പറഞ്ഞ ദിവസം ഞാനവനെ കണ്ടു; അവനെന്നെ കണ്ടതേയില്ല!

By Nee EvideyaanuFirst Published Jul 28, 2017, 5:09 PM IST
Highlights

ആരുമല്ലാതിരുന്ന ഒരാള്‍ പെട്ടെന്നൊരു നാള്‍ ചിന്തയില്‍ നിന്നൊഴിഞ്ഞു പോകാത്ത വിധം തലച്ചോറിനെയും മനസിനെയും കാര്‍ന്നു തിന്നുക! വിചിത്രമായ ഈ അനുഭവത്തിന്റെ പൊള്ളലിലാണ് ഞാന്‍. 

അഞ്ചു വര്‍ഷം വെറും പരിചയക്കാരനായി തുടര്‍ന്ന ഒരാള്‍ ഈയടുത്തു മാത്രം ഉറ്റ സുഹൃത്താവുക. അതിനു പിന്നാലെ, അയാളുടെ അപകട മരണ വാര്‍ത്ത കേള്‍ക്കേണ്ടി വരിക. അതിനു ശേഷം, ഇടതടവില്ലാതെ, ആ ഓര്‍മ്മകള്‍ വന്ന് പൊതിയുക. വിചിത്രം എന്നല്ലാതെ മറ്റെങ്ങനെ വിശേഷിപ്പിക്കണം ഞാനീ അവസ്ഥയെ? 

അഞ്ചു വര്‍ഷം മുമ്പാണ് ഞാനവനെ ആദ്യമായി കാണുന്നത്. തികച്ചും ഔദ്യോഗികമായി തുടങ്ങിയൊരു ബന്ധം. അപൂര്‍വമായ ഫോണ്‍ സംഭാഷണങ്ങള്‍. അവിചാരിതമായ ചില  കൂടിക്കാഴ്ചകള്‍. അത്രമാത്രം. 

ഒരു വര്‍ഷം മുമ്പ് കാര്യങ്ങള്‍ മാറി. സൗഹൃദങ്ങളെ കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ പൊതുവെ വളരെ പിന്നോക്കം നില്‍ക്കുന്ന എന്നിലേക്ക് അവന്‍ പതുക്കെ വന്നു. വളരെ കാലമായി അറിയുമെങ്കിലും ഞങ്ങള്‍ പരസ്പരം അറിഞ്ഞു. അവനെന്റെ ഉറ്റ സുഹൃത്തായി മാറി. പെരുമാറ്റം കൊണ്ടും സംസാരം കൊണ്ട് ഏറെ സ്വാധീനിക്കാന്‍ കഴിയുന്നൊരു വ്യക്തിയാണ് അവനെന്ന് അന്നേരമാണ് തിരിച്ചറിയുന്നതുപോലും. പണ്ടേ അറിയേണ്ടതായിരുന്നല്ലോ നിന്നെയെന്ന്  ഞാനന്നേരം അന്തം വിട്ടു. 

തിരിച്ചു വരാത്ത യാത്രയായിരുന്നു അത്. അവനേറെ പ്രിയപ്പെട്ടതായിരുന്നു യാത്ര

അറിയാന്‍ ഏറെ അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും അടുക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിരുന്നില്ല. ബാംഗ്ലൂര്‍ പോലെയൊരു നഗരത്തില്‍ ജനിച്ചു വളര്‍ന്നിട്ടും 'ന്യൂ ജനറേഷന്‍' ലൈഫ് സ്‌റ്റൈലിന്റെ ഭാഗമായിരുന്നിട്ടും അതിന്റെയൊന്നും സ്വാധീനങ്ങള്‍ ജീവിതത്തില്‍ തീരെയില്ലാത്തൊരു പച്ച മനുഷ്യനായിരുന്നു അവന്‍. ജീവിതത്തെയും പ്രശ്‌നങ്ങളെയും തികച്ചും ലാഘവത്തോടും സൗമ്യതയോടും നേര്‍ത്തൊരു പുഞ്ചിരിയോടെ നോക്കിക്കാണുന്ന ഒരുവന്‍. ആ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. 2017 എന്ന ഈ വര്‍ഷം ഞങ്ങളുടെ ബന്ധത്തിന്റെ നല്ല നാളുകള്‍ക്കു തുടക്കമായി. തികച്ചും പ്രായോഗിക സൗഹൃദത്തിന്റെ പട്ടികയില്‍ മാത്രമായി ഒതുക്കപ്പെടാവുന്നൊരു സുഹൃത് ബന്ധം.

യാത്രകളെ വല്ലാതെ സ്‌നേഹിക്കുന്ന എനിക്ക് അവന്റെ യാത്രാ സ്വപ്നങ്ങളും യാത്രക്കഥകളും ഏറെ പ്രിയപ്പെട്ടതായി. ജോലിയുടെ ഭാഗമായി തുടങ്ങിയതെങ്കിലും ബൈക്ക് എന്നത് വാഹനത്തോട് വല്ലാത്തൊരു സ്‌നേഹമുണ്ട് ഉള്ളില്‍. ബൈക്ക് യാത്രകളോടും. കാറ്റിനെ ചേര്‍ത്ത് പിടിച്ചു ആത്മാവ് തൊട്ടുള്ള യാത്രകള്‍ക്കൊക്കെ ബൈക്ക് നല്ലൊരു  കൂട്ടാണ് . ബൈക്ക് റൈഡിങ് ഒരു ഹോബി എന്നതിനപ്പുറം അവന്റെ ആത്മാവിന്റെ താളമാണെന്ന് ഞാന്‍ മനസ്സിലാക്കിയതും ഈ അടുത്ത  കാലത്താണ്. കഴിഞ്ഞ കൂടിക്കാഴ്ചയിലാകെ ഞങ്ങള്‍ സംസാരിച്ചതും യാത്രകളെ പറ്റിയാണ്. ഹോബി എന്നതിനപ്പുറമുള്ള ബൈക്ക് റൈഡിങ്  സാധ്യതകളെ പറ്റിയാണ്. അറിയാത്ത ലോകങ്ങളിലേക്കുള്ള ബൈക്ക് ദൂരങ്ങള്‍!

നീണ്ട ഒരു യാത്ര, തിരികെ വരുമ്പോള്‍ ചെയ്യാനായി ഒരുപാടു കാര്യങ്ങള്‍, അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള കരാര്‍. 

അതു നടന്നില്ല. ഒരു വ്യാഴാഴ്ചയാണ് ഞാനവനെ അവസാനമായി കണ്ടത്. പിറ്റേന്ന് വയനാട്ടിലേക്ക് ഒരു യാത്രപോവുകയാണെന്നും ഞായറാഴ്ച മടങ്ങിയെത്തുമെന്നും അവന്‍ പറഞ്ഞു. തിങ്കളാഴ്ച എന്തായാലും കാണാം എന്നും പറഞ്ഞാണ് അന്നവന്‍ പിരിഞ്ഞത്. 

പറഞ്ഞതുപോലെ, തിങ്കളാഴ്ച ഞാനവനെ കണ്ടു. എന്നാല്‍, അവനെന്നെ കണ്ടില്ല. 

നിറയെ പൂക്കളാല്‍ മൂടിക്കിടക്കുകയായിരുന്നു അവന്‍.

നിറയെ പൂക്കളാല്‍ മൂടിക്കിടക്കുകയായിരുന്നു അവന്‍. ജീവനോടെയല്ല, തണുത്തു മരവിച്ച്, മരണത്തിന്റെ സ്പര്‍ശമുള്ള മുഖത്തോടെ. വയനാട്ടില്‍നിന്നും മടങ്ങുന്ന വഴിയാണ് അവന്റെ പ്രിയപ്പെട്ട ബൈക്ക് അപകടത്തില്‍ പെട്ടത്. തല്‍ക്ഷണം മരിച്ചു. പിറ്റേന്ന്, പൂക്കളാല്‍ മൂടിയ അവന്റെ വിറങ്ങലിച്ച ദേഹത്തിനു മുന്നില്‍ നിന്നപ്പോള്‍ ഉള്ളില്‍ വല്ലാെത്താരു മരവിപ്പ് വന്നു മൂടി. ഒരിറ്റു കണ്ണീരും പുറത്തുവന്നില്ല. ഉള്ളില്‍ അതൊരു ഹിമഖണ്ഡമായി ഉറഞ്ഞുനിന്നു. 

തിരിച്ചു വരാത്ത യാത്രയായിരുന്നു അത്. അവനേറെ പ്രിയപ്പെട്ടതായിരുന്നു യാത്ര. എല്ലാ സാധ്യതകളെയും ജീവിതത്തെയും സൗമ്യമായൊരു പുഞ്ചിരിയില്‍ ഒതുക്കിയിട്ടു  അവന്‍ നടന്നകന്നു.

ജീവിതം കൊണ്ടല്ല, മരണം കൊണ്ടാണ് അവന്‍ തന്നിലേക്ക് എന്നെ വലിച്ചടുപ്പിച്ചതെന്ന് ഇതെഴുതുമ്പോള്‍ തോന്നുന്നു. ജീവിതം കൊണ്ട് സ്വാധീനിച്ചതിലേറെ ഇന്ന് അവനെന്നില്‍ നിറയുന്നു. ബോധപൂര്‍വ്വമല്ലാത്ത ഓര്‍മപ്പെടുത്തലുകളുമായി എന്റെ ബോധാവബോധങ്ങളില്‍ അവന്‍ നിറയുന്നു. തകര്‍ക്കപ്പെട്ടത് സമാനചിന്തകള്‍ പേറുന്ന രണ്ടു പേരുടെ സൗഹൃദമല്ല , അതിനപ്പുറം എനിക്കായി പൂക്കാമായിരുന്നൊരു നന്മ മരത്തിന്റെ സുഹൃദ് വസന്തം. മരണത്താല്‍ ഒരിക്കലും അടര്‍ത്തപ്പെടാനാവാത്തത്ര പ്രിയപ്പെട്ട ഒന്ന്. 

ഒരിക്കലും തീരാത്ത നീണ്ട യാത്രയാണ് അവന്‍േറതെന്ന് അറിയാം, എന്നാലും എവിടെയെങ്കിലും എന്നെങ്കിലും വീണ്ടും കണ്ടുമുട്ടും എന്ന് വെറുതെ കരുതുന്നു. കാത്തിരിക്കുന്നു, ആ ഒടുവിലെ യാത്രയുടെ കഥ കേള്‍ക്കാനായി. 

പ്രിയനെ,
മരണം കൊണ്ട് നീ എന്നെ തകര്‍ത്തെറിഞ്ഞു.
ആരുമല്ലാതിരുന്ന നീ എനിക്കേറെ പ്രിയപ്പെട്ടവനായി.
എന്റെ ചിന്തകളെ നിന്റെ മരണം  കാര്‍ന്നു തിന്നുന്നു. 
നിന്റെ ഓര്‍മ്മകള്‍...
ഉള്ളില്‍ മരണം കൊണ്ട് നീ കൊളുത്തിയ നിരന്തര സാന്നിധ്യത്തിന്റെ  അഗ്‌നി.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

ബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

Impact Story: അബൂദാബിയിലെ ആയിശ സന കൊല്ലത്തെ ഹന്ന ടീച്ചറെ കണ്ടുമുട്ടിയത് ഇങ്ങനെ!

ശ്രീനി പുളിയനം: പ്രിയപ്പെട്ട അപരിചിതാ, ആ കത്തുകള്‍ എന്റെ കൈയിലുണ്ട്!

സൂനജ അജിത്ത്: കൃഷ്ണാ, ഞാന്‍ നിന്നെയറിയുന്നു!
 

click me!