Latest Videos

ഈ ശവം നിങ്ങള്‍ കാണാതിരിക്കരുത്

By Web TeamFirst Published Aug 10, 2016, 12:50 PM IST
Highlights

ത്രില്ലര്‍ സോങ്!
മലയാളത്തില്‍ ഡിറ്റക്റ്റീവ് പോയെട്രി വിഷ്വലൈസ് ചെയ്ത് അധികം കണ്ടിട്ടില്ല . സിനിമാ സംഗീതത്തില്‍ നിന്നും അടര്‍ന്നു മാറി സ്വതന്ത്ര്യത്തോടെ നില്‍ക്കുന്ന ഒരു ചടുല ദൃശ്യാവിഷ്‌കാരം. ആകെ രണ്ടു കഥാ പാത്രങ്ങള്‍. 

ഒരു ഡിറ്റക്റ്റീവും ഒരു ശവവും. 
അവരുടെ സംഭാഷണം. 
ഒറ്റ ചോദ്യം. 
ഒരു ഉത്തരം.
ഒരു തെളിവ്.

ഇതു 'ശവം'. മുംബൈ  ടൈംസ് നൗ ചാനലില്‍ ബ്രാന്‍ഡഡ് കണ്ടെന്റ് വിഭാഗത്തിന്റെ ഹെഡ് ആയ തൃശ്ശൂര്‍ മണക്കുളങ്ങര സ്വദേശി ഗിരി കുറിച്ചിയത്തിന്റെ ആദ്യ  മ്യൂസിക് വീഡിയോ. രചനയും, സംഗീതവും, സംവിധാനവും എല്ലാം ഗിരി തന്നെ. കഥയില്‍ ഡിറ്റക്റ്റീവ് ആകുന്നതും  ഗിരിയാണ്. 

ഉത്തരം നല്‍കല്‍ ശവത്തിന്റെ ഉദ്ദേശമല്ല. എന്നാല്‍ ശവം നല്‍കുന്ന ആ ഫീല്‍ ഉണ്ടല്ലോ, അത് നല്‍കുക മാത്രമാണ് ഈ വീഡിയോയുടെ കര്‍മ്മം.

ശവം പിറന്നത് ഒരു കവിതയായാണ്, ഗിരി പറയുന്നു.  ഒരിക്കല്‍ മൃത ശരീരങ്ങള്‍ ജീര്‍ണ്ണിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന 'ഫോര്‍മലിന്‍' എന്ന കോമ്പൗണ്ടിനെ പറ്റി ഇന്റര്‍നെറ്റില്‍ വായിക്കാനിടയായി. 'ഫോര്‍മലിനും', 'ഫോര്‍മാല്‍ഡിഹൈഡും ഒരേ ഫോര്‍മുലയുള്ള പദാര്‍ഥങ്ങളാണ്. ആ വാക്ക് മനസില്‍ കിടന്നു, പിന്നെ മൂളി, അതൊരു പാട്ടായി : 'ഫോര്‍മാല്‍ഡിഹൈഡില്‍ കുളിച്ച് കിടക്കുന്ന ശവമേ...'

എങ്ങനെയെങ്കിലും ഒരു മ്യൂസിക് വീഡിയോ തട്ടിക്കൂട്ടണമെന്ന് ആലോചിക്കുന്നവര്‍ ഈ വീഡിയോ കാണുന്നത് നന്നായിരിക്കും. ഇതുവരെ മലയാളത്തില്‍ കണ്ടു വന്ന ഒരു രൂപഘടനയല്ല: ആവശ്യമില്ലാത്ത  ഷോട്ടുകളോ, അനവസരത്തിലെ ജംപ് കട്ടുകളോ കഥയെ അലോസരപ്പെടുത്തുന്നില്ല. 

ഒരേയൊരു ലൊക്കേഷന്‍, രണ്ടേ രണ്ടു നടന്മാര്‍. കൊലചെയ്യപ്പെട്ട  ആളുടെ ശരീരത്തിനടുത്തേക്കു വരുന്ന  ഡിറ്റക്ടീവ് . സ്ഥലം മോര്‍ച്ചറി. ഇരുളും വെളിച്ചവും കൊണ്ട് മാത്രം നിര്‍മ്മിച്ച  സെറ്റ്.അതിലെ റെട്രോ നിറഭേദങ്ങള്‍ പക്ഷെ  വിരല്‍ചൂണ്ടുന്നത് ഒരു ന്യൂജനറേഷന്‍ സാംസ്‌കാരിക ദിശയിലേക്കാണ്. മ്യൂസിക്ക് വീഡിയോയുടെ ഈ സ്‌റ്റൈലിഷ് മിനിമലിസം ഈ കാലത്തിന്റെ ഒരു ഡിസൈന്‍ സെന്‍സിബിലിറ്റി കൂടിയാണ്. 

എങ്ങനെയെങ്കിലും ഒരു മ്യൂസിക് വീഡിയോ തട്ടിക്കൂട്ടണമെന്ന് ആലോചിക്കുന്നവര്‍ ഈ വീഡിയോ കാണുന്നത് നന്നായിരിക്കും. ഇതുവരെ മലയാളത്തില്‍ കണ്ടു വന്ന ഒരു രൂപഘടനയല്ല: ആവശ്യമില്ലാത്ത  ഷോട്ടുകളോ, അനവസരത്തിലെ ജംപ് കട്ടുകളോ കഥയെ അലോസരപ്പെടുത്തുന്നില്ല. 

ഡിറ്റക്ടീവ് ശവത്തോട് ചോദിക്കുന്നു 'നിന്നെ കൊന്നതാരെന്ന്.' അയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ശവം ഒടുവില്‍ ഉയര്‍ത്തെഴുന്നേറ്റ് ഗിറ്റാര്‍ വായിക്കുന്നു.  മോര്‍ച്ചറിയില്‍ നിന്നും ദാനം കിട്ടിയതും പാകമാകാത്തതുമായ പ്രേത യൂണിഫോമില്‍ ശവം തന്റെ വിളര്‍ത്ത ഉടലിനെയും കൊണ്ട് ആടുകയാണ് . 
 
ഒടുവില്‍ ശവം ഒരു തുമ്പ് കൊടുക്കുന്നു.ആ  വിരല്‍ ചൂണ്ടുന്നത് ഡിറ്റക്ടീവിലേക്കാണ്. നടുക്കത്തോടെ അയാള്‍ ആ വിരല്‍ പരിശോധിക്കുന്നു. നഖങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ക്ക് കിട്ടുന്നത് ഒരു മുടിനാരിഴയാണ്. ആരുടേത് എന്നുള്ളത് ഇവിടെ ചോദ്യമാകുന്നില്ല.

ഉത്തരം നല്‍കല്‍ ശവത്തിന്റെ ഉദ്ദേശമല്ല. എന്നാല്‍ ശവം നല്‍കുന്ന ആ ഫീല്‍ ഉണ്ടല്ലോ, അത് നല്‍കുക മാത്രമാണ് ഈ വീഡിയോയുടെ കര്‍മ്മം. 

 

click me!