
സഞ്ചാരികളായ സഞ്ചാരികളെല്ലാം കാട്ടിലും മേട്ടിലും കയറിച്ചെല്ലുന്നു. ചിലരുടെയെങ്കിലും ശ്രദ്ധയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാരണം പല ജീവികള്‍ക്കും ജീവന്‍ നഷ്ടമാകുന്നു. ചെറു പ്രാണി തൊട്ട് വലിയ ജീവികള്‍ വരെ വംശനാശഭീഷണി നേരിടുന്നവരില്‍ പെടുന്നു. ഈ ഭൂമിയില്‍ ശേഷിച്ച ഏക ആണ്‍വെള്ള കണ്ടാമൃഗമായ സുഡാന്‍ കഴിഞ്ഞ മാര്‍ച്ച് 19നാണ് വിടപറഞ്ഞത്.
എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന് ഒരു സംഘടനയുണ്ട്. 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍'. അതിന്‍റെ റെഡ് ലിസ്റ്റ് എന്ന പട്ടികയില്‍ നമ്മുടെ ഈനാംപേച്ചിയടക്കം ചില മൃഗങ്ങളുണ്ട്. അവയുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോയാല്‍ മതി അവയെ സംരക്ഷിക്കുന്നതില്‍ പങ്കാളികളാകാം.
ഈനാംപേച്ചി, നമീബിയ
മനുഷ്യരേറ്റവും കൂടുതല്‍ വേട്ടയാടുന്ന ഒരു മൃഗമാണ് ചെറിയ ഉറുമ്പ് തീനിയായ ഈനാംപേച്ചി. ഈനാംപേച്ചിയുടെ ചെതുമ്പല്‍ ഉണക്കി മരുന്നായി വിപണിയില്‍ വില്‍ക്കുന്നതിനായാണ് പലരും ഈ ക്രൂരത കാണിക്കുന്നത്. കോട്ടിന്‍റെ നിര്‍മ്മാണത്തിനും ഈ ചെതുമ്പലുണക്കിയതുപയോഗിക്കാംറുണ്ട്. ഇപ്പോള്‍ ഈനാംപേച്ചിയെ കാണണമെങ്കില്‍ നമീബിയയിലെ ഒക്കോന്‍ജിമ നേച്ചര്‍ റിസേര്‍വ്വില്‍ ചെല്ലണം.
എക്‌സ്‌പേര്‍ട്ട് ആഫ്രിക്ക (expertafrica.com)യുടെ 11 ദിവസത്തെ ഇംപാല സെല്‍ഫ് ഡ്രൈവ് സഫാരിയില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാം. ഒക്കോന്‍ജിമയിലെ താമസം ഉള്‍പ്പെടെ 1,20,000 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ്.
എത്യോപ്യന്‍ ചെന്നായ
എത്യോപ്യന്‍ ചെന്നായയുടെ വംശനാശത്തിന് കാരണമായത് നായ്‌പൊങ്ങന്‍ എന്ന ഗുരുതരമായ വൈറസ് ബാധ. എത്യോപ്യയിലെ സൈമിയന്‍ മൗണ്ടനിലും സനേറ്റി പ്ലേറ്റിയുലുമാണ് ഇന്ന് ഈ ചെന്നായ്ക്കള്‍ വസിക്കുന്നത്.
അയര്‍ലന്‍ഡില്‍ നിന്നും എത്യോപ്യയിലേക്ക് Trailfinders.ie ട്രിപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഡുബ്ലിനില്‍ നിന്നും ആഡിസ് അബാബയിലേക്ക് എത്യോപ്യന്‍ എയര്‍ലൈന്‍സ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ഉറാംഗുട്ടന്‍, ബൊര്‍ണിയോ
ഉറാംഗുട്ടന്മാരെ കാണണമെങ്കില്‍ ഇന്തോനേഷ്യയിലെ സുമാത്രയിലെ ബൊര്‍ണിയോയിലെ ദ്വീപുകളില്‍ ചെല്ലണം. അവിടെ മാത്രമാണ് ഇപ്പോഴിവയുള്ളത്. എണ്ണപ്പനകള്‍ നടാന്‍ വേണ്ടി വനങ്ങള്‍ വ്യാപകമായി നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചത്. വളരെ അപൂര്‍വ്വമായി മാത്രം ഇവയെ വനങ്ങളില്‍ കാണാം. സബയില്‍ സ്ഥിതി ചെയ്യുന്ന സെപിലോക്ക് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും സറവാക്കിലെ സെമന്‍ഗോ വൈല്‍ഡ് ലൈഫ് റീഹാബിലിറ്റേഷന്‍ സെന്ററിലും ഉറാംഗുട്ടനുണ്ട്. ഇവ രണ്ടും ബൊര്‍ണിയോയിലാണ് സ്ഥിതി ചെയ്യുന്നത്.
ജി.അഡ്വഞ്ചേഴ്‌സിന്റെ (gadventures.co.uk) എക്‌സ്പീരിയന്‍സ് ബൊര്‍ണിയോ ട്രിപ്പില്‍ പങ്കെടുത്തുകൊണ്ട് ഉറാംഗുട്ടാനെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. 1,60,000 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ്. ടൂറിസത്തില്‍ നിന്ന് കിട്ടുന്ന തുകയുടെ ഒരു വിഹിതം ഉറാംഗുട്ടനെ സംരക്ഷിക്കാന്‍ ഉപയോഗിക്കും.
കടുവ, ഇന്ത്യ
ബംഗാള്‍ കടുവകള്‍ ഇന്ത്യയിലെ പല ഭാഗത്തുള്ള പാര്‍ക്കുകളിലും നിങ്ങള്‍ക്ക് കാണാം. കടുവകളെ സംരക്ഷിക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയിലെ തഡോബ അന്ധാരി ടൈഗര്‍ റിസേര്‍വ്വാണ്.
മൗണ്ടന്‍ ഗൊറില്ല, ഉഗാണ്ട
ഉഗാണ്ട, റുവാണ്ട, കോംഗോ എന്നിവിടങ്ങളില്‍ മൗണ്ടന്‍ ഗൊറില്ലകളെ ധാരാളമായി കാണാം. വേട്ടയാടപ്പെട്ടും, ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നും ഗൊറില്ലകള്‍ക്ക് വംശനാശം സംഭവിച്ചു. മൗണ്ടന്‍ ഗൊറില്ലകളുടെ സംരക്ഷണത്തിനായി നിരവധി നടപടികള്‍ ചെയ്യുന്നുണ്ട്. മൌണ്ടന്‍ ഗോറില്ലയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഉഗാണ്ട.
ഉഗാണ്ടയിലെ ഒരു മണിക്കൂറത്തെ പെര്‍മിറ്റ് പ്രൈസ് 40,000 രൂപയാണ്. ഇതില്‍ ഒരു ശതമാനം മൗണ്ടന്‍ ഗൊറില്ലകളുടെ സംരക്ഷണത്തിനും മറ്റ് പദ്ധതികള്‍ക്കും ഉപയോഗിക്കുന്നു. ബ്വിന്ദിയിലെ റൈഡ് ഫോര്‍ എ വുമണ്‍ (www.ride4awoman.org)കമ്മ്യൂണിറ്റി ഹോസ്റ്റലില്‍ താമസിക്കാവുന്നതാണ്. 9600 രൂപയാണ് ഡബിള്‍ റൂമിന്റെ വാടക. കൂടുതല്‍ മെച്ചപ്പെട്ട യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ www.imaginetravel.com-ല്‍ ബുക്ക് ചെയ്യാവുന്നതാണ്. ഒരാഴ്ചത്തെ ട്രിപ്പിന് 3,20,000 രൂപയാണ് ചിവല്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം