ശിശുരതി റാക്കറ്റിന് കുഞ്ഞിനെ വിറ്റു, അമ്മയ്ക്കും രണ്ടാനച്ഛനും ശിക്ഷ

Published : Aug 07, 2018, 04:56 PM ISTUpdated : Aug 07, 2018, 06:28 PM IST
ശിശുരതി റാക്കറ്റിന് കുഞ്ഞിനെ വിറ്റു, അമ്മയ്ക്കും രണ്ടാനച്ഛനും ശിക്ഷ

Synopsis

രണ്ട് വര്‍ഷത്തോളം മാതാപിതാക്കളും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി തെളിയിക്കപ്പെട്ടു. കുട്ടി ഇപ്പോള്‍ താല്‍ക്കാലിക രക്ഷകര്‍ത്താക്കള്‍ക്കൊപ്പമാണുള്ളത്.

ബെര്‍ലിന്‍: ഇന്റര്‍നെറ്റു വഴി മകനെ ശിശുലൈംഗിക സംഘത്തിന് വിറ്റ അമ്മയ്ക്കും രണ്ടാനച്ഛനും ശിക്ഷ. ജര്‍മ്മനിയെ ഞെട്ടിച്ച കേസിലാണ് വിധി.  ദമ്പതികള്‍ക്ക് 42,500 യൂറോ (33 ലക്ഷം) രൂപ പിഴയടക്കണം. ഈ തുക പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കും. കുട്ടിയുടെ അമ്മ ക്രിസ്റ്റ്യന്‍ എല്‍ (39) രണ്ടാനച്ഛന്‍ ബെറിന്‍ ടി (48), എന്നിവര്‍ക്കെതിരായാണ് കോടതി ശിക്ഷ വിധിച്ചത്. 

ഒമ്പതു വയസ്സുള്ള കുട്ടിയെയാണ് ഡാര്‍ക് വെബ് വഴി വില്‍പ്പന നടത്തിയത്. ലൈംഗികാനന്ദത്തിനായി കുട്ടികളെ ഉപയോഗിക്കുന്ന സംഘത്തിനാണ് കുട്ടിയെ വിറ്റത്. സംഭവത്തില്‍, കുട്ടിയുടെ അമ്മയും രണ്ടാനച്ഛനുമാണ് അറസ്റ്റിലായിരുന്നത്. കുഞ്ഞിനെ പീഡിപ്പിച്ചതിനും, ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചതിനും, ചൈല്‍ഡ് പോണോഗ്രഫിക്കും എതിരേയാണ് ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

നേരത്തെ രണ്ട് വര്‍ഷത്തോളം മാതാപിതാക്കളും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി തെളിയിക്കപ്പെട്ടു. കുട്ടി ഇപ്പോള്‍ വളര്‍ത്തമ്മയ്‌ക്കൊപ്പമാണ്. മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയേയും ദമ്പതികള്‍ പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞിരുന്നുു.  

കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചതിന് തിങ്കളാഴ്ച ഒരു സ്പാനിഷ് പൌരനെ ജര്‍മന്‍ കോടതി പത്തു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.  കുട്ടി ഇപ്പോള്‍ ഫോസ്റ്റര്‍ പാരന്റ്‌സി (താല്‍ക്കാലികമായി ഉള്ള മാതാപിതാക്കള്‍) നൊപ്പമാണുള്ളത്.

PREV
click me!

Recommended Stories

'പപ്പാ എനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ല'; കാനഡയിലെ ആശുപത്രിക്ക് മുന്നിൽ എട്ട് മണിക്കൂർ നീണ്ട കാത്തിരിപ്പ്, ഒടുവിൽ ഇന്ത്യൻ വംശജൻ മരിച്ചു
മുത്തച്ഛന്റെ പൊന്നുമണി; കൊല്ലങ്ങളോളം മാറ്റാത്ത ശീലമാണ്, കൊച്ചുമോള് വന്നപ്പോൾ കണ്ടോ, പോസ്റ്റ് പങ്കുവച്ച് യുവാവ്