ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!

Published : Jun 19, 2017, 04:47 PM ISTUpdated : Oct 04, 2018, 11:50 PM IST
ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!

Synopsis

കൗമാരത്തിലെങ്ങോ തൊട്ടടുത്ത ബഞ്ചിലിരുന്ന വെള്ളാരംകണ്ണുള്ള പെണ്‍കുട്ടിയില്‍ തുടങ്ങി നാലാളിന്റെ മുന്നില്‍ നമ്രമുഖിയായ് നില്‍ക്കുന്ന യുവതിയുടെ കഴുത്തില്‍ താലിചാര്‍ത്തി നെറുകയിലൊരു സിന്ദൂരപ്പൊട്ടും ചാര്‍ത്തുന്നതിലവസാനിയ്ക്കുന്നതല്ല പ്രണയം.

അതങ്ങനെ ജനനം മുതല്‍ മരണം വരെ അനന്തമായ് ജീവിച്ചു കൊണ്ടിരിയ്ക്കുന്നു. ജീവിതകാലത്തിനിടയ്ക്ക് ഒരേ ഒരു വ്യക്തിയോടു മാത്രം തോന്നുന്നതാണ് പ്രണയം എന്നതൊക്കെ കഥകളിലും കവിതകളിലും മാത്രം കാണുന്ന 'തള്ളല്‍ ' മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പല കാലങ്ങളായി കണ്ടുമുട്ടുന്ന പലരോടും പ്രണയം തോന്നാറുള്ളവരാണ് നമ്മളെല്ലാം. എന്നാല്‍ അവയൊക്കെ വെറും പ്രണയം എന്ന വാക്കില്‍ അവസാനിയ്ക്കുന്നു.

പ്രണയം ഉദാത്തമാകുന്നത് അതില്‍  ആത്മാര്‍ത്ഥതയുണ്ടാകുമ്പോഴാണ്. 

കുറ്റങ്ങളും കുറവുകളും മനസിലാക്കിയിട്ടും പങ്കാളിയെ ചേര്‍ത്തു പിടിയ്ക്കുമ്പോഴാണ്. 

മറ്റൊരാളുടെയും സൗന്ദര്യത്തിലോ ആകര്‍ഷണത്തിലോ അടിമപ്പെടാതെ തന്‍േറതായതിനെ നെഞ്ചോട് ചേര്‍ത്ത് പിടിയ്ക്കുമ്പോഴാണ്.

'നിനക്ക് പകരം മറ്റൊരാളെയും സ്‌നേഹിക്കാന്‍ എനിയ്ക്കാവില്ല' എന്നു ചിന്തിയ്ക്കുന്നിടത്താണ്...!

അകലാന്‍ വെമ്പുന്ന പ്രിയപ്പെട്ടവനെ അല്ലെങ്കില്‍ പ്രിയപ്പെട്ടവളെ നമ്മുടെ സ്വാര്‍ത്ഥത കൊണ്ട് പിടിച്ചു വെയ്ക്കാതെ വിട്ടു കൊടുക്കുമ്പോഴാണ്.

കാമവും സ്‌നേഹവും വാത്സല്യവുമെല്ലാം കൂടിക്കലര്‍ന്ന ഉദാത്തമായ വികാരം തന്നെയാണ് പ്രണയം. എന്നാല്‍ മുമ്പ് പറഞ്ഞത്  പോലെ ഉദാത്തമായ രീതിയില്‍ പ്രണയിച്ചിട്ടുള്ളതും പ്രണയിക്കപ്പെട്ടുള്ളവരും അധികമേറെയില്ലെന്നതും സത്യമാണ്.

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

 അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോടികളുടെ ആസ്തി, തികഞ്ഞ ദേശീയവാദി, വധുവിനെ വേണം, പോസ്റ്റുമായി ചൈനയിൽ നിന്നുള്ള നിക്ഷേപകൻ
ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും