'അന്ന് ഇന്ത്യ എന്ന ഒറ്റ വാക്ക് മാത്രമായിരുന്നു മനസില്‍'; മാനുഷി ഓര്‍ക്കുന്നു

Published : Nov 19, 2018, 05:14 PM ISTUpdated : Nov 19, 2018, 05:16 PM IST
'അന്ന് ഇന്ത്യ എന്ന ഒറ്റ വാക്ക് മാത്രമായിരുന്നു മനസില്‍'; മാനുഷി ഓര്‍ക്കുന്നു

Synopsis

2000 -ത്തില്‍ പ്രിയങ്കാ ചോപ്രയ്ക്ക് ശേഷം ലോകസുന്ദരി പട്ടം നേടുന്ന ഇന്ത്യക്കാരിയായിരുന്നു മാനുഷി. കഴിഞ്ഞ വര്‍ഷം ലോകസുന്ദരി പട്ടം നേടുമ്പോള്‍ ഇരുപത് വയസായിരുന്നു മാനുഷിക്ക്. എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്. 


'ഒരു വര്‍ഷം മുമ്പ് ഈ ദിവസമാണ് എന്‍റെ ജീവിതം മാറിമറിഞ്ഞത്.' എഴുതുന്നത് കഴിഞ്ഞ വര്‍ഷം ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ മാനുഷി ഛില്ലാര്‍. പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം കൊണ്ടുവന്നത് മാനുഷി ആയിരുന്നു. 

ഒരു വര്‍ഷം മുമ്പുള്ള ഈ ദിവസത്തിന്‍റെ സന്തോഷം ഓര്‍ത്തെടുക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ മാനുഷി. മാനുഷി എഴുതുന്നു, ''ഒരു വര്‍ഷം മുമ്പുള്ള ഈ ദിവസമാണ് എന്‍റെ ജീവിതമാകെ മാറിമറിഞ്ഞത്. ആ രാത്രിയിലെ ഓരോ മില്ലി സെക്കന്‍ഡും എനിക്ക് ഓര്‍ക്കാനാവുന്നു. എന്താണ് അനുഭവപ്പെടുന്നതെന്ന്, എന്താണ് ചിന്തിക്കുന്നത് എന്നൊക്കെ. ഇന്ത്യ എന്ന ഒറ്റ വാക്ക് മാത്രമായിരുന്നു മനസില്‍. നന്ദിയോടെ ഇന്ത്യക്ക് സന്തോഷം നിറഞ്ഞ വാര്‍ഷിക ആശംസ.'' 

2000 -ത്തില്‍ പ്രിയങ്കാ ചോപ്രയ്ക്ക് ശേഷം ലോകസുന്ദരി പട്ടം നേടുന്ന ഇന്ത്യക്കാരിയായിരുന്നു മാനുഷി. കഴിഞ്ഞ വര്‍ഷം ലോകസുന്ദരി പട്ടം നേടുമ്പോള്‍ ഇരുപത് വയസായിരുന്നു മാനുഷിക്ക്. എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്. ഡിസംബര്‍ എട്ടിന് ചൈനയിലെത്തി അടുത്ത വിജയിക്ക് തന്‍റെ ലോകസുന്ദരി പട്ടം മാനുഷി കൈമാറും.

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!