ഉറക്കമുണര്‍ന്നപ്പോള്‍ ഒപ്പം കിടക്കുന്നു 20 അടി നീളമുള്ള മുതല

By Web DeskFirst Published Nov 2, 2017, 12:54 PM IST
Highlights

മളകന്‍ഗിരി: ബുധനാഴ്ച രാവിലെ പതിവ് പോലെ ഉറക്കമുണര്‍ന്ന ദശരഥ് പധിയാമി എന്നയാള്‍ക്കൊപ്പം  കിടക്കുന്നയാളെകണ്ട് ഞെട്ടി. അത് ഒരു 12 അടി നീളമുള്ള മുതലയായിരുന്നു. ഒഡീഷയിലെ മളകന്‍ഗിരി ബ്ലോക്കിലെ മുന്‍സ എന്ന ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്.

500 കിലോ ഭാരമാണ് മുതലയ്ക്ക് ഉള്ളത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മുതലയെ പിടികൂടി. മുതല അടുത്ത് കിടക്കുന്നു എന്ന് മനസിലായ ദശരഥ് ഉടന്‍ തന്നെ ഭാര്യയെ വിളിച്ച് വീട്ടിന് പുറത്തേക്ക് കടന്നു. ഇവരുടെ രണ്ട് കുട്ടികള്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇവര്‍ക്ക് മുതല കിടക്കുന്ന റൂം താണ്ടി വരണം എന്നതിനാല്‍ പെട്ടന്ന് പുറത്ത് എത്താന്‍ സാധിച്ചില്ല.

ദശരഥിന്‍റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി എത്തുകയായിരുന്നു. തുടര്‍ന്ന് വീടിന്‍റെ പിന്‍ഭാഗത്തെ ആസ്പറ്റോസ് പൊളിച്ചാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആ ഗ്രാമത്തില്‍ ആദ്യമായാണ് ഇത്രയും വലിയ മുതല കാണപ്പെടുന്നു എന്നാണ് ഗ്രാമീണര്‍ പറയുന്നത്. ഗ്രാമത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അപ്പുറമുള്ള തടാകത്തില്‍ മുതലയെ എത്തിക്കാനാണ് വനംവകുപ്പ് തീരുമാനം

click me!