കാമുകന് പണികൊടുക്കാന്‍ നോക്കിയ കാമുകി പുലിവാല്‍ പിടിച്ചു

Published : Sep 05, 2016, 09:13 AM ISTUpdated : Oct 04, 2018, 05:02 PM IST
കാമുകന് പണികൊടുക്കാന്‍ നോക്കിയ കാമുകി പുലിവാല്‍ പിടിച്ചു

Synopsis

തലഹാസെ: ചതിച്ച കാമുകനോട് പകരം വീട്ടുവാന്‍ നോക്കിയ പെണ്‍കുട്ടിക്ക് കിട്ടിയത് മറുപണി. കാമുകന്‍റെ കാറാണെന്നു കരുതി പെണ്‍കുട്ടി കത്തിച്ചത് മറ്റൊരാളുടെ കാറായിരുന്നു. ഫ്‌ളോറിഡയിലാണ് സംഭവം. കാറ് കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പത്തൊമ്പതുകാരിയായ കാര്‍മെന്‍ ചാമ്പിളാണ് കഥയിലെ താരം. 

കാമുകന്‍റെതെന്ന് കരുതി വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട കാര്‍ കാര്‍മെന്‍ കത്തിക്കുകയായിരുന്നു. കാറിന്‍റെ ഡിക്കി തുറന്ന ശേഷം തീയിടുകയായിരുന്നു. തീയണക്കാന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തിയിരുന്നു. കാമുകന്റെ കാറാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നു തീയിട്ടിരുന്നതെന്ന് കാര്‍മെന്‍ പൊലീസിനോട് വ്യക്തമാക്കി. 

കാമുകന്‍ തന്നെ വഞ്ചിച്ചതിനുള്ള പ്രതികാരമായിരുന്നു ഇതെന്നും അവര്‍ പറയുന്നു. അതേസമയം, കാര്‍മെനെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്ന് വ്യക്തമാക്കി കാറിന്റെ ഉടമസ്ഥന്‍ തോമസ് ജെന്നിങ്‌സും രംഗത്തെത്തി. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെങ്കിലും പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് യുഎസ് പ്രൊഫസർ; ന‍ൃത്തം ഏറ്റെടുത്ത് നെറ്റിസെന്‍സ്