മാർഗരറ്റ് ആറ്റ്‍വുഡിനും ബെർണാഡിനോ എവരിസ്റ്റോയ്ക്കും ബുക്കര്‍ പുരസ്കാരം

By Web TeamFirst Published Oct 15, 2019, 11:22 AM IST
Highlights

ഗിലിയാദ് എന്ന  സാങ്കൽപിക ലോകത്തിലെ അധികാരഘടനയും പ്രതിസന്ധികളും ആയിരുന്നു മാർഗരറ്റ് ആറ്റ്വുഡിന്റെ ദ ഹാൻഡ്മെയ്ഡ് ടെയ്ൽ എന്ന നോവൽ. ട്രംപ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആറ്റ്വുഡിന്റെ നോവലിലെ പല പ്രവചനങ്ങളും യാഥാർത്ഥ്യമാകുന്നത് അത്ഭുതത്തോടെ വായനക്കാർ നോക്കിക്കണ്ടു. 

ഈ വർഷത്തെ ബുക്കർ പുരസ്കാരം കാനഡയുടെ  മാർഗരറ്റ് ആറ്റ്‍വുഡിനും ബ്രിട്ടന്റെ ബെർണാഡിനോ എവരിസ്റ്റോയ്ക്കോയും .സൽമാൻ റുഷ്ദി ഉൾപ്പെടെ  ആറുപേരുടെ ചുരക്കപ്പട്ടികയിൽ നിന്നാണ് ഇരുവരേയും  തെരഞ്ഞെടുത്തത്. ആറ്റ് വുഡിന് രണ്ടാം തവണയാണ് ബുക്കർ പുരസ്കാരം ലഭിക്കുന്നത്.

1986ൽ ബുക്കർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്ത ഈ ഡിസ്റ്റോപ്പിയൻ നോവലിന്റെ തുടർച്ചയായ ദ ടെസ്റ്റമെൻസാണ് ആറ്റ് വുഡിനെ ഇത്തവണ പുരസ്കാരത്തിന് അർഹയാക്കിയത്. ബുക്കര്‍ പുരസ്കാരം കിട്ടുന്ന ഏറ്റവും പ്രായം കൂടിയ  ആളെന്ന അപൂര്‍വ്വ വിശേഷണവും 79  വയസ്സുള്ള  ആറ്റ്‍വുഡ് ഇതോടെ സ്വന്തം പേരിലാക്കി. 2000ത്തിൽ ദ ബ്ലൈൻഡ് അസാസിൻ എന്ന പുസ്തകത്തിനും ആറ്റ്വുഡിന് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.

ഗിലിയാദ് എന്ന  സാങ്കൽപിക ലോകത്തിലെ അധികാരഘടനയും പ്രതിസന്ധികളും ആയിരുന്നു മാർഗരറ്റ് ആറ്റ്വുഡിന്റെ ദ ഹാൻഡ്മെയ്ഡ് ടെയ്ൽ എന്ന നോവൽ. ട്രംപ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആറ്റ്വുഡിന്റെ നോവലിലെ പല പ്രവചനങ്ങളും യാഥാർത്ഥ്യമാകുന്നത് അത്ഭുതത്തോടെ വായനക്കാർ നോക്കിക്കണ്ടു. 

ബെർണാഡിനോ എവരിസ്റ്റോയുടെ പുരസ്കാരത്തിനർഹയായ ഗേൾ ,വുമൺ,അദർ‍ എന്ന നോവൽ 12 കഥാപാത്രങ്ങളിലൂടെ വികസിക്കുന്നത്. കഥാപാത്രങ്ങളില്‍ഏറിയപങ്കും കറുത്തവംശജർ.ബ്രിട്ടണിലെ വംശീയവും സ്ത്രീവിരുദ്ധവുമായ ഇടങ്ങള്‍, കമ്പോള വത്കരണ കാലത്തെ കലകൾ, ഭിന്നലിംഗരാഷ്ട്രീയം എല്ലാം ചർച്ച ചെയ്യുന്നു ഈ നോവലിൽ.ബുക്കര്‍ സമ്മാനം നേടുന്ന  കറുത്ത വംശജയായ ആദ്യ വനിതയാണ്  എവരിസ്റ്റോ[

നിയമാവലി മറി കടന്ന് ഇത് മൂന്നാം തവണയാണ് പുരസ്കാരം രണ്ട് പേര്‍ പങ്കിടുന്നത്. രണ്ട് കൃതികളും ഒന്നിനൊന്ന് മികച്ചതാണെന്ന് ജൂറി വിലയിരുത്തി.സൽമാൻ റുഷ്ദിയുടെ ക്യുയ്ചോട്ടെ, എലിഫ് ഷഫക്, ‘10 Minutes 38 Seconds in This Strange World’, ചിഗോസീ ഒബിയാമയുടെ ‘An Orchestra of Minorities’ലൂസി  എല്‍മാന്‍റെ ‘Ducks, Newburyport’ എന്നിവയാണ് പുരസ്കാരത്തിന് പരിഗണിച്ച മറ്റു കൃതികൾ. 18 വര്‍ഷങ്ങള്‍ക്കൊടുവില്‍ നിരവധി വിവാദങ്ങള്‍ക്കു ശേഷം മാന്‍ ഗ്രൂപ്പ്‌ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച  ശേഷമുളള ആദ്യ പുരസ്കാരമാണിത്.

click me!