
മനില: ഒരു വിവാഹത്തിനിടെ അറിയാതെ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോള്‍ വൈറല്‍ വീഡിയോ ആകുന്നത്. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. വീഡിയോയിലുള്ളത് ഒരു കുസൃതിപ്പയ്യനാണ്. വിവാഹത്തിന്‍റെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനിടയിലാണ് സംഭവം. ഫോട്ടോഗ്രാഫര്‍ നവവരനോടും, വധുവിനോടും ചുംബിക്കാനാവശ്യപ്പെടുകയാണ്.
എന്നാല്‍, ആ സമയത്ത് അവിടെയുണ്ടായിരുന്നൊരു കൊച്ചുപയ്യന്‍, ഫ്ലവര്‍ ഗേളിനെ ചുംബിക്കുകയാണ്. അപ്രതീക്ഷിതമായ നീക്കത്തില്‍ ചുറ്റുമുള്ളവര്‍ ചിരിച്ചുപോയി. മനിലയിലെ പള്ളിയില്‍ നിന്ന് വിവാഹിതരായ ഉടനെ പുറത്തിറങ്ങിയതാണ് വരനും വധുവും. ആ സമയത്ത്, ഫോട്ടോഷൂട്ടിനായി ഫോട്ടോഗ്രാഫര്‍ എല്ലാവരോടും കണ്ണ് പൊത്താനാവശ്യപ്പെട്ടു. എല്ലാവരും കണ്ണ് പൊത്തി. പിന്നീട്, വരനോട് വധുവിനെ ചുംബിക്കാന്‍ പറഞ്ഞു.
അപ്പോഴാണ് പയ്യന്‍ ഫ്ലവര്‍ ഗേളിനെ ചുംബിച്ചത്. കണ്ണു പൊത്തിയ കൈ പിടിച്ചുമാറ്റിയാണ് ചുംബിക്കുന്നത്. പെണ്‍കുട്ടി മുഖം തിരിക്കുന്നുണ്ട്. സംഭവത്തെ രസകരമെന്നാണ് ഫോട്ടോഗ്രാഫറും കാണുന്നവരും പറയുന്നത്.
വീഡിയോ കാണാം: