Malayalam

എങ്ങനെ

ഗ്രോബാ​ഗിലും കാരറ്റ് വളർത്താം. എങ്ങനെയാണ് ​ഗ്രോബാ​ഗിൽ ക്യാരറ്റ് വളർത്തി വിളവെടുക്കുന്നത്?

Malayalam

12–15 ഇഞ്ച് ആഴമുള്ള ഗ്രോബാഗ്

ക്യാരറ്റിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങാൻ കുറഞ്ഞത് 12–15 ഇഞ്ച് ആഴമുള്ള ഗ്രോബാഗ് തിരഞ്ഞെടുക്കുക. അധികജലം വാർന്നുപോകാൻ ബാഗിന്റെ അടിയിൽ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക.

Image credits: Getty
Malayalam

മിശ്രിതമാക്കുക

40% ചകിരിച്ചോർ, 30% ചാണകപ്പൊടി/കമ്പോസ്റ്റ്, 30% മേൽമണ്ണ് അല്ലെങ്കിൽ മണൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക.

Image credits: Getty
Malayalam

മണലുമായി ചേർത്ത് വിതറാം

ക്യാരറ്റ് വളഞ്ഞുപോകാതിരിക്കാൻ മണ്ണിലെ കല്ലുകളും കട്ടകളും നീക്കം ചെയ്യുക. വിത്തുകൾ ചെറുതായതിനാൽ അല്പം മണലുമായി ചേർത്ത് വിതറാം. വിതറിയ ശേഷം കാൽ ഇഞ്ച് കനത്തിൽ മുകളിൽ മണ്ണ് വിതറുക.

Image credits: Getty
Malayalam

ഈർപ്പം നിലനിർത്തുക

വിത്തുകൾ ഒഴുകിപ്പോകാതിരിക്കാൻ തുടക്കത്തിൽ സ്പ്രേയർ ഉപയോഗിച്ച് മാത്രം നനച്ചു കൊടുക്കുക. മണ്ണിൽ ഈർപ്പം നിലനിർത്തുക. 10 മുതൽ 14 ദിവസത്തിനകം വിത്തുകൾ മുളച്ചുവരും.

Image credits: Getty
Malayalam

2–3 ഇഞ്ച് അകലം

തൈകൾ 2 ഇഞ്ച് ഉയരമെത്തുമ്പോൾ, ആരോഗ്യം കുറഞ്ഞവ പിഴുതുമാറ്റി 2–3 ഇഞ്ച് അകലം ഉറപ്പാക്കുക.

Image credits: Getty
Malayalam

സൂര്യപ്രകാശം

ദിവസവും കുറഞ്ഞത് 5–6 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഗ്രോബാഗ് വെക്കുക. മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം നിലനിർത്തുക, എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

Image credits: Getty
Malayalam

വിളവെടുക്കാം

70–90 ദിവസത്തിനുള്ളിൽ ക്യാരറ്റിന്റെ മുകൾഭാഗം മണ്ണിൽ നിന്ന് ഉയർന്നു കാണുമ്പോൾ വിളവെടുക്കാം.

Image credits: Getty

കോളിഫ്ലവർ കൃഷി ചെയ്യാം, ഈ അബദ്ധങ്ങൾ ഒഴിവാക്കണേ...

പൈനാപ്പിൾ കൃഷി ചെയ്യാൻ പറ്റിയ മാസങ്ങളിതാണ്, ഈ അബദ്ധം പറ്റരുതേ

കക്കിരിയിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ എന്ത് ചെയ്യും?

വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യാം, വളരെ എളുപ്പത്തിൽ