
ജോണ്‍ ബ്രാംബ്ലിറ്റ്
മുപ്പതാമത്തെ വയസ്സില്‍ ഇദ്ദേഹത്തിന് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. തലച്ചോര്‍ സംബന്ധമായ രോഗമായിരുന്നു കാരണം. തുടര്‍ന്ന് വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ ജോണ്‍ ബ്രാംബ്ലിറ്റ് തന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരനെ പുറത്തെടുത്തു. ഓരോ നിറങ്ങളുടെയും കട്ടി വിരലുകള്‍ കൊണ്ട് തൊട്ടറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വരച്ചത്. ആ ചിത്രങ്ങള്‍ പിന്നീട് ലോകം വാഴ്ത്തി.
ഹെലന്‍ കെല്ലര്‍
ആദ്യമായി ഒരു ബാച്ചിലര്‍ ഡിഗ്രിയെടുത്ത അന്ധയും ബധിരയുമായ വ്യക്തിയായിരുന്നു ഹെലന്‍ കെല്ലര്‍. 19 മാസം പ്രായമുള്ളപ്പോള്‍ തന്നെ തലച്ചോര്‍ സംബന്ധമായ പനിബാധിച്ച് കാഴ്ച, കേള്‍വി എന്നിവ നഷ്ടപെട്ടു. തുടര്‍ന്ന് ആനി സള്ളിവന്‍ എന്നൊരു ടീച്ചറുടെ സഹായത്തോടെ പ്രകൃതിയെയും നിത്യോപയോഗ സാധനങ്ങളെയും തൊട്ടറിഞ്ഞും ഗന്ധം മനസ്സിലാക്കിയും പഠിച്ചു. അമേരിക്കന്‍ എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളില്‍ ലോകശ്രദ്ധ നേടി. ആത്മകഥ:
ലൂയി ബ്രയില്‍
അന്ധരുടെ വായനാ ലിപിയായ 'ബ്രയില്‍ ലിപി'യുടെ ഉപജ്ഞാതാവ്. കുട്ടിക്കാലത്തു ഒരപകടം സംഭവിച്ചതിനെ തുടര്‍ന്ന് രണ്ട് കണ്ണിലെയും കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്ന് മനസ്സിലെ ആശയങ്ങളെ രേഖപ്പെടുത്താനും അത് മറ്റ് അന്ധരായവര്‍ക്ക് തൊട്ട് മനസിലാക്കാനുമായി ഒരു ലിപി ആവിഷ്‌ക്കരിച്ചു. ബ്രയില്‍. കാഴ്ചാ പരിമിതരുടെ ഭാഷയാണ് ഈ ലിപി ഇന്ന്.
മര്‍ല റുണ്യന്‍
അമേരിക്കന്‍ അത്‌ലറ്റ്. ഒന്‍പതാം വയസ്സില്‍ കാഴ്ചഞരമ്പിന്റെ ജനിതകപരമായ കാരണങ്ങളാല്‍ കാഴ്ച നഷ്ടപ്പെട്ടു. 1992 ലെ പാരാലിംപിക്‌സില്‍ നാല് സ്വര്‍ണ്ണ മെഡലുകള്‍ നേടി. 2000 ലെ സിഡ്‌നി ഒളിംപിക്‌സില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കി.
പ്രഞ്ജാല്‍ പാട്ടീല്‍
നമ്മുടെ രാജ്യത്തിനു അഭിമാനിക്കാന്‍ ഒരാള്‍ കൂടി. പ്രഞ്ജാല്‍ പാട്ടീല്‍. ആറാം വയസ്സില്‍ ഒരാപകടം മൂലം കാഴ്ച നഷ്ടപ്പെട്ട പാട്ടീല്‍ തുടര്‍ വിദ്യാഭാസം മുഴുവന്‍ ബ്രയില്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഗ്രാജുവേഷന്‍. ആര്‍ട്‌സില്‍ മാസ്റ്റര്‍ ഡിഗ്രി. ഇടയിലെപ്പോഴോ ഐഎഎസിനോട് തോന്നിയ മോഹവും കഠിനാദ്ധ്വാനവും വെറുതെയായില്ല. ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്‌സി പരീക്ഷയെഴുതി. അഖിലേന്ത്യ പരീക്ഷയില്‍ 773 സ്ഥാനം കരസ്ഥമാക്കി.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.