
സ്ട്രെസ് എന്നുപറയുന്നത് വാസ്തവത്തില്‍ ഒരു വില്ലന്‍ അല്ല. അത് ഭാവിയില്‍ വരാന്‍ പോകുന്ന അസുഖങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്ന ഒരു സഹായി ആണ്. പക്ഷെ ഈ സഹായി ചൂണ്ടിക്കാണിച്ചുതരുന്ന അവസ്ഥകളെ ഗൗനിയ്ക്കാതെയും അതിനെ തരണംചെയ്യാനുള്ള വഴികള്‍ കണ്ടെത്താതെയും നീങ്ങുമ്പോള്‍ ആണ് പലരും ഗുരുതരമായ അസുഖങ്ങളുടെ വലയില്‍പ്പെടുന്നത്.
ശാരീരികവും മാനസികവും വൈകാരികവുമായി ആയി ചുമക്കാവുന്നതിലധികം ഭാരങ്ങള്‍ നമ്മള്‍ ചുമക്കേണ്ടിവരുമ്പോള്‍ ശരീരം നമ്മുടെ സ്വയം അതുമനസ്സിലാക്കി നമുക്ക് ബോധ്യപ്പെടുത്തി തരുന്നതിനെയാണ് സ്ട്രെസ് എന്ന് വിളിയ്ക്കുന്നത്. സ്ട്രെസ് എന്നുപറയുന്നത് വാസ്തവത്തില്‍ ഒരു വില്ലന്‍ അല്ല. അത് ഭാവിയില്‍ വരാന്‍ പോകുന്ന അസുഖങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്ന ഒരു സഹായി ആണ്. പക്ഷെ ഈ സഹായി ചൂണ്ടിക്കാണിച്ചുതരുന്ന അവസ്ഥകളെ ഗൗനിയ്ക്കാതെയും അതിനെ തരണംചെയ്യാനുള്ള വഴികള്‍ കണ്ടെത്താതെയും നീങ്ങുമ്പോള്‍ ആണ് പലരും ഗുരുതരമായ അസുഖങ്ങളുടെ വലയില്‍പ്പെടുന്നത്.
സ്‌ട്രെസിന്റെ ശരീരശാസ്ത്രം:
ചില പ്രത്യേക സാഹചര്യങ്ങളോട് നമ്മുടെ ശരീരം പ്രതികരിയ്ക്കുന്ന വിധമാണ് നമുക്ക് സ്‌ട്രെസ് ആയി അനുഭവഭേദ്യമാകുന്നത്. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനോട് പ്രതികരിയ്ക്കുന്നതിന്റെ ഭാഗമായി നമ്മുടെ ശരീരം ചില ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിയ്ക്കുന്നു. അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍, നോര്‍ഫിനെഫ്രിന്‍ എന്നിവയാണ് ഇവയില്‍ പ്രധാനികള്‍. ഇത്തരം ഹോര്‍മോണുകള്‍ പൊരുതാനുള്ള സന്ദേശമാണ് നമ്മുടെ ശരീരത്തിന് നല്‍കുന്നത്.
ഇതിന്റെ ഫലമായി പൊരുതുവാന്‍ ശരീരത്തെ സജ്ജമാക്കുന്നതിനായി മാംസപേശികളിലേക്കുള്ള രക്തപ്രവാഹം കൂടുകയും അതോടൊപ്പം മറ്റു ശരീരപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആവുകയും ചെയ്യുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോള്‍ സ്വാഭാവികമായും ചിന്തകളിലും പ്രവര്‍ത്തികളിലും ബുദ്ധിമുട്ടു നേരിടേണ്ടിവരുന്നു. ദഹനം, ഉപാപചയപ്രവര്‍ത്തികള്‍ എല്ലാം ഇതുമൂലം താളം തെറ്റുന്നു.
സ്‌ട്രെസിന്റെ കാരണങ്ങള്‍
സ്‌ട്രെസിന്റെ ലക്ഷണങ്ങള്‍
ധാരണാപരമായ ബുദ്ധിമുട്ടുകള്‍: ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്, ആകുലത, മറ്റുള്ളവരെ മനസ്സിലാക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ഉള്ള ബുദ്ധിമുട്ട്
ശാരീരിക ബുദ്ധിമുട്ടുകള്‍: ശാരീരിക വേദനകള്‍, ദഹനക്കുറവ്, മലബന്ധം, വയറിളക്കം, ഇടയ്ക്കിടയ്ക്ക് വരുന്ന ഇന്‍ഫെക്ഷന്‍സ്, നെഞ്ചുവേദന, നെഞ്ചരിച്ചില്‍, മനം പിരട്ടല്‍, തലചുറ്റല്‍, ഉയര്‍ന്ന ഹൃദയമിടിപ്പ്, ലൈംഗിക താല്‍പ്പര്യങ്ങള്‍ കുറയുന്നത്, പെട്ടന്നുള്ള ഭാരക്കൂടുതല്‍/ഭാരക്കുറവ്
മാനസിക അവസ്ഥകള്‍: ഡിപ്രഷന്‍, ഒറ്റപ്പെടല്‍, സന്തോഷമില്ലായ്മ, ദേഷ്യം, ആവശ്യമില്ലാതെ വിഷമിയ്ക്കുക ദേഷ്യപ്പെടുക, മൂഡ് സ്വിങ്‌സ് തുടങ്ങിയവ
സ്വഭാവവ്യതിയാനങ്ങള്‍: ഉറക്കമില്ലായ്മ, കൂടുതല്‍ ഉറങ്ങുക, വിശപ്പില്ലായ്മ, കൂടുതല്‍ ഭക്ഷണം കഴിയ്ക്കുക, അലസത, ദ്വേഷ്യപ്പെടുക, ചെയ്യേണ്ട ജോലികള്‍ പിന്നേയ്ക്ക് മാറ്റിവെയ്ക്കാനുള്ള പ്രവണത, മറ്റുള്ളവരില്‍ നിന്ന് മാറിപ്പോകാനും കംഫര്‍ട്ട് ഫുഡ്, ഡ്രിങ്ക്‌സ്, സിഗരറ്റ്, ഡ്രഗ്‌സ് എന്നിവയില്‍ അഭയം തേടാനും ഉള്ള പ്രവണത
സ്‌ട്രെസിനെ എങ്ങനെ കൈകാര്യം ചെയ്യാം
(In collaboration with FTGT Pen Revolution)
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം