
പ്രണയത്തിനു മുന്നില്‍ പണം വെറും നിസാരമെന്ന് കാണിച്ചു തരികയാണ് ഒരു കോടീശ്വര പുത്രി. ആഞ്ജലീന്‍ എന്ന യുവതിയുടെ കഥയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മലേഷ്യന്‍ വ്യവസായ പ്രമുഖനായ ഖൂ കായ് പെങ്ങിന്റെ മകളാണ് 34 കാരിയാണ് ആഞ്ജലീന്‍ ദ ഡയലി മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ കഥ പങ്കു വച്ചത്.
മലയന്‍ യുണൈറ്റഡ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനാണ് 78 കാരനായ ഖൂ കായ്പെയ്. ഫോര്‍ബ്‌സ് തയാറാക്കിയ പട്ടിക പ്രകാരം 300 മില്യണ്‍ യുഎസ് ഡോളറാണ് കായ് പെങ്ങിന്റെ ആസ്തി. മലേഷ്യയിലെ എണ്ണപ്പെട്ട ശതകോടീശ്വന്മാരില്‍ ഒരാള്‍. കായ് പെങ്ങിന്‍റെയും മലേഷ്യന്‍ സൗന്ദര്യ റാണി പൗളിന്‍ ചായിന്‍റെയും അഞ്ച് മക്കളില്‍ നാലാമത്തെയാളായിരുന്നു ആജ്ഞലീന. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുന്നതിനിടയില്‍ 2008ലാണ് അവള്‍ കരീബിയന്‍ സ്വദേശിയായ ഫ്രാന്‍സിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
തുടര്‍ന്ന് അച്ഛനോട് വിവാഹം നടത്തിത്തരാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. പ്രണയത്തെ അച്ഛന്‍ നിരാകരിച്ചതോടെ കുടുംബാംഗങ്ങളേയും കോടികളുടെ പൂര്‍വിക സ്വത്തും ഉപേക്ഷിച്ച് ഫ്രാന്‍സിസിന് ഒപ്പം താമസിക്കാന്‍ ആഞ്ജലീന്‍ തീരുമാനിച്ചു. അച്ഛനും ബന്ധുക്കളും എതിര്‍ത്തെങ്കിലും 2013ല്‍ ആഞ്ജലീന്‍ ഫ്രാന്‍സിസിനെ തന്നെ വിവാഹം കഴിച്ചു. ലളിതമായി നടന്ന ആ വിവാഹചടങ്ങുകളില്‍ ആകെ 30 പേര്‍ മാത്രമാണ് പങ്കെടുത്തത്.
ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറായി ജീവിതം മുന്നോട്ടു നയിക്കുന്ന ആജ്ഞലീനയോട് അച്ഛന്‍റെ സ്വത്തുക്കളുടെ വ്യാപ്തിയെപ്പറ്റി ചോദിച്ചാല്‍ അറിയില്ലെന്നു മാത്രമാണ് ഉത്തരം.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം