
പെരുമ്പാവൂരില്‍ ജിഷ എന്ന ദലിത് വിദ്യാര്‍ത്ഥിനി ക്രൂര ബലാല്‍സംഗത്തിനു ശേഷം അരുംകൊല ചെയ്യപ്പെട്ട സംഭവം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിക്കുകയായിരുന്നു. കേരളമാകെ വിലാപങ്ങളില്‍ മുങ്ങി. തെരുവുകള്‍ തോറും പ്രതിഷേധങ്ങള്‍. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ ഇടപെടലുകള്‍. രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാത്ത പ്രതിഷേധങ്ങള്‍. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും രോഷപ്രകടനങ്ങള്‍.
ജിഷയുടെ മരണം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും എന്നാല്‍, പ്രതികളെ കണ്ടെത്താനായിട്ടില്ല. പൊലീസ് പ്രഖ്യാപനങ്ങള്‍ മുറയ്ക്ക് നടക്കുമ്പോഴും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കേരള പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. ഈ സാഹചര്യത്തിലാണ്, 30 ദലിത് സംഘടനകള്‍ ചേര്‍ന്ന് ഒരു കേരള ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
എന്നാല്‍, ജിഷയ്ക്കുവേണ്ടി ആഴ്ചയിലേറെയായി വാവിട്ടു കരഞ്ഞ കേരള ജനത ആ ഹര്‍ത്താല്‍ സുന്ദരമായി പരാജയപ്പെടുത്തി. വാഹനങ്ങള്‍ നിരത്തില്‍ ഒഴുകി. ജനജീവിതം സാധാരണ പോലെ. കടകമ്പോളങ്ങള്‍ തുറന്നു കിടന്നു. ഏതു ഈര്‍ക്കില്‍ പാര്‍ട്ടിയുടെ ഹര്‍ത്താലും വിജയിപ്പിച്ചു കൊടുത്ത പാരമ്പര്യമുള്ള കേരളം എന്തു കൊണ്ടാണ്, വിഷയം ഇതായിട്ടു പോലും ഈ ഹര്‍ത്താലിനെ തോല്‍പ്പിച്ചത്?
ഇക്കാര്യമാണ് asianetnews.tv അന്വേഷിക്കുന്നത്. കാണൂ, ജനമനസ്സില്‍ എന്താണെന്ന്.
ജിഷയോടും പ്രതിഷേധക്കാരോടും ചെയ്തത്; അതെ, അത്ര മോശമൊന്നുമല്ല നമ്മുടെ പൊലീസ്!
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം