
ലണ്ടന്‍: കഴിഞ്ഞ വ്യാഴാഴ്ച രാത്രി മഞ്ചസ്റ്ററില്‍ നിന്ന് ഇബിസിയിലേയ്ക്കു പുറപ്പെട്ട റൈന്‍എയര്‍ വിമനത്തില്‍ നടന്നത് അസാധാരണമായ സംഭവം. കണ്ടത് വിശ്വസിക്കാനാവാതെ നില്‍ക്കുന്നുവെന്നാണ് ഈ വിമാനത്തിലെ യാത്രക്കാരുടെ പ്രതികരണങ്ങള്‍ പറയുന്നത്. ബിസിയിലേയ്ക്കുള്ള യാത്രക്കിടയില്‍ ഒരു മണിക്കൂറോളം ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണു യാത്രക്കാരെ ഞെട്ടിച്ചത്.
സഹയാത്രക്കരന്‍ ഇതിന്‍റെ വീഡിയോ എടുത്തു സോഷില്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ദമ്പതികളുടെ രീതി അത്ഭുതപ്പെടുത്തി എന്നു വിമാനത്തിലെ മറ്റു യാത്രക്കാര്‍ പറയുന്നു. ആദ്യം ഇവര്‍ സംസാരിക്കുന്നതു കേട്ടപ്പോള്‍ തമാശയാണെന്നാണു കരുതിയത്, എന്നാല്‍ അവര്‍ യാതൊരു മടിയും കൂടാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും സഹയാത്രക്കാര്‍ പറയുന്നു.
ഇരുവരും മദ്യപിച്ചിരുന്നു. എല്ലായാത്രക്കാരുടെയും ശ്രദ്ധ തങ്ങളിലേയ്ക്കു തിരിയും വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. ഇത്രയുമൊക്കെ ചെയ്തിട്ടും വിമാനത്തിലെ ക്രൂ ഇവരെ ഈ പ്രവര്‍ത്തിയില്‍ നിന്നു പിന്തിരിപ്പിച്ചില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇവരുടെ പെരുമാറ്റം ക്യാമറയിലൂടെ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നിരവധിയാളുകള്‍ രംഗത്ത് എത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ് എന്നും റൈന്‍ എയര്‍ വക്താവ് പറയുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം