
ചതിച്ച കാമുകന്‍റെ വില കൂടിയ ബിഎംഡബ്ള്യു കാർ നശിപ്പിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കറുത്ത വേഷമണിഞ്ഞ യുവതി കല്ലെടുത്ത് കാറിന്റെ ചില്ലുകൾ തകർക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ബെൻ ടെയ്‌ലർ എന്ന ചെറുപ്പക്കാരനാണ് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
10 മിനുട്ട് സമയമെടുത്താണ് യുവതി കാറിന്‍റെ ചില്ലുകൾ തച്ചുടച്ചതെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് യുവതി കല്ല് പുറത്തേക്കെറിഞ്ഞ ശേഷം ഓടി മറിയുകയായിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട ആളുകൾ കാമുകൻ ചതിച്ചതിലുള്ള പ്രതികാരമാണ് യുവതിയെ കൊണ്ട് ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞു. പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം