ബിക്കിനിയിട്ട ഒരു യുവതി യുവാവിനെ കീഴ്പ്പെടുത്തുന്ന ചിത്രത്തിന്‍റെ രഹസ്യം

Published : Jul 30, 2016, 11:43 AM ISTUpdated : Oct 04, 2018, 08:03 PM IST
ബിക്കിനിയിട്ട ഒരു യുവതി യുവാവിനെ കീഴ്പ്പെടുത്തുന്ന ചിത്രത്തിന്‍റെ രഹസ്യം

Synopsis

ഹോം: ബിക്കിനിയിട്ട ഒരു യുവതി യുവാവിനെ കീഴ്പ്പെടുത്തുന്ന ചിത്രം കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. എന്നാല്‍ യുവാവിനെ കീഴടക്കുന്ന യുവതി എന്നതല്ല ചിത്രത്തിന്റെ പ്രത്യേകത. മോഷ്ടാവിനെ പിടികൂടുന്ന പോലീസുകാരിയുടെ ചിത്രമാണ് ഇത്.

സംഭവം ഇങ്ങനെ, സ്വീഡിഷ് പോലീസ് ഓഫീസറായ മിക്കേലാ കെല്‍നെറാണ് ചിത്രത്തിലെ യുവതി. സുഹൃത്തിന്‍റെ ഫോണ്‍ മോഷ്ടിച്ചയാളെ മിക്കേല കീഴടക്കുന്നതാണ് ചിത്രത്തില്‍. മിക്കേലയും മൂന്ന് സുഹൃത്തുക്കളും സ്വീഡനിലെ സ്റ്റോക്ക്ഹോം പാര്‍ക്കില്‍ അവധിദിനം ചിലവഴിക്കുന്നതിനിടെയാണ് പത്രവുമായി അവരെ ഒരാള്‍ സമീപിക്കുന്നത്. 

പത്രം വില്‍ക്കുന്നയാള്‍ പോയി കഴിഞ്ഞപ്പോഴാണ് സുഹൃത്തിന്റെ ഫോണ്‍ മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് പത്രം വില്‍ക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവിനെ മിക്കേല പിന്തുടര്‍ന്ന് പിടികൂടി പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. കള്ളനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വീഡനിലെ പോലീസില്‍ ജോലിചെയ്യുകയാണ് മിക്കേല  കള്ളനെ പിടികൂടിയ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തത്, പിന്നീട് ചിത്രം വൈറലായതോടെ താരമായിരിക്കുകയാണ് മിക്കേല ഇപ്പോള്‍.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വർഷങ്ങൾക്ക് മുമ്പ് ടൊമ്പോ ഓട്ടോ ഒടിച്ചു, ഇന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ശംഖ് എയറിന്‍റെ ഉടമ
പ്രേതബാധ ഒഴിപ്പിക്കാൻ മകളുടെ നെഞ്ചിൽ അമ‍ർത്തി വായിൽ വെള്ളമൊഴിച്ചു; കുട്ടിയുടെ മരണത്തിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി