്‍ നിലനിറുത്താന്‍ വെള്ളം കുടിക്കുന്നതു പോലെ) കുടലുകത്തിക്കുന്നു, ബോധം കെടുത്തുന്നു, സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു
5 ഭക്ഷണത്തോടൊപ്പമില്ലാത്ത കുടി ആരോഗ്യം നശിപ്പിക്കുന്നു.

പരിഹാരം
1. മലയാളിയെ ക്രമമായി മദ്യപിക്കാന്‍ പഠിപ്പിക്കുക
2. അതിനു വേണ്ട പരിശീലന കേന്ദ്രങ്ങള്‍ ഓരോ പഞ്ചായത്തിലും
മദ്യപാന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുക. സര്‍ക്കാറിന് സാദ്ധ്യമല്ലങ്കില്‍ പല വിപ്ലവങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുള്ള ക്രിസ്തീയസഭകള്‍ തന്നെ പനോ പചാരപരിശീലനകേന്ദ്രങ്ങള്‍ തുടങ്ങി മാതൃക കാട്ടാവുന്നതാണ്. ജനങ്ങളും പുരോഹിതരുമെല്ലാം ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന ഒരു സുന്ദര കാലം തെളിഞ്ഞു വരുന്നുണ്ട് '

-ജെയിംസ് മൊറായിസ് എസ് ജെ

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ