മലയാളി വീട്ടമ്മ മക്കള്‍ക്ക് വേണ്ടി കരുതിയതോ?; റോമില്‍ ഭീതി പരത്തിയ സ്യൂട്ട്കേസ് പൊളിച്ച പൊലീസ് ചോദിച്ച്പോകും

Published : Oct 02, 2018, 06:16 PM IST
മലയാളി വീട്ടമ്മ മക്കള്‍ക്ക് വേണ്ടി കരുതിയതോ?; റോമില്‍ ഭീതി പരത്തിയ സ്യൂട്ട്കേസ് പൊളിച്ച പൊലീസ് ചോദിച്ച്പോകും

Synopsis

ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയതോടെ ആശങ്ക ഒരു പരിധിവരെ അകന്നു. ഒടുവില്‍ സ്യൂട്ട്കേസ് ബലമായി തുറക്കാന്‍ തീരുമാനമായി. നല്ല നാടന്‍ തേങ്ങകളും അല്ലറചില്ലറ സാധനങ്ങളുമായിരുന്നു അതിനകത്തുണ്ടായിരുന്നതെന്ന് കണ്ടതോടെ പൊലീസും സന്നാഹവും ചെറിയ തോതില്‍ ഇളിഭ്യരായി

റോം: ഭീകരാക്രമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന സാഹചര്യത്തിന്‍റെ ഭയത്തിലാണ് ലോകം. അതുകൊണ്ടുതന്നെ സുരക്ഷ വിഭാഗങ്ങള്‍ക്ക് പിടിപ്പത് പണിയാണ്. അതീവ ജാഗ്രതയാണ് ഇക്കാര്യത്തില്‍ വച്ചുപുലര്‍ത്തുന്നത്. വിമാനത്താവളങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അതീവ സുരക്ഷയാണ് ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും പുലര്‍ത്തുന്നത്.

സുരക്ഷാ വിഭാഗങ്ങള്‍ ഇടയ്ക്ക് അബദ്ധങ്ങളില്‍ പെടാറുണ്ടെന്നതാണ് മറ്റൊരു കാര്യം. റോം വിമാനത്താവളത്തില്‍ അജ്ഞാതമായി കണ്ടെത്തിയ സ്യൂട്ട് കേസ് കഴിഞ്ഞ ദിവസം അക്ഷരാര്‍ഥത്തില്‍ ഇറ്റാലിയന്‍ പൊലീസിനെ വട്ടംകറക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വിമാനത്താവളത്തിലെ വിശ്രമകേന്ദ്രത്തിലാണ് ദുരൂഹതയുണര്‍ത്തി സ്യൂട്ട്കേസ് കണ്ടെത്തിയത്. സ്യൂട്ട് കേസിന്‍റെ ഉടമസ്ഥനാരെന്ന് അന്വേഷിച്ചിട്ട് കിട്ടാതായതോടെ ഭയം വര്‍ധിച്ചു. ബോംബാക്രമണ സാധ്യതകള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയതോടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. സ്യൂട്ട് കേസ് തുറക്കാന്‍ ഏവര്‍ക്കും ഭയമായിരുന്നു.

ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയതോടെ ആശങ്ക ഒരു പരിധിവരെ അകന്നു. ഒടുവില്‍ സ്യൂട്ട്കേസ് ബലമായി തുറക്കാന്‍ തീരുമാനമായി. നല്ല നാടന്‍ തേങ്ങകളും അല്ലറചില്ലറ സാധനങ്ങളുമായിരുന്നു അതിനകത്തുണ്ടായിരുന്നതെന്ന് കണ്ടതോടെ പൊലീസും സന്നാഹവും ചെറിയ തോതില്‍ ഇളിഭ്യരായി. 

ഫ്രീ ലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ നെഡ് ഡോനോവാനാണ് സംഭവത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഡോനോവാന്‍ പൊളിച്ച സ്യൂട്ട്കേസിന്‍റെ ചിത്രങ്ങളടക്കം   ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനടിയില്‍ വരുന്ന കമന്‍റുകള്‍ ഏറെ രസകരമാണ്. മലയാളിയായ ഏതോ വീട്ടമ്മ ഇറ്റലിയിലുള്ള മക്കള്‍ക്ക് വേണ്ടി കൊണ്ടുവന്നതാകും ആ തേങ്ങകള്‍ എന്ന നിലയിലാണ് ബഹുഭൂരിപക്ഷം കമന്‍റുകളും.

 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി