ഫാഷന്‍ ഷോ കഴിഞ്ഞയുടന്‍ ആശുപത്രിയിലേക്ക്; മോഡല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

Published : Sep 15, 2018, 01:37 PM ISTUpdated : Sep 19, 2018, 09:26 AM IST
ഫാഷന്‍ ഷോ കഴിഞ്ഞയുടന്‍ ആശുപത്രിയിലേക്ക്; മോഡല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

Synopsis

 സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കളക്ഷനായ സാവേജ് എക്സ് ഫെന്‍റി റിയാന്ന അവതരിപ്പിച്ചിരിക്കുന്നത്.  അതുകൊണ്ട് തന്നെയാണ് സ്ലിക്കിനെ തന്നെ അതിന്‍റെ മോഡലാവാന്‍ ക്ഷണിച്ചതും. 

ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്ന അലിഖിത നിയമങ്ങളിലൂടെയാണ് പല സ്ത്രീകളുടെയും ജീവിതം. എന്നാല്‍, അതിനെയെല്ലാം തിരുത്തിക്കുറിക്കാറുണ്ട് ചിലര്‍. ഏറ്റവുമൊടുവിലായി അത് തെറ്റിച്ചത് സ്ലിക്ക് വുഡ്സ് എന്ന അമേരിക്കന്‍ മോഡലാണ്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ചുവടുവെച്ചയുടന്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ലിക്ക് പോയത് ആശുപത്രിയിലേക്കാണ്. വെള്ളിയാഴ്ച അവര്‍ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 

റിയന്നയുടെ 'ക്ലോത്തിങ് ആന്‍ഡ് ബ്യൂട്ടി ലൈനി'നു വേണ്ടിയാണ് സ്ലിക്ക് വുഡ്സ്, 'ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കി'ല്‍ ചുവടുവെച്ചത്. റിയന്നയുടെ സാവേജ് എക്സ് ഫെന്‍റി ലാന്‍ഷ്റെ കളക്ഷനിലുള്ള സ്ട്രിങ് വണ്‍ പീസാണ് സ്ലിക്ക് അണിഞ്ഞത് ഒപ്പം, ഷാര്‍പ്പ് പോയിന്‍റഡ് ഹീലും, ഗ്ലിറ്റേഴ്സ് പിടിപ്പിച്ച സ്റ്റോക്കിങ്സും മുണ്ഡനം ചെയ്ത തലയില്‍ കറുത്ത വെല്‍വെറ്റ് ഹെയര്‍ബാന്‍ഡും... കണ്ടിരുന്നവര്‍ കയ്യടികളോടെ പൂര്‍ണ ഗര്‍ഭിണിയായ സ്ലിക്കിനെ പ്രോത്സാഹിപ്പിച്ചു.  സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കളക്ഷനായ സാവേജ് എക്സ് ഫെന്‍റി റിയാന്ന അവതരിപ്പിച്ചിരിക്കുന്നത്.  അതുകൊണ്ട് തന്നെയാണ് സ്ലിക്കിനെ തന്നെ അതിന്‍റെ മോഡലാവാന്‍ ക്ഷണിച്ചതും. സ്വന്തം ശരീരത്തിലെ മാറ്റങ്ങളില്‍ സങ്കടപ്പെടരുതെന്നും, തികച്ചും സ്വാഭാവികമായൊരു കാര്യത്തിന്‍റെ പേരില്‍ സ്ത്രീകളെന്തിനാണ് റാംപില്‍ നിന്നും മാറിനില്‍ക്കുന്നതെന്നും സ്ലിക്ക് ചോദിക്കുന്നു. തെരുവില്‍ കഴിഞ്ഞിരുന്ന സ്ലിക്കിനെ ബ്രിട്ടീഷ് മോഡല്‍ ആഷ് സ്റ്റിമെറ്റ്സാണ് കണ്ടെത്തുന്നത്. പിന്നീട്, പ്രശസ്തമായ പല മാഗസിനുകളിലും ഇവര്‍ മോഡലാവുകയായിരുന്നു.

കുഞ്ഞിന്‍റെ ജനനമറിയിച്ച് സ്ലിക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെടുത്ത ചിത്രമായിരുന്നു. സ്ലിക്കിന്‍റെ ബോയ് ഫ്രണ്ട് മോഡലായ അഡോണിസ് ബോസ്സോ ആണ്.

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി