'ഖല്‍ബില് തേനൊഴുകണ കോഴിക്കോട്'; ആ പാട്ട് ഈ കുഞ്ഞ് പാടിയാല്‍...

web desk |  
Published : Jun 27, 2018, 03:43 PM ISTUpdated : Oct 02, 2018, 06:44 AM IST
'ഖല്‍ബില് തേനൊഴുകണ കോഴിക്കോട്';  ആ പാട്ട് ഈ കുഞ്ഞ് പാടിയാല്‍...

Synopsis

ഈ കുഞ്ഞുമിടുക്കി മാതാപിതാക്കള്‍ക്കൊപ്പം സ്റ്റേജിലും പാടാറുണ്ട്

കോഴിക്കോട്ടെ മിഠായിത്തെരുവ്, ബീച്ച്, ഉപ്പിലിട്ടത്, സുലൈമാനി... ഇതിനൊക്കെ ആരാധകരേറെയാണ്. അതുപോലെയെല്ലാവര്‍ക്കും ഇഷ്ടമുള്ള പാട്ടാണ് 'ഖല്‍ബില് തേനൊഴുകണ കോഴിക്കോട്' എന്ന പാട്ട്. പാടുന്നത് ഈ കുഞ്ഞുമോളു കൂടിയാകുമ്പോള്‍ പാട്ടിനൊരു പ്രത്യേക മൊഞ്ചുണ്ട്. ഹാര്‍മോണിയത്തിന്‍റെ ശബ്ദം കൂടി പശ്ചാത്തലത്തില്‍ ചേരുമ്പോള്‍ ആ മൊഞ്ച് പൂര്‍ണമാവുന്നു. 

റാസ ആന്‍ഡ് ബീഗം എന്ന ഫേസ് ബുക്ക് പേജിലാണ് സൈനബുല്‍ യുസ്‌റ എന്ന ഈ അഞ്ച് വയസ്സുകാരി കോഴിക്കോടിനെ കുറിച്ച് പാടുന്നത് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗസല്‍ ഗായകരായ ഇംതിയാസ് ബീഗത്തിന്റെയും റാസാ റസാഖിന്റെയും മകളാണ് ഈ പാട്ടുകാരി. കല്ലമ്പലം ഓക്‌സ്ഫഡ് ഇംഗ്ലീഷ് സ്‌കൂളില്‍ യു.കെജി വിദ്യാര്‍ത്ഥിനിയാണിപ്പോള്‍. 

'മകള്‍ കുഞ്ഞുനാള്‍ മുതലേ പാടും. മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേജിലും പാടിയിട്ടുണ്ടെ'ന്ന് അമ്മ ഇംതിയാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്