പട്ടിക്കെന്താ സ്കൂളില്‍ കാര്യം? ഈ പട്ടിക്ക് സ്കൂളില്‍ മറ്റാരേക്കാളും കാര്യമുണ്ട്

Published : Nov 19, 2018, 01:20 PM IST
പട്ടിക്കെന്താ സ്കൂളില്‍ കാര്യം? ഈ പട്ടിക്ക് സ്കൂളില്‍ മറ്റാരേക്കാളും കാര്യമുണ്ട്

Synopsis

സ്കൂളിലെ അലക്സ് എന്ന വിദ്യാര്‍ത്ഥി പറയുന്നു, അവന് നേരത്തെ പട്ടികളെയെല്ലാം ഭയമായിരുന്നു. അവന്‍റെ ഈ അവസ്ഥ ഏറ്റവും ഭീകരമായ അവസ്ഥയിലായിരുന്നു. എല്ലാത്തരം പട്ടികളേയും പേടി. പക്ഷെ, സെല്‍ക്കിയുടെ സാന്നിധ്യം പതിയെ പതിയെ അലക്സിന്‍റെ ഈ ഫോബിയ മാറ്റിയെടുത്തു. ഇന്നവര്‍ അടുത്ത സുഹൃത്തുക്കളാണ്  

ബ്രോംലി: സെല്‍ക്കി ഒരു പ്രത്യേകതരം പട്ടിയാണ്. ബിക്ക്ലി പാര്‍ക് സ്കൂളിലെ തെറാപ്പിസ്റ്റായാണ് സെല്‍ക്കി എന്ന പട്ടി മാറിയിരിക്കുന്നത്. പ്രധാനാധ്യാപകനായ പാട്രിക് വെന്നം ആണ് ഈ തെറാപ്പി ഡോഗിനെ സ്കൂളില്‍ നിര്‍ത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് നായകളോടുള്ള പേടി മാറുന്നതിനും മറ്റുമായാണ് സെല്‍ക്കിയെ സ്കൂളില്‍ നിര്‍ത്തുന്നതെന്നാണ് പാട്രിക് വെന്നം പറയുന്നത്. പതിയെ പതിയെ പട്ടികളോടുള്ള കുഞ്ഞുങ്ങളുടെ ഭയം മാറുകയും അവരുടെ സ്നേഹിതനും സഹായിയുമായി പട്ടി മാറുകയും ചെയ്യുമെന്നും പാട്രിക് പറയുന്നു. 

സ്കൂളിലെ അലക്സ് എന്ന വിദ്യാര്‍ത്ഥി പറയുന്നു, അവന് നേരത്തെ പട്ടികളെയെല്ലാം ഭയമായിരുന്നു. അവന്‍റെ ഈ അവസ്ഥ ഏറ്റവും ഭീകരമായ അവസ്ഥയിലായിരുന്നു. എല്ലാത്തരം പട്ടികളേയും പേടി. പക്ഷെ, സെല്‍ക്കിയുടെ സാന്നിധ്യം പതിയെ പതിയെ അലക്സിന്‍റെ ഈ ഫോബിയ മാറ്റിയെടുത്തു. ഇന്നവര്‍ അടുത്ത സുഹൃത്തുക്കളാണ്

ചാര്‍ലി എന്ന കുട്ടിയുടെ അമ്മ കഴിഞ്ഞ വര്‍ഷം മരിച്ചുപോയി . അതിന്‍റെ വേദന അവനെ വല്ലാതെ ബാധിച്ചിരുന്നു. സെല്‍ക്കിയുമായി ചാര്‍ലി സൌഹൃദത്തിലായി. പിന്നീട് അവരുടെ സൌഹൃദം വളര്‍ന്നു. അവര്‍ വളരെ അടുത്ത സുഹൃത്തുക്കളായി. അത് ചാര്‍ലിയുടെ വിഷാദത്തെ പതിയെ പതിയെ മാറ്റിയെടുത്തു. 

പാട്രിക് പറയുന്നു, ''പട്ടികള്‍ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പക്ഷെ, പട്ടികളോട് വല്ലാത്ത ഭയമുള്ള മനുഷ്യരുണ്ട്. അവരുടെ ജീവിതം ബുദ്ധിമുട്ടായിരിക്കും. സെല്‍ക്കി സ്കൂളിലെ അന്തരീക്ഷവുമായി വളരെ യോജിച്ചു നില്‍ക്കുന്നു. പട്ടികളോടുള്ള ഭയം മാറ്റാന്‍ അവരെ സഹായിക്കുന്നു. 

പഠനങ്ങള്‍ തെളിയിക്കുന്നത്, മൃഗങ്ങള്‍ നമ്മുടെ മൂഡിനെ പോസിറ്റീവായി ബാധിക്കുമെന്നാണ്. അത് നമ്മളെ റിലാക്സായിരിക്കാന്‍ സഹായിക്കും. സെല്‍ക്കി വളരെ മൃദുവായ സ്വഭാവമുള്ള പട്ടിയാണ്. ഒരു തെറാപിസ്റ്റിന്‍റെ റോള്‍ അവള്‍ നന്നായി ചെയ്യും. അവള്‍ക്ക് കഴിയും പോലെയെല്ലാം അവള്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നു.'' 

ഏതായാലും സ്കൂളില്‍ ഏത് കുട്ടികളേക്കാളും അധ്യാപകരേക്കാളും പ്രാധാന്യമുള്ള ഒരാളായിക്കഴിഞ്ഞു സെല്‍ക്കി. 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!