സ്കൂൾ അസംബ്ലിയിലെ പ്രാർത്ഥനാസമയത്ത് നിഷ്കളങ്കമായി നൃത്തം ചെയ്യുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ‘ഇതാണ് യഥാർത്ഥ ബാല്യം’, ‘വിശ്വാസവും സന്തോഷവും ഒന്നിക്കുന്ന നിമിഷം’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

സ്കൂൾ അസംബ്ലിയിലെ പ്രാർത്ഥനാ സമയത്ത് ഒരു കുഞ്ഞിന്റെ നഷ്കളങ്കമായ നിമിഷങ്ങൾ പകർത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സഹപാഠികളോടൊപ്പം പ്രാർത്ഥനയ്ക്കായി നിരന്നുനിൽക്കുമ്പോൾ, സംഗീതത്തിന്റെ താളത്തിൽ സ്വയം അറിയാതെ താളാത്മകമായി നൃത്തം ചെയ്യുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കണ്ണുകൾ അടച്ച് കൈകൾ കൂപ്പി, പ്രാർത്ഥനയിൽ മുഴുകിയ അവസ്ഥയിൽ താളം പിടിച്ചുകൊണ്ടുള്ള കുട്ടിയുടെ ചലനങ്ങൾ കാഴ്ചക്കാരുടെ ഹൃദയങ്ങളെ സ്പർശിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ വീഡിയോ പുറത്തുവന്നതോടെ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ‘ഇതാണ് യഥാർത്ഥ ബാല്യം’, ‘വിശ്വാസവും സന്തോഷവും ഒന്നിക്കുന്ന നിമിഷം’ എന്നിങ്ങനെയുള്ള കമന്റുകളാണ് കൂടുതലും. കുട്ടിക്ക് ചുറ്റുമുള്ളവർ ഔപചാരികമായി പ്രാർത്ഥന തുടരുമ്പോൾ, അവനാകട്ടെ സംഗീതത്തിന്റെ താളത്തിൽ സ്വന്തം ലോകത്താണ്. മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും അവൻ തിരിച്ചറിയുന്നില്ല. പ്രാർത്ഥനയെ ഒരു ആനന്ദാനുഭവമായി കാണുന്ന അവസ്ഥയാണ് ദൃശ്യങ്ങളിൽ തെളിഞ്ഞുനിൽക്കുന്നത്.

പലർക്കും ഈ ചെറിയ വീഡിയോ അവരുടെ സ്വന്തം സ്കൂൾകാല ഓർമ്മകളിലേക്കുള്ള ഒരു മടക്കയാത്രയായി. സമ്മർദ്ദങ്ങളില്ലാത്ത, കൃത്രിമത്വമില്ലാത്ത, സന്തോഷം മാത്രം നിറഞ്ഞ ബാല്യത്തിന്റെ ഒരു നിമിഷം, അതാണ് ഈ ദൃശ്യങ്ങളെ ഇത്രയധികം ഹൃദയസ്പർശിയാക്കുന്നത്. അതുകൊണ്ടുതന്നെ, വളരെ കുറച്ച് നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ, ആയിരക്കണക്കിന് ആളുകൾക്ക് പുഞ്ചിരി സമ്മാനിച്ചിരിക്കുകയാണ്.

View post on Instagram

അക്ഷിത് വസിഷ്ഠ് എന്ന യൂസറാണ് ഇൻസ്റ്റ​ഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഭക്തി അതിന്റെ ശുദ്ധമായ രൂപത്തിൽ, മക്കൾക്ക് ഇത്രയും മികച്ച ധാർമ്മിക മൂല്യങ്ങൾ പകർന്നുനൽകുന്ന മാതാപിതാക്കൾക്ക് ഒരു വലിയ സല്യൂട്ട്' എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ 1.3 മില്ല്യണിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.