പാടുന്ന പ്രണയം!

Published : Jun 21, 2017, 02:52 PM ISTUpdated : Oct 04, 2018, 11:26 PM IST
പാടുന്ന പ്രണയം!

Synopsis

ഒരു നോട്ടം കൊണ്ടോ കാഴ്ച കൊണ്ടോ പരിചയം കൊണ്ടോ ഒക്കെ മാത്രം പൂക്കുന്ന ചില മരങ്ങളുണ്ട്. ഒരു മനുഷ്യായുസ്സില്‍, ഒരാളുടെ മനസ്സില്‍ ആദ്യമായി വസന്തം വിരിയിച്ച, ആദ്യമായി അനേകശതം ശകുന്തങ്ങളെ പാടിപ്പിച്ച, ഒരു ഗസല്‍. അത് ഒരനന്തമായ സാധ്യതയാണ്. ജീവിതം നൂണുപോവേണ്ട മൈലാഞ്ചിവഴികളുടെ ഓരത്തെവിടെയോ പവിത്രമായി ആ ഗസല്‍ മൂളുന്നുണ്ടാവാം. നിങ്ങളുടേതു മാത്രമായ ആഘോഷങ്ങളുടെ രാവുകളില്‍, നഷ്ടപ്പെടലുകളുടെ കയങ്ങളില്‍, ഒരു ആ ഗസല്‍ ഒഴുകി വരാറില്ലേ? നിന്റെ അധരങ്ങള്‍ക്കു മേല്‍ പൊടിഞ്ഞ വിയര്‍പ്പും, ക്രമവിന്യാസങ്ങളെ ഭയപ്പെടുത്തും വിധം മിടിച്ച ഹൃദയവും, വസന്തത്തിന്റെ മഹോത്സവക്കാഴ്ചകള്‍ മാത്രം സമ്മാനിച്ച രഥഘോഷവുമെല്ലാം, ഒരു ജീവശാസ്ത്ര പുസ്തകത്തിന്റെ കേളികള്‍ക്കപ്പുറം, ആ ഗസലിന്റെ മന്ത്രികതയായി ഓര്‍ക്കാറില്ലേ? പ്രപഞ്ചത്തിലെ പരമോന്നതമായ നന്മകളുടെ ഭൂമികയില്‍ ഒരു സ്‌നേഹമുണ്ടെന്നും, ഒരിക്കലും വിശദമാക്കാനാവാത്ത ആ സ്‌നേഹരൂപത്തിനാണ് അനുഭൂതികളുടെ ഗണത്തില്‍ ഏറ്റവും വ്യക്തതയെന്നുമൊക്കെ ആ ഗസല്‍ കേട്ടിരിക്കുമ്പോള്‍ നിനക്ക് തോന്നിയിരിക്കാം.

അവസാന ശ്വാസം വരെ, പ്രാണനില്‍ ഒരു ഗസല്‍ മാത്രം പുതുമ നഷ്ടപ്പെടാതെ ഇഴചേര്‍ന്നിരിക്കുമത്രേ!'

പിന്നെ, നിസ്വാര്‍ത്ഥതയോടെ ആ ഗസല്‍ ആസ്വദിക്കുകയത്രേ സുകൃതം! 

ഒരിക്കലും വിശദമാക്കാന്‍ കഴിയാത്ത ആ ഗസലിന്റെ മന്ത്രങ്ങളാല്‍ വലയം ചെയ്യപ്പെട്ടവരെത്ര! ആ മല്‍ഹാറിന്റെ ചുഴികളില്‍ ആത്മവിമോചനത്തിന്റെ ജനാലകളെ നീ കണ്ടിരുന്നു. ഒരിക്കലും അണയാത്ത ഒരു പ്രകാശനാളം കണക്കെ നിന്റെ ഇരുള്‍ക്കിനാവുകളില്‍ ഒരു വഴികാട്ടിയായി ആ ഇശല്‍ തേന്‍കണം ഒഴുകി വന്നിരുന്നു. നിനക്ക് നിറങ്ങളുടെ വൈവിധ്യത്തെ കാണിച്ചു തന്നതും ഇതേ ഗസലായിരുന്നില്ലേ? അവസാനത്തെ യുദ്ധത്തിനു ശേഷവും ഒരു പൂമ്പാറ്റ തന്മയത്വത്തോടെ നിലനില്ക്കും എന്ന് പറയും പോലെ, അവസാന ശ്വാസം വരെ, പ്രാണനില്‍ ഒരു ഗസല്‍ മാത്രം പുതുമ നഷ്ടപ്പെടാതെ ഇഴചേര്‍ന്നിരിക്കുമത്രേ!'

കൃഷ്ണാ, നീ എന്നെ അറിയില്ല'എന്നൊരുവള്‍ പാടിയപ്പോള്‍, അവിടെ ഒഴുകിയ ഒരു നിലാവുണ്ട്. ആ നിലാവാണ് ഈ ഗസലിന്റെ ആത്മാവ്. അജ്ഞാതമായിരിക്കാനാശിച്ച ഒരു മോഹമാണ് ഈ ഗസലിന്റെ നാദം. നിരുപാധികം നല്‍കാന്‍ തയ്യാറായ മനസ്സാണ് ഈ ഗസലിന്റെ താളം. കോടിക്കണക്കിന് ലൈലാക് പുഷ്പങ്ങള്‍ (Lilac flower)പൂത്ത ഈ ഭൂമി തന്നെയാണ് ഈ ഗസലിന്റെയും വേദി. ഈ പ്രപഞ്ച സത്യങ്ങള്‍ക്കുള്ളിലെല്ലാം ആ ഗസലിന്റെ വൈഖരിയുണ്ട്.  

സാക്ഷാത്കരിക്കപ്പെടാതെ പോയ മോഹങ്ങളാണ് ദിവ്യ രാഗങ്ങളെന്നും, അല്ലെങ്കില്‍ ഒരിക്കലും ഏറ്റു പാടാന്‍ കഴിയില്ലെന്നുറപ്പുണ്ടായിട്ടും കേട്ട സംഗീതമാണ് പ്രണയമെന്നുമൊക്കെ പറയാം. ഒരുവന്‍, ചിത കൊളുത്താതെ പോയ പ്രണയം ചീഞ്ഞു നാറി പ്രണയത്തിന്റെ പ്രത്യയശാസ്ത്രം ഈ ലോകത്തോട് വിളിച്ചു പറഞ്ഞത് നീ കേട്ടില്ലെന്നുണ്ടോ? ദുഃഖിതരായി പറന്നു പോയ ആ പൂമ്പാറ്റകള്‍ ഒരു പ്രണയത്തിന്റെ സ്മാരകങ്ങളായിരുന്നുവോ?

വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാനുള്ളത്, ആ ഗസലിന്റെ ഈരടികളെ ഒരിക്കലും മന:പാഠമാക്കാന്‍ ശ്രമിക്കരുതെന്നാണ്. അത്, എല്ലാ വ്യവസ്ഥകളെയും ഭേദിച്ച്, ആത്മാവിന്റെ കയങ്ങളിലേക്ക് ഒഴുകിയലിയാനുള്ളതാണ്. രണ്ട് ആത്മാക്കളുടെ ഒന്നാകല്‍ എന്നതിനപ്പുറം, ആ ഗസലിന് പലപ്പോഴും 'ഒറ്റ'യുടെ ശക്തിയുണ്ടാവാറുണ്ട്. ഭ്രാന്തമായ മേച്ചില്‍പ്പുറങ്ങളിലേക്ക് ചേക്കേറിയ രാഗങ്ങളും ഉണ്ടായിരിക്കാം.

ശരിയാണ്.പക്ഷേ,ആഹ്ലാദകരമായ അന്ധവിശ്വാസമൊക്കെയാണെങ്കിലും,സ്‌നേഹം കൊണ്ട് മുറിവേറ്റിട്ടും വീണ്ടും സ്‌നേഹിക്കപ്പെടാന്‍ കൊതിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ പാര്‍ക്കുന്ന ഈ ലോകത്ത്, പ്രണയം ജീവിച്ചിരിക്കുന്ന ഒരു ശവം തന്നെയെന്ന് സമ്മതിക്കാതിരിക്കുകയെങ്ങനെ?

കാല്‍പ്പനികതയുടെ മഴയാണ് നനഞ്ഞതായി തോന്നുന്നതെങ്കില്‍ നിങ്ങള്‍ ആരെയോ ആത്മാര്‍ഥമായി പ്രണയിച്ചിരുന്നു എന്നര്‍ത്ഥം!

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കാത്തിരുന്ന് പാക് പ്രധാനമന്ത്രി; പുടിനെ ഷഹ്ബാസ് കാത്തിരുന്നത് 40 മിനിറ്റ് കണ്ടത് വെറും 10 മിനിറ്റ് ; പിന്നാലെ ട്രോളോട് ട്രോൾ
യൂറോപ്യൻ അല്ല, കയറേണ്ടത് ഇന്ത്യൻ സ്ലീപ്പർ ബസുകളിലെന്ന് കനേഡിയൻ സഞ്ചാരി; വീഡിയോ വൈറൽ