Latest Videos

ബിഗ് ബോസ്: കണ്ടതും  കാണാനിരിക്കുന്നതും

By സുനിതാ ദേവദാസ്First Published Jul 24, 2018, 4:16 PM IST
Highlights
  • ബിഗ് ബോസ് റിവ്യൂ
  • സുനിതാ ദേവദാസ് എഴുതുന്നു
  • ഒരു മാസം പിന്നിടുമ്പോള്‍ ബിഗ് ബോസ് ഇങ്ങനെയൊക്കെയാണ്.

ബിഗ് ബോസ് നാല് ആഴ്ച, അതായത് ഒരു മാസം പൂര്‍ത്തിയാക്കി. കഴിഞ്ഞ ഒരു മാസം ബിഗ് ബോസ് വീട്ടില്‍ എന്ത് നടന്നെന്നും പ്രേക്ഷകരുടെ പ്രതീക്ഷ എന്താണെന്നും ഷോയെ കുറിച്ചുള്ള പൊതുവിലയിരുത്തലുകളുമാണ് ഇവിടെ. 

പൊതുവേ സീരിയലുകളും 'ഗൌരവം' ഇല്ലാത്ത പരിപാടികളും ഇഷ്ടമല്ലാത്ത  ഒരു വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പ് നേരിട്ട് കൊണ്ടാണ് ബിഗ് ബോസ് തുടങ്ങിയത്. എവിടെ നിന്നൊക്കെയാണ് എതിര്‍പ്പ്, എന്ത് കൊണ്ടാണ് എതിര്‍പ്പ് എന്ന് അന്വേഷിച്ചപ്പോള്‍ രസകരമായ കാരണങ്ങളാണ് ശ്രദ്ധയില്‍ പെട്ടത്. 

എതിര്‍പ്പുകള്‍, കാരണങ്ങള്‍
 1 . മലയാളി ഹൗസ് എന്ന മുന്‍ റിയാലിറ്റി ഷോയെ മനസ്സില്‍ കണ്ടു കൊണ്ടായിരുന്നു തുടങ്ങുന്നതിനു മുന്‍പുള്ള എതിര്‍പ്പ്.  മുമ്പേ പറന്ന റിയാലിറ്റി ഷോ ആണ് മലയാളി ഹൌസ്. പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ ഇത്തരം റിയാലിറ്റി ഷോകള്‍ക്ക് വേണ്ടി സമയം കളയരുത് എന്നതായിരുന്നു ഒരു വാദം. 

2 .  മോഹന്‍ലാല്‍  അവതാരകന്‍ ആവുന്ന പരിപാടി എന്ന നിലയില്‍ വലിയ ജനശ്രദ്ധ ബിഗ് ബോസ് നേടിരിയിരുന്നു. മറ്റ് ഇന്ത്യന്‍റെ ഭാഷകളിലെ ബിഗ് ബോസ് ഷോകളും നയിച്ചിരുന്നത്, സല്‍മാന്‍ ഖാന്‍, കമല്‍ ഹസന്‍ എന്നിവരാണ്. എന്നാല്‍ കേരളത്തിന്‍റെ സാഹചര്യത്തില്‍,  മോഹന്‍ലാലിന്റെ രാഷ്ട്രീയത്തോടും നിലപാടുകളോടും എതിര്‍പ്പുള്ളവര്‍ മുതല്‍ സിനിമ സംഘടനയായ അമ്മയോട് എതിര്‍പ്പും വിയോജിപ്പുമുള്ളവര്‍ വരെ  സാമൂഹിക മാധ്യമങ്ങളില്‍ എതിര്‍പ്പുമായി വന്നിരുന്നു.  ഫാന്‍ ക്ലബുകള്‍ക്ക് തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പേരില്‍ പോരടിക്കാനും ഒരു കാരണമായി ബിഗ് ബോസ് ഷോ. 

3 . ഫേസ്ബുക്ക് ഇടപെടലുകളിലൂടെ സ്ത്രീവിരുദ്ധന്‍ എന്നു വിളിക്കപ്പെട്ട തിരികിട സാബു മത്സരാര്‍ത്ഥിയായതില്‍ പ്രതിഷേധമുണ്ടായിരുന്നു 

4 . സദാചാരവാദികളുടെ എതിര്‍പ്പും ഉണ്ടായി. ആണും പെണ്ണും ഒരു വീട്ടില്‍ രാത്രിയും പകലും കെട്ടിമറിയുന്നു. എന്തൊരു കലികാലം എന്ന എതിര്‍പ്പ്.

5 . സോഷ്യല്‍ മീഡിയാ ബുദ്ധിജീവികളില്‍ നിന്നുമായിരുന്നു മറ്റൊരു എതിര്‍പ്പ്. അയ്യേ, ഇതൊക്കെ കാണാനോ, ഛെ , ഞാനൊന്നും കാണില്ല എന്ന പറച്ചില്‍. 

റേറ്റിംഗും മാറിയ സാഹചര്യങ്ങളും 
എന്നാല്‍ പ്രോഗ്രാം തുടങ്ങിയപ്പോള്‍ അതിനു അതിന്‍േറതായ പ്രേക്ഷകര്‍ ഉണ്ടായി. എങ്കിലും ബാര്‍ക് റേറ്റിംഗില്‍ അതിന് ആദ്യ ഘട്ടത്തില്‍ സീരിയലുകളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.  പ്രേക്ഷകര്‍ ചിതറിപ്പോയിട്ടുണ്ട്. ചിലര്‍ പ്രൈം ടൈം ഷോ കാണുന്നു, ചിലര്‍ റിപ്പീറ്റ് കാണുന്നു, മറ്റു ചിലര്‍ ഏഷ്യാനെറ്റ് പ്ലസില്‍ കാണുന്നു, അതുമല്ലാത്തവര്‍ ഹോട്ട് സ്റ്റാറില്‍ കാണുന്നു. കൂടാതെ ഫിഫ ലോക കപ്പും പ്രേക്ഷകരെ കുറച്ചു. 

എന്നാല്‍  പൊതുജന വോട്ടിങ്ങില്‍ കഴിഞ്ഞ ആഴ്ച മുതല്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായത്, പ്രേക്ഷകര്‍ പല മാധ്യമങ്ങളിലൂടെയാണെങ്കിലും ഷോ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നതിന്‍റെ സൂചനയാണ്. ടെലിവിഷന്‍ സെറ്റില്‍ മാത്രം ടിവി പരിപാടികള്‍ കണ്ടിരുന്ന കാലം കഴിഞ്ഞു. അനവധി ഡിവൈസുകളിലും വ്യത്യസ്ത നേരങ്ങളിലും ടിവി പരിപാടി കാണാന്‍ ഇന്ന് പ്രേക്ഷകര്‍ക്കാവും. ഡിജിറ്റല്‍ കാലത്തെ ചാനല്‍ പരിപാടികളുടെ റേറ്റിംഗ് അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി കൂടിയാണിത്. 

ബിഗ്‌ബോസ്  പ്രേക്ഷകര്‍ മൊത്തമായി ബാര്‍ക്കില്‍ വരാത്തതിനാല്‍ ഷോയുടെ ബാര്‍ക് റേറ്റിംഗിങ്ങില്‍ ഇനിയും അത്ഭുതം ഒന്നുമുണ്ടാവാനിടയില്ല. ഷോ തുടങ്ങി കഴിഞ്ഞപ്പോള്‍ കുറച്ചു ആളുകള്‍ ഇടയ്ക്കു നിന്നും ഒന്ന് രണ്ടു എപ്പിസോഡ് കാണാന്‍ ശ്രമിച്ചു. സ്വാഭാവികമായും അവര്‍ക്കൊന്നും ഒരു എത്തും പിടിയും കിട്ടിയില്ല എന്ന് മാത്രമല്ല , ഞാന്‍ കണ്ടു എനിക്ക് ഇഷ്ടമായില്ല എന്ന് പറയാനുള്ള കാരണവും കൂടി ലഭിച്ചു. കുറെ മനുഷ്യര്‍ ഷോ കാണാതെ യു ട്യൂബില്‍ ഉള്ള ചെറിയ ക്ലിപ്പുകള്‍ കണ്ടു. പലര്‍ക്കും ഇഷ്ടമായില്ല. കാരണം അതുപോലുള്ള അന്യായ എഡിറ്റിംഗ് ആണ് പല വീഡിയോകളും .

 ഷോയുടെ ആരംഭം മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍ മോഹന്‍ലാലിന്‍റെ മികച്ച അവതരണമാണ് നമുക്ക് കാണാന്‍ സാധിച്ചത്.  പ്രേക്ഷകരുടെ ഫീഡ് ബാക്കും മത്സരാത്ഥികളുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലുമുള്ള സന്ദര്‍ഭോചിതമായ ഇടപെടലുകളും ഇപ്പോള്‍ മോഹന്‍ലാല്‍ നടത്തുന്നുണ്ട്. 

പ്രേക്ഷകര്‍ ബിഗ്‌ബോസില്‍ കാണാന്‍ ആഗ്രഹിക്കുന്നത് 

  •     ശക്തമായ മത്സരം. 
  •     രസകരമായ ടാസ്‌ക്കുകള്‍. 
  •     ഓരോരുത്തരുടെയും ശക്തിയും ദൗര്‍ബല്യവും പുറത്തു കൊണ്ട് വരാന്‍  കഴിയുന്ന സാഹചര്യങ്ങള്‍. 
  •     ഗ്രൂപ്പ് ആയും ഇന്‍ഡിവിജ്വല്‍ ആയുമുള്ള ടാസ്‌ക്കുകള്‍. 
  •     മത്സരാര്‍ത്ഥികളുടെ കഴിവുകള്‍ പരിശോധിക്കുന്ന ചലഞ്ചുകള്‍. 
  •     ശക്തരായ മത്സരാര്‍ത്ഥികള്‍ അവസാനം വരെ തുടരുന്നത്.

പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കാത്തത്

  •     മത്സരാര്‍ത്ഥികളെ  ഒരു പോലെ പരിഗണിക്കാത്തത്. 
  •     ചിലര്‍ക്ക് നല്‍കുന്ന പരിഗണന. 
  •     വെറും ഏഷണിയും നുണയും പരദൂഷണവുമായി ഷോ ചുരുങ്ങുന്നത്. 
  •     മത്സരാര്‍ത്ഥികളെ പട്ടിണിക്കിടുന്നതും ആവശ്യമായ ജീവിത സാഹചര്യങ്ങളും സാധനങ്ങളും നല്‍കാത്തതും.
  •     ബിഗ് ബോസ് പക്ഷം പിടിക്കുന്ന സാഹചര്യം. 
  •     ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍.
  •    ദുര്‍ബലരായ മത്സരാര്‍ത്ഥികളെ നിലനിര്‍ത്തി ശക്തരെ എലിമിനേറ്റ് ചെയ്യുന്നത്.

ബിഗ് ബോസ് റിവ്യൂ. രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് റിവ്യൂ.ശ്വേതാ മേനോന്‍

ബിഗ് ബോസ് റിവ്യൂ.തരികിട സാബു

ബിഗ് ബോസ് റിവ്യൂ.പേളി മാണി

ശ്വേതയും രഞ്ജിനിയും അടക്കിവാഴുന്ന ഒരു 'ഫെമിനിച്ചി' വീടാണോ ബിഗ് ബോസ്​

ശ്വേതയുടെ മാടമ്പിത്തരത്തിന് താല്‍ക്കാലിക അറുതി?

ബിഗ്‌ബോസിനും മലയാളിക്കും ഹിമയെ  മനസ്സിലാവാത്തതിന്റെ കാരണങ്ങള്‍

ബിഗ് ബോസിലെ  പേളി ഫേക്കാണോ?

ബിഗ് ബോസ് വീട്ടില്‍  ജഗതി എത്തിയതെങ്ങനെ?

click me!