ഏഴുവയസ് മാത്രമുള്ളൊരു കിടിലന്‍ ഫോട്ടോഗ്രാഫര്‍!

Published : Nov 24, 2018, 01:14 PM IST
ഏഴുവയസ് മാത്രമുള്ളൊരു കിടിലന്‍ ഫോട്ടോഗ്രാഫര്‍!

Synopsis

നാലാമത്തെ വയസ് മുതലാണ് താന്‍ ചിത്രങ്ങളെടുത്ത് തുടങ്ങിയത്. പക്ഷെ, രണ്ടാമത്തെ വയസില്‍ തന്നെ തനിക്ക് കാമറ ഉണ്ടായിരുന്നു. സ്കൂളില്‍ പോയാല്‍ ചിലപ്പോള്‍ വേഗം മടങ്ങിവരും ഫോട്ടോയെടുക്കാന്‍ ചെല്ലുന്നതിന്. 

മൊയിനോലുവ ഒലുവാസിയേന്‍, വെറും ഏഴ് വയസ് മാത്രമാണ് അവളുടെ പ്രായം. പക്ഷെ, ആളൊരു ഗംഭീര ഫോട്ടോഗ്രാഫറാണ്. ഈ നൈജീരിയന്‍ പെണ്‍കുട്ടി കാമറ കയ്യിലേന്താന്‍ തുടങ്ങിയത് തന്‍റെ നാലാമത്തെ വയസിലാണ്. രണ്ടാമത്തെ വയസില്‍ അവള്‍ തന്‍റെ ആദ്യ കാമറ എടുത്തിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. 

''താന്‍ ചെറുതാണ്. പക്ഷെ, തന്നേക്കാള്‍ നീളം കൂടിയവരോ, ഒരു കൂട്ടം ആളുകളോ വന്നാല്‍ തനിക്ക് ഫോട്ടോയെടുക്കാന്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. അത് മറികടക്കാന്‍ താന്‍ ഒരു ചെയറില്‍ കയറിനില്‍ക്കുകയോ മറ്റോ ചെയ്യുകയാണ്'' എന്നും ഈ മിടുക്കി പറയുന്നു. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ കാല്‍ മുതല്‍ തല വരെ പകര്‍ത്താന്‍ തനിക്ക് കഴിയുമെന്നും. 

''നാലാമത്തെ വയസ് മുതലാണ് താന്‍ ചിത്രങ്ങളെടുത്ത് തുടങ്ങിയത്. പക്ഷെ, രണ്ടാമത്തെ വയസില്‍ തന്നെ തനിക്ക് കാമറ ഉണ്ടായിരുന്നു. സ്കൂളില്‍ പോയാല്‍ ചിലപ്പോള്‍ വേഗം മടങ്ങിവരും ഫോട്ടോയെടുക്കാന്‍ ചെല്ലുന്നതിന്. കാരണം, ആ സമയത്ത് സ്കൂളിലോ പഠന കാര്യങ്ങളിലോ ശ്രദ്ധിക്കാന്‍ തനിക്ക് കഴിയാറില്ല. സഹോദരിയാണ് അസിസ്റ്റന്‍റായി പ്രവര്‍ത്തിക്കുന്നത്. മാര്‍ഗദര്‍ശ്ശി അച്ഛനാണ്.''

അവളെ എപ്പോഴും ഫോട്ടോഗ്രഫിയുമായി മുന്നോട്ട് പോകാന്‍ അനുവദിച്ചിരുന്നുവെന്നും, അവള്‍ നന്നായി പഠിക്കുമെന്നും മൊയിനോലുവയുടെ അച്ഛനും പറയുന്നു. അവള്‍ നന്നായി പഠിച്ചില്ലെങ്കില്‍ ഫോട്ടോഗ്രഫിയുമായി മാത്രം മുന്നോട്ട് പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും അവള്‍ക്കറിയാമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ പഠനം അവള്‍ വളരെ ഗൌരവമായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. 

അവള്‍ മറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രചോദനമാകുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് മൊയിനോലുവയുടെ അമ്മയ്ക്ക് പറയാനുള്ളത്. 

'നിങ്ങള്‍ക്ക് ഒരു കാര്യം സാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ അത് ചെയ്തു കാണിച്ചു കൊടുക്കണം. തനിക്കത് കഴിയുമെന്ന് തെളിയിക്കണം' എന്നാണ് ഈ മിടുക്കിക്ക് തന്‍റെ ചുറ്റുമുള്ളവരോട് പറയാനുള്ളത്. 


 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!