പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!

By Raselath LatheefFirst Published Jun 13, 2017, 12:48 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, നിഷ മഞ്‌ജേഷ് എഴുതിയ, 'അത്ര വിശുദ്ധമാക്കണോ പ്രണയം' എന്ന കുറിപ്പിന് ഒരു മറുകുറി.  റെസിലത്ത് ലത്തീഫ് എഴുതുന്നു

പ്രണയം- അതിമനോഹരമായൊരു പദം. ഒരു സുന്ദര സ്വപ്നം പോലെ പവിത്രം. ഇന്നിന്റെ തൃഷ്ണയില്‍ വെറുതെ തോന്നുന്ന, നൈമിഷികമായ ഒന്നല്ല പ്രണയം. അനുഭവത്തില്‍ പ്രണയം തിരിച്ചറിഞ്ഞവര്‍ വളരെ ചുരുക്കം ചിലര്‍ മാത്രം. കണ്ണിണകള്‍ കൂട്ടിമുട്ടുമ്പോളോ കരസ്പര്‍ശമേല്‍ക്കുമ്പോഴോ മാത്രം ഉണ്ടാകുന്ന രോമാഞ്ച കഞ്ചുകമല്ല പ്രണയം. മനസ്സുകളുടെ ചേര്‍ച്ചയാണത്. കണ്ണിണകളുടെ ഭാഷ അറിയാനും ഭാവവ്യത്യാസങ്ങള്‍ കൊണ്ട് മനസ്സറിയാനും പ്രണയത്തിലെ സാധിക്കു.

നിന്നിലെ എന്നെയാണ് ഞാന്‍ പ്രണയിക്കുന്നത്

കാട്ടിക്കൂട്ടലല്ല പ്രണയം, അരികില്‍ നീ ഇല്ലെങ്കിലും നിന്റെ സാമീപ്യം കൊതിക്കുന്ന മനസ്സും നിനക്കായി വഴിയോരം നോക്കിനില്‍ക്കുന്ന കണ്ണുകളും പ്രണയത്തില്‍ മാത്രമേയുള്ളു. പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല, വെറും കാമം മാത്രമാണത്. പലരോടും തോന്നുന്ന വികാര വിചാര പ്രകടനങ്ങളില്‍ മാത്രമേ വ്യത്യാസമുണ്ടാവു. ഒരാളോട് മാത്രം തോന്നുന്ന ജന്മാന്തര സുകൃതമാണ് പ്രണയം.

പുറംമോടിയില്‍ അല്ല പ്രണയത്തിന്റെ തോത്, സ്‌നേഹാധിക്യമാണതിന്റെ അളവുകോല്‍. നിന്നിലെ എന്നെയാണ് ഞാന്‍ പ്രണയിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടം എന്നെത്തന്നെ ആണെന്നത് എല്ലാവരും അംഗീകരിക്കാന്‍ മടിക്കുന്നതും എന്നാല്‍ ആത്യന്തികവുമായ സത്യമാണ്. എന്നില്‍ നീ നിറയുന്നതും പ്രണയത്തില്‍ മാത്രം.

പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല, വെറും കാമം മാത്രമാണത്.

ജീവിതപങ്കാളിയെ കണ്ടെത്തുന്നതാണോ പ്രണയം?

പ്രണയിനിയെ ജീവിതയാത്രയില്‍ കൂടെ കൂട്ടാം. എങ്കിലും ഒരിക്കലും ഒരുമിക്കാനാവാതെ ആ സത്യത്തെ തിരിച്ചറിഞ്ഞു പ്രണയിക്കുന്ന അനേകരില്ലേ. സ്വാര്‍ത്ഥമല്ല പ്രണയം. വിട്ടുകൊടുക്കലുകളാണ് പ്രണയം. ജയമെന്നത് അനിവാര്യമായ സത്യമാണെങ്കിലും, തോറ്റവരല്ലേ യഥാര്‍ത്ഥ പ്രണയികള്‍. നീ ഇല്ലാതെ ജീവിതമില്ലെന്നല്ല നിന്നോടുള്ള സ്‌നേഹമാണ് എന്റെ ജീവന്‍,  അപ്പോഴാണത് പ്രണയമാകുന്നതും.

വിട്ടുകൊടുക്കലുകളാണ് പ്രണയം. ജയമെന്നത് അനിവാര്യമായ സത്യമാണെങ്കിലും, തോറ്റവരല്ലേ യഥാര്‍ത്ഥ പ്രണയികള്‍

പ്രണയം അന്ധമല്ല ഉള്‍ക്കണ്ണുകൊണ്ടു കാണുന്നതാണ് പ്രണയം, പ്രണയ പര്‍വത്തിന്റെ കൊടുമുടിയില്‍ നിന്റെ ഗന്ധമാണെന്റെ  ജീവശ്വാസം. നിലക്കാത്ത പ്രകടനങ്ങളല്ല നിശ്ശബ്ദമായ കരുതലാണ് പ്രണയം. നിറങ്ങളുടെ ആഘോഷമല്ല നിന്റെ ഓര്‍മകളുടെ ഉത്സവമാണ് പ്രണയം. എന്റെ  ഇഷ്ടങ്ങളുടെ ആധിപത്യമല്ല, മറിച്ചു നിന്നിലെ എന്റെ വിധേയത്വമാണ് പ്രണയം.

എന്നിലെ നിന്നെ നീ ആത്മാവ് കൊണ്ടറിയും വരെ പ്രണയം നമുക്കന്യമാണ്.

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

​ബാസിമ സമീര്‍: അങ്ങനെയാണ് ആ അജ്ഞാതന്‍ എന്നിലേക്ക് വന്നത്!

ഷാഹിദ സാദിക്: പ്രണയത്തിന് എന്തിന് പാപത്തിന്റെ  കുപ്പായമണിയിക്കണം?

സോണി ദിത്ത്: പ്രണയത്തിന് എത്ര വയസ്സുണ്ട്?

ജീന രാജേഷ്: പ്രണയം രണ്ടുണ്ട്!

സോഫിയ ഷാജഹാന്‍: പ്രണയത്തിന്റെ വാക്കുകള്‍ക്ക് എന്താണിത്ര മധുരം?​

ടാനിയ അലക്‌സാണ്ടര്‍: ആരും പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത  ആ പ്രണയ രഹസ്യം!

സൂനജ: പ്രണയം മാര്‍ഗരീറ്റയും ഹോട്ട് ഡ്രിങ്കും  ചായയും ആവുന്ന വിധം!

ദീപ ഷിജു: യഥാര്‍ത്ഥ പ്രണയത്തിന്റെ തൊട്ടറിവുകള്‍ അവിശുദ്ധമാവുമോ?

 

click me!