പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

By വഹീദ് സമാന്‍First Published Jun 14, 2017, 11:27 AM IST
Highlights


പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

പ്രണയ വഴികളില്‍ ഒരിക്കലും നേര്‍രേഖയിലൂടെ സഞ്ചരിക്കരുത്. 

കുന്നും മലയും പുഴയും കടലും കാടും കടക്കാതെ പ്രണയത്തിലൂടെ യാത്ര അരുത്. മലയുടെ സ്ഥൈര്യവും പുഴയുടെ കുളിരും കടലിന്റെ ആഴവും കാടിന്റെ ഇരുട്ടുമൊക്കെ ചേര്‍ന്നതാണ് പ്രണയമെന്നറിയാന്‍ മറ്റൊരു സഞ്ചാരപാതയുമില്ല. ഈ യാത്ര അനുഭവിക്കാതെ പ്രണയം പരന്നും നിറഞ്ഞുമൊഴുകില്ല. 

ഒരു പുഴയില്‍നിന്ന് ഒരിക്കലേ കുളിക്കാനാകൂ എന്നത് പോലെയാണ് പ്രണയവും. പുഴ ഒഴുകിക്കൊണ്ടേയിരിക്കും. ഒരിക്കല്‍ കുളിച്ച വെള്ളം പിന്നീടൊരിക്കലും ആ പുഴയില്‍ മടങ്ങിയെത്താനിടയില്ല. ഒരു കാടും നിങ്ങള്‍ക്ക് മുഴുവന്‍ കടക്കാനാകില്ല. പകുതി ദൂരം കഴിഞ്ഞാല്‍ പിന്നെ കാടിനകത്തേക്കല്ല, പുറത്തേക്കാണ് സഞ്ചാരം. ഒരു പ്രണയത്തെയും മുഴുവന്‍ കീഴ്‌പ്പെടുത്താനാകില്ല. ഒരു പ്രണയവും ആവര്‍ത്തിക്കുകയുമില്ല

ഒരു പുഴയില്‍നിന്ന് ഒരിക്കലേ കുളിക്കാനാകൂ എന്നത് പോലെയാണ് പ്രണയവും.

പ്രണയത്തിന്റെ വഴികള്‍ ചില നേരങ്ങളില്‍ നിഗൂഢവും മറ്റു ചിലപ്പോള്‍ സുതാര്യവുമാണ്. പറക്കാനും തിരിച്ചുകയറാനുമുള്ള ഒരു പക്ഷിയുടെ കൂടുപോലെയാണ് പ്രണയം. കൂടില്ലാത്ത ഒരു പക്ഷിക്കും സൂര്യനപ്പുറത്തേക്ക് പറക്കാനാകില്ലെന്ന് ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട്. 

'സ്‌നേഹം കണ്ണുകാട്ടി ക്ഷണിക്കുമ്പോള്‍ നിങ്ങളതിനെ അനുഗമിക്കുക, അതിന്റെ പാത എത്ര കടുത്തതും കുത്തനെയുമുള്ളതാണെങ്കിലും. സ്‌നേഹം അതിന്റെ ചിറക് വിടര്‍ത്തുമ്പോള്‍ നിങ്ങളതിന്റെ തണല്‍പറ്റി നില്‍ക്കുക; ആ ചിറകുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വാള്‍മുന നിങ്ങളെ മുറിപ്പെടുത്തിയേക്കാമെങ്കില്‍ പോലും'. ജിബ്രാന്‍ വീണ്ടും.  

പ്രണയസ്മൃതികളാല്‍ മുറിവേറ്റവനാകുക. 

പ്രണയത്തെ അറിഞ്ഞറിഞ്ഞ് മുറിവേറ്റവനായിത്തീരുക.

പ്രണയത്തെ വിട്ടേക്കുക. 
 

.....................................................

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'
റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

 

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

click me!