പള്‍സര്‍ സുനിയുടെ കാമുകിയെന്ന് പ്രചരണം; സീരിയല്‍ നടി നിയമ നടപടിക്ക്

Published : Mar 22, 2022, 07:58 PM ISTUpdated : Mar 22, 2022, 08:07 PM IST
പള്‍സര്‍ സുനിയുടെ കാമുകിയെന്ന് പ്രചരണം; സീരിയല്‍ നടി നിയമ നടപടിക്ക്

Synopsis

നവമാധ്യമങ്ങള്‍ വഴി അപവാദ പ്രചരണത്തിനെതിരായുള്ള സീരിയൽ നടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പള്‍സർ സുനിയുടെ കാമുകിയെന്ന പേരിലാണ് നടി ആശയുടെ ചിത്രങ്ങള്‍ നവമാധ്യങ്ങള്‍ വഴി പ്രചരിക്കുന്നത്. ഫോണ്‍വഴിയും ഇപ്പോള്‍ നിരവധിപേർ വിളിച്ച് ശല്യം ചെയ്യുന്നതായി നടി പറയുന്നു.

ആശയുടെ പ്രതികരണം

പള്‍സർ സുനിക്ക് കൊച്ചിയിൽ കാമുകിയുണ്ടെന്ന വാർത്തകള്‍ പരന്നതിനു പിന്നാലെയാണ് നടിയുടെ ചിത്രങ്ങളും നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. സീരിയ‌‌ൽ  നടി  ആശയുടെ ചിത്രങ്ങളാണ് പള്‍സള്‍ സുനിയുടെ കാമുകിയെന്ന പേരിൽ പ്രചരിച്ചുതുടങ്ങിയത്. നടിയുടെതെന്ന നിലയിൽ അശ്ലീല വീഡിയോകളും പ്രചരിച്ചു തുടങ്ങുി. 

പിന്നീട് ഫോണിലേക്കു പലരും വിളിച്ചു മോശമായി സംസാരിക്കാൻ തുടങ്ങിയതായി ആശ പറയുന്നു. 
സഹപ്രവർത്തകരാണ് ഇത്തരത്തിൽ ഫോട്ടം പ്ര‍ചരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയതെന്ന് താരം പറയുന്നു. താരത്തിന്രെ ഫെയ്സ് ബുക്കിൽ നിന്നെടുത്ത ഫോട്ടോകളെടുത്താണ് മോശം രീതിയിൽ പ്രചരിപ്പിക്കുന്നത്.

നിരവധി ഗ്രൂപ്പകുളിൽ ചിത്ര പ്രചരിപ്പിച്ചവരുടെ പേരുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇപ്പോല്‍ താരത്തിന്രെ പേരിൽ വ്യാജ ഫെസ് ബക്ക് പേജുകളും തുടങ്ങിയിട്ടുണ്ട്. താരത്തിന്‍റെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആശ കൊടുത്ത പരാതി

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

മാപ്പർഹിക്കാത്ത കുറ്റം; ലോകം യുദ്ധഭീതിയിൽ നിൽക്കുമ്പോൾ ബ്രിട്ടീഷ് പാർലമെന്‍റിൽ എംപിമാരുടെ നൃത്തം, വിവാദം,
കബാബ് ഓർഡർ ചെയ്യാൻ ഫോൺ ബൂത്തിൽ കയറിയ യുവാവ് കുടുങ്ങിയത് ഒരു മണിക്കൂർ!